Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ പൊലീസ് കണ്ടെത്തി. കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശിയെയാണ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അർച്ചനയെക്കൂടി […]
Read more

അന്ധവിശ്വാസ – അനാചാര നിരോധന നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ ഉറച്ച് സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. പൂർണമായുമുള്ള അന്ധവിശ്വാസ – അനാചാര നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ എന്നിവരാണ് സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ. […]
Read more

ആറ്റിങ്ങൽ നഗരസഭ; തിരഞ്ഞെടുപ്പ് ‌ആദ്യഘട്ട ചിത്രം തെളിഞ്ഞു

ആറ്റിങ്ങൽ: എൽഡിഎഫും എൽഡിഎയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണ രംഗത്തിലേക്ക് കടന്നതോടെ ആറ്റിങ്ങൽ നഗരസഭയിൽ മത്സരം തീപാറുമെന്ന് ഉറപ്പായി. യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇന്നോ നാളയൊ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം. എൻഡിഎയിൽ എല്ലാ വാർഡുകളിലും ബിജെപി ഒറ്റക്കാണ് മത്സരിക്കുന്നത്. 25 വാർഡുകളിലെ സ്ഥാനാർഥി പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ശേഷിക്കുന്ന ഏഴ് വാർഡുകളിലെ പട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്. എൽഡിഎഫ് രണ്ട് വാർഡുകൾ ഒഴികെ മറ്റ് മുപ്പത് […]
Read more

കാരോട് പഞ്ചായത്ത്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം : കാരോട് പഞ്ചായത്തിലെ അഞ്ച് അംഗങ്ങളെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാരോട് പഞ്ചായത്തിലെ അംഗങ്ങളായ സൂസിമോൾ, എഡ്വിൻ സാം, ജാസ്മിൻപ്രഭ, എയ്ഞ്ചൽ കുമാരി എന്നിവരെ അയോഗ്യരാക്കിയ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്‌. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.ഇതിനുപിന്നാലെയാണ് മറ്റ് നാല് അംഗങ്ങളും കോടതിയെ സമീപിച്ചത്. 2023 ഡിസംബറിലാണ് കാരോട് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരേ […]
Read more

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ ശിവസേന ബന്ധം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്. മണ്ഡലം കമ്മിറ്റി നിർണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. വിഷയത്തിൽ ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണ്. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. വിഷമമുണ്ട്, രാഷ്ട്രീയവൽക്കരിക്കരുത്. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read more

ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി ബിജെപി പ്രവർത്തകനല്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. അദ്ദേഹം ഒരിക്കലും ബിജെപിയുടെ പ്രവർത്തകനായിരുന്നില്ലെന്നും സ്ഥാനാർത്ഥി പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു. “ആനന്ദിന്റെ മരണം ദുഃഖകരമാണ്. ഇത്തരത്തിലുള്ള ദുരന്തങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ് ചിലർ. ആനന്ദ് ബിജെപി പ്രവർത്തകനല്ല. ഉദ്ധവ് താക്കറെ നേതൃത്വത്തിലുള്ള ശിവസേനയിലാണ് അദ്ദേഹം അംഗത്വം എടുത്തിരുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു. […]
Read more

അമ്മയെയും മകനെയും ലഹരി സംഘം ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: ലഹരി വില്‍പ്പനയെ കുറിച് പൊലീസിന് വിവരം നൽകിയെന്ന സംശയത്തില്‍ വയോധികയായ അമ്മയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മുകേഷ് (40), രാഹുല്‍ (30), ശ്രീജിത്ത് (30), നിജു (40) എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര പൊലീസാണ് പ്രതികളെ പിടികൂടിയത്. പത്തനംതിട്ട, തമിഴ്‌നാട് ഭാഗങ്ങളില്‍ നിന്നാണ് നാലുപ്രതികളെയും പൊലീസ് പിടികൂടിയത്. നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അതിയന്നൂര്‍ സ്വദേശിനിയായ അറുപത്തിയഞ്ചുകാരിയും മകനുമാണ് ആക്രമണത്തിനിരയായത്. സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കല്ലും ബിയര്‍ ബോട്ടിലും […]
Read more

സരസ്വതി ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- ഗൗരി ലക്ഷ്മി ഭായി

പാറശ്ശാല : ആരോഗ്യ സംരക്ഷണത്തിലും ബോധവത്കരണത്തിലും മികവ് പുലർത്തി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തുടരുന്ന സരസ്വതി ആശുപത്രിയുടെ പ്രവർത്തനം നിരവധിപേരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ചിട്ടുണ്ടെന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി. ലോക പ്രമേഹദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരി ലക്ഷ്മി ഭായി. സി.കെ.ഹരീന്ദ്രൻ എംഎൽഎ പരിപാടിയിൽ അധ്യക്ഷനായി. ചീഫ് കൺസൾട്ടന്റ് ഡോ. എസ്.കെ.അജയ്യകുമാർ, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ലൈസൺ ഓഫീസർ അയിര ശശി,എന്നിവർ നേതൃത്വം നൽകി. പുതിയ ഹെർണിയ ക്ലിനിക്കിന്റെ ഉദ്ഘാടനം കെ. […]
Read more

ആർ എസ് എസ് പ്രവർത്തകൻ ആനന്ദിന്‍റെ ആത്മഹത്യ; കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് ബി. തമ്പിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി വി. ശിവൻകുട്ടി. രാവിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും നാട്ടുകാരെയും നേരിൽ കണ്ട മന്ത്രി എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെയും മന്ത്രി ആർ.എസ്.എസ്–ബിജെപി നേതൃത്യത്തെ രൂക്ഷമായി വിമർശിച്ചു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ മരണമടഞ്ഞ സംഭവവികാസങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ഈ വിമർശനം. ആർ.എസ്.എസ്–ബിജെപി നേതൃത്യത്തിന്റെ പ്രവർത്തന രീതികൾ തന്നെ അവരുടെ പ്രവർത്തകരുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് […]
Read more

പോക്സോ കേസ്; കേരള ലോ അക്കാദമി വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിൽ കേരള ലോ അക്കാദമി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശിയായ ശ്രേയസാണ് പോക്‌സോ കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ ശ്രേയസ് ഒളിവില്‍ പോയി. വിളപ്പില്‍ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read more
Advertisement
WhiteswanTV Footer