Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം മുന്‍സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റിനു വിലക്ക്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ദ്വാരപാലകപാളി കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജയശ്രീ സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും […]
Read more

ബൈക്ക് ഹമ്പിൽ കയറി നിയന്ത്രണംവിട്ട് റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ വീട്ടമ്മ മരിച്ചു. വെട്ടൂർ വിളബ്ഭാഗം ഗവ. എൽപി സ്‌കൂളിന് സമീപം താമസിച്ചിരുന്ന അനില ആണ് മരിച്ചത്. ആറ്റിങ്ങൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയായ അനില ചൊവ്വാഴ്ച രാവിലെ മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. തലയ്ക്ക് പരിക്കേറ്റ അനിലയെ ആദ്യം വർക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും , തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read more

ശിവപ്രിയയുടെ മരണം; അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വെച്ച് പ്രസവാനന്തരം അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്ന് അല്ലെന്ന് പ്രാഥമിക നിഗമനം. ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെതാന്നായില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഇന്ന് സമര്‍പ്പിക്കും. ശിവപ്രിയയുടെ ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭര്‍ത്താവ് മനു പ്രതികരിച്ചു. മെഡിക്കല്‍ […]
Read more

വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി തോട്ടുപറമ്പിൽ സ്വദേശി അമൽ ബൈജു ആണ് പിടിയിലായത്. ഞായറായ്ച്ച രാത്രി 11 മണിയോടെ റസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങിയ ദമ്പതികൾക്ക് നേരെയായിരുന്നു അമലിന്റെ ആക്രമണം. ലഹരിയിലായിരുന്ന ഇയാൾ സ്ത്രീയുടെ കൈ പിടിച്ച് വലിച്ചുവെന്നാണ് പരാതി ഭർത്താവ് വിവരം അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലൂടെയാണ് അമൽ ബൈജുവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സിസിടിവിയിൽ അമലിനൊപ്പം […]
Read more

ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നു: എംഎം ഹസന്‍

തിരുവനന്തപുരം: ശശി തരൂരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നുവെന്നാണ് ഹസ്സന്റെ വാക്കുകള്‍. നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ,അദ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍ എന്നും ഹസന്‍ വിമര്‍ശിച്ചു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്‌റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് […]
Read more

ഡൽഹി സ്ഫോടനം; അറസ്റ്റിലായ ഡോ മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ചെങ്കോട്ട ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പത്തൊന്നുകാരനായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെന്ന് റിപ്പോർട്ട്. ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയായ ആരിഫ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്പോൾ ആരിഫ് ഉത്തർപ്രദേശിൽ കാൺപൂരിലെ സർക്കാർ മെഡിക്കൽ കോളേജായ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയിലിന്റെ കാർഡിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് നവംബർ ഒൻപതിന് അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ […]
Read more

ആര്യ ഇനി കോഴിക്കോട് കേന്ദ്രീകരിക്കും; ആവശ്യം പാർട്ടി പരിഗണനയിൽ

തിരുവനന്തപുരം: പാർട്ടി അനുവദിച്ചാൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയായേക്കും. ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻദേവാണ് ആര്യയുടെ ജീവിത പങ്കാളി. സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമാണു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാൻ ആര്യ താല്പര്യം പ്രകടിപ്പിച്ചത്. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുവെന്നാണു ലഭിക്കുന്ന വിവരം. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറ‍ഞ്ഞ മേയർ എന്ന ഖ്യാതിയുമായാണ് ആര്യ 21–ാം […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റും ഉടന്‍. എസ്‌ഐടി 2 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. അതേസമയം സിപിഎമ്മിലെ അഭിപ്രായഭിന്നതകള്‍ കാരണം അറസ്റ്റ് വൈകിയേക്കുമെന്ന സൂചനയും ചില പാര്‍ട്ടി നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ, സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഈമാസം 27 വരെ നീട്ടി. […]
Read more

തിരുവനന്തപുരത്ത് ദളിത് യുവതിയെ വീട് കയറി ആക്രമിച്ച് ആർഎസ്എസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദളിത് യുവതിക്ക് നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം.വട്ടിയൂര്‍ക്കാവില്‍ ആണ് യുവതിയുടെ വീട് കയറി ആര്‍എസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. മലമുകളിലാണ് സംഭവം. ഗര്‍ഭിണിയായ യുവതിയെയും സഹോദരന്മാരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. മലമുകള്‍ സ്വദേശികളായ അഞ്ജലി, അജിത്ത്, അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. ലാല്‍, പ്രവീണ്‍, അനന്തു യു എസ് എന്നിവര്‍ അടക്കം 20 ഓളം പ്രവര്‍ത്തകരാണ് വീടുകയറി ആക്രമിച്ചത്. അഞ്ജലിയുടെ വയറ്റില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടി.സഹോദരന്മാരെ ദണ്ഡ ഉപയോഗിച്ച് മുഖത്ത് അടിച്ചു. അഞ്ജലിയേയും സഹോദരങ്ങളെയും ആശുപത്രിയില്‍ […]
Read more

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; പ്രതിയ്ക്ക് 15 വര്‍ഷം കഠിന തടവ്

പാറശ്ശാല: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അതിവേഗ കോടതി. ചെങ്കൽ കുന്നുവിള സ്വദേശി ക്രിസ്റ്റിലിനെയാണ് അതിവേഗ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. 2017ലാണ് സംഭവം നടന്നത്. പാറശ്ശാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കിയ ഇൻസ്പെക്ടർ ജി. ബിനുവാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൂടാതെ പ്രതിക്ക് 75,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം ആറുമാസം കൂടി […]
Read more
Advertisement
WhiteswanTV Footer