പാറശ്ശാല: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അതിവേഗ കോടതി.
ചെങ്കൽ കുന്നുവിള സ്വദേശി ക്രിസ്റ്റിലിനെയാണ് അതിവേഗ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. 2017ലാണ് സംഭവം നടന്നത്. പാറശ്ശാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കിയ ഇൻസ്പെക്ടർ ജി. ബിനുവാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കൂടാതെ പ്രതിക്ക് 75,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്.വിനോദ്, അഭിഭാഷക വി.ആര്‍.മായ എന്നിവർ ഹാജരായി.




