ശബരിമല സ്വര്‍ണക്കൊള്ള: കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ ഡി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കേന്ദ്ര അന്വേഷണത്തിനു വഴി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രംഗത്ത്. കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കാന്‍ ഇ.ഡി തീരുമാനിച്ചു. ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR) റജിസ്റ്റര്‍ ചെയ്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനാണ് നീക്കം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു കളമൊരുങ്ങിയിരിക്കെ സംസ്ഥാന സര്‍ക്കാരിനെയും ഭരണ മുന്നണിയെയും സമ്മര്‍ദത്തിലാക്കുന്ന മറ്റൊരു കേസില്‍ കൂടി അന്വേഷണം ആരംഭിക്കാനാണ് കേന്ദ്ര ഏജന്‍സി ഒരുങ്ങുന്നത്. […]
Read more

