എസ്ഐആറിലെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കാമെന്നു യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. മറ്റ് ജീവനക്കാരെ ബെസിക് എലക്ഷൻ ലെവൽ ഓഫീസർമാരായി നിയമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പുകൾ സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ […]
Read more

