Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 72 വയസായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു. അഞ്ച് പതിറ്റാണ്ടോളം മാധ്യമ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. കണ്ണൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടക്കും.
Read more

CMRL- Exalogic കേസ്; പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ

തിരുവനന്തപുരം: CMRL-Exalogic സാമ്പത്തിക ഇടപാട് കേസിൽ ഇഡി സ്വീകരിച്ച നടപടിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ. ഇഡിക്കെതിരായ പൊതുനിലപാടിൽ മാറ്റമില്ലെങ്കിലും, നിലവിൽ പിണറായി വിജയനെ അനുകൂലിക്കാനോ എതിർക്കാനോ സിപിഐ നേതാക്കൾ തയ്യാറായിട്ടില്ല. ഇഡി ഡിജിപിക്ക് കൈമാറിയ കത്തിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിഷയത്തിൽ നിലപാട് സ്വീകരിക്കുക. അതുവരെ പിണറായി വിജയനെ പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ വേണ്ടെന്നാണ് സിപിഐയിലെ ധാരണ. എന്നാൽ ഇഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുന്നു എന്ന നിലപാടിൽ മാറ്റമില്ലെന്നും സിപിഐ വ്യക്തമാക്കി. […]
Read more

വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15നകം പരിഹരിക്കാനാകുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി കെഎസ്ഇബി. സെപ്റ്റംബർ മാസത്തിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 15നകം പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പീക്ക് സമയത്ത് ഏകദേശം 1000 മെഗാവാട്ടിന്റെ കുറവാണ് നേരിടുന്നത്. ഈ കുറവ് പരിഹരിക്കാൻ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. മഴ […]
Read more

CMRL–എക്‌സാലോജിക്; എഫ്‌ഐആർ വന്നാൽ കോടതിയെ സമീപിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം പാർട്ടിക്ക് ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ തള്ളിയ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയാകും നിയമനടപടിയിലേക്ക് നീങ്ങുക. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും കോടതിയെ സമീപിക്കും. അതേസമയം, ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടൻ കേസെടുക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൃത്യമായ […]
Read more

പി എസ് സി ക്രമക്കേട്; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ച കണ്ടെത്തിയത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ ഈ കത്ത് പി എസ് സിക്ക് കൈമാറും. പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം […]
Read more

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ എംഎൽഎ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത. എംഎൽഎ എന്ന നില പരിഗണിച്ച് കൂടുതൽ കടുത്ത നടപടികൾ ഒഴിവാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ച് പ്രവർത്തിക്കാനും രമ്യ ഹരിദാസിന് പാർട്ടി നിർദേശം നൽകും. സംഭവത്തിൽ അന്വേഷണം നടത്തിയ എം.എം. ഹസ്സൻ അധ്യക്ഷനായ സമിതി ഇന്ന് കെപിസിസിക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. പാർട്ടിയെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിച്ചെന്ന വിമർശനം ഉയർന്നതിനെ തുടർന്ന് കെപിസിസി […]
Read more

‘മന്ത്രിയെ വിളിച്ചാൽ കറന്റ് വരും’; മന്ത്രിയുടെ നമ്പർ നൽകി KSEB ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോൺ നമ്പർ ഉപഭോക്താവിന് നൽകിയ കെഎസ്ഇബി ജീവനക്കാരനെതിരെ അന്വേഷണം. കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകുകയും, മന്ത്രിയെ നേരിട്ട് വിളിച്ചാൽ വൈദ്യുതി എപ്പോൾ വരുമെന്ന് അറിയാനാകുമെന്ന് ജീവനക്കാരൻ പറഞ്ഞതായും മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ ജീവനക്കാരനെക്കുറിച്ച് അന്വേഷിക്കാൻ കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സർക്കാരിന്റെ പ്രയാസങ്ങൾ മനസ്സിലാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. സോളാർ വൈദ്യുതി സംഭരിക്കുന്നതിന് നിലവിൽ ആവശ്യമായ സംവിധാനം ഇല്ലെന്നും ഒക്ടോബറിൽ […]
Read more

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: മതപഠനത്തിനെത്തിയ പത്ത് വയസുകാരായ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വേളിയിലെ മദ്രസയിൽ അധ്യാപകനായിരുന്ന എൻ. ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മതപഠനത്തിനായി എത്തിയ രണ്ട് കുട്ടികളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്മായിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
Read more

നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ച നിലയിൽ

തിരുവനന്തപുരം: നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീടിന് പുറത്തുള്ള ശുചിമുറിയിൽ ഹരിദാസിനെ ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് നരുവാമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

ചൂടിന് ആശ്വാസം; സംസ്ഥാനത്ത് മൂന്ന് ദിവസം മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഞായറാഴ്ച സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix