തിരുവനന്തപുരം: നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീടിന് പുറത്തുള്ള ശുചിമുറിയിൽ ഹരിദാസിനെ ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ് നരുവാമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.




