Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

ഏഷ്യൻ ഗെയിംസ്: മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം വരെ പാരിതോഷികം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും പാരിതോഷികമായി നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ താരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകും. മെഡൽ നേടുന്ന താരങ്ങളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികം […]
Read more

മലപ്പുറം മോർഫിം​ഗ് കേസ്; തിരുവനന്തപുരം സ്വദേശി പിടിയിൽ

തിരുവനന്തപുരം: മലപ്പുറത്തെ മോർഫിങ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തിയാണ് സുബിൻ ബാബുവിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിവിധ സർവീസ് പ്രൊവൈഡർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റയുമായും പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

12 ക്രിമിനൽ കേസുകളിൽ പ്രതി; ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ പിവി അൻവറിന്‌ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ പി.വി. അൻവറിന് സർക്കാർ ബോർഡ്-ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു. 12 ക്രിമിനൽ കേസുകളിൽ അൻവർ പ്രതിയാണെന്നാണ് കൂട്ടായ്മയുടെ ആരോപണം. കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് പണം തട്ടിയതായും പരിസ്ഥിതി നാശമുണ്ടാക്കുന്ന രീതിയിൽ തടയണ നിർമിച്ചതായും കൂട്ടായ്മ ആരോപിച്ചു. കാപ്പ നിയമപ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സർക്കാർ സ്ഥാനങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതായി ദേശീയ വിവരാവകാശ കൂട്ടായ്മ […]
Read more

കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാം; പുതിയ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെഎസ്ആർടിസിയിൽ ബസ് സ്പോൺസർഷിപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അവസരമൊരുക്കി. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കാനും കാലാവധി പൂർത്തിയായ ബസുകൾക്ക് പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കെഎസ്ആർടിസിക്ക് ബസുകൾ സ്പോൺസർ ചെയ്യാം. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും കെഎസ്ആർടിസി പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ […]
Read more

ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് നിയന്ത്രണത്തിന് കാരണം. സമാന സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിലും നിയന്ത്രണം ഉണ്ടായേക്കും. മഴയില്ലാത്തതിനാൽ സംസ്ഥാനത്ത് ചൂട് ശക്തമായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിനേക്കാൾ വൈദ്യുതി ആവശ്യകത ഉയർന്നു. ഇന്നലെ വൈകിട്ട് 7.15ഓടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്. 4,999 മെഗാവാട്ടായിരുന്നു ആവശ്യം. ആകെ വൈദ്യുതി ഉപയോഗം […]
Read more

ചിറയിൻകീഴ് കയ്യാങ്കളി വിവാദം; രമ്യ ഹരിദാസ് നിലപാട് മയപ്പെടുത്തുന്നതായി സൂചന

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിലപാട് കടുപ്പിച്ചതോടെ രമ്യ ഹരിദാസ് നിലപാട് മയപ്പെടുത്തുന്നതായി സൂചന. പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ പുതിയ കത്ത് നൽകിയിട്ടില്ല. ഇന്ന് വീണ്ടും കത്ത് നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം, രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ രംഗത്തെത്തി. പാർട്ടി നടപടി സ്വീകരിച്ചാൽ എംഎൽഎ ആയാലും മറ്റാരാണെങ്കിലും അത് ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ സംരക്ഷിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു കെപിസിസിയുടെ ശ്രമം. വ്യാപകമായ […]
Read more

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന കേസ്; വിശദീകരണവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ വിശദീകരണവുമായി ബേപ്പൂർ എം.എൽ.എ. പി.എ. മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും സത്യവാങ്മൂലം പൂർണമായും പൊതുരേഖയാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ റിയാസ് വ്യക്തമാക്കി. ഇക്കാര്യം ആർക്കും പരിശോധിച്ച് ബോധ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. കോടതി നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടില്ലെന്നും ഏതെങ്കിലും വ്യക്തി കോടതിയെ സമീപിക്കുമ്പോൾ എതിർകക്ഷിക്ക് നോട്ടീസ് നൽകുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും റിയാസ് വ്യക്തമാക്കി. ഇതുവരെ തങ്ങൾക്ക് കോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 110 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,240 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,13,920 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 60 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ […]
Read more

സസ്പെൻഷനിലായ പാളയം പ്രദീപിന് വീണ്ടും നിയമനം; രമ്യയുടെ നീക്കം

തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ രംഗത്ത്. പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. ഇന്ന് സമർപ്പിച്ച കത്തിൽ 2026 മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേയ് 21 മുതൽ പാളയം പ്രദീപ് തന്റെ കൂടെയുണ്ടെന്നതാണ് മുൻകാല പ്രാബല്യത്തോടെ നിയമനം ആവശ്യപ്പെടുന്നതിനുള്ള കാരണമായി രമ്യ […]
Read more

പാലാംകോണത്ത് വാഹനങ്ങൾ അടിച്ചുതകർത്തു; കാപ്പ കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. പെരുംകുളം സ്വദേശി താഹ (33)യെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടോടെ പാലാംകോണം സലഫി സെന്ററിന് സമീപമായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറും ഉൾപ്പെടെ എട്ടോളം വാഹനങ്ങളാണ് പ്രതി അക്രമാസക്തനായി അടിച്ചുതകർത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ താഹയ്‌ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix