Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

4 വർഷബിരുദം; ഒന്നിലും സ്ഥിരാധ്യാപകരില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചിട്ടും അധ്യാപക നിയമനം വൈകുന്നതായി പരാതി. പുതിയ കോഴ്സുകൾ അനുവദിച്ചിട്ടും അധ്യാപക തസ്തികകൾ സൃഷ്ടിക്കാത്തത് വിദ്യാഭ്യാസ രംഗത്ത് ആശങ്കയുണ്ടാക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ, എയ്ഡഡ് കോളേജുകളിൽ 159 പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചിരുന്നു. 2020ൽ കോഴ്സുകൾ ആരംഭിച്ചെങ്കിലും അഞ്ച് വർഷത്തിനുശേഷം തസ്തിക നൽകാമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. ഇതിനിടെ അടുത്തിടെ 520 പുതിയ കോഴ്സുകളും കൂടി അനുവദിച്ചു. പുതിയ കോഴ്സുകളിൽ ഇപ്പോഴും ഗസ്റ്റ് അധ്യാപകരെ ആശ്രയിച്ചാണ് പഠനം നടക്കുന്നത്. […]
Read more

കേരളത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും അമിത് ഷായും എത്തും

തിരുവനന്തപുരം: കേരളത്തിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തും. പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ വീതം പ്രചാരണത്തിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ എത്തുമെന്നാണ് വിവരം. സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണ ചടങ്ങുകളിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തും. കാസർകോട് ഡൽഹി മുഖ്യമന്ത്രിയും കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രിയും പങ്കെടുക്കും. കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഗോവ മുഖ്യമന്ത്രിയും എത്തും. ഇതിനിടെ […]
Read more

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; പള്ളികളിൽ പെരുന്നാൾ നമസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷം. മലപ്പുറം പരപ്പനങ്ങാടിയിൽ മാസപ്പിറ കണ്ടതിനെ തുടർന്ന് വിവിധ ഖാസികൾ ഇന്ന് പെരുന്നാളാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഈദ്ഗാഹുകളിലും പള്ളികളിലും വിശ്വാസികൾ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ വലിയ ജനപങ്കാളിത്തമുണ്ടായി. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയാണ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. “ലോകത്ത് ഇസ്‌ലാമോഫോബിയ ശക്തമാകുന്നു. വെറുപ്പിനെ സ്നേഹത്തോടെ നേരിടണം. ലോകം യുദ്ധവിരാമം ആഗ്രഹിക്കുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. മലപ്പുറം […]
Read more

ആലിന്‍റെ ഇരുവൃക്കകളും സ്വീകരിച്ച പെൺകുട്ടി ആശുപത്രി വിട്ടു; പത്തുവയസ്സുകാരിയ്ക്ക് പുതുജീവിതം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിൽ നിന്നുള്ള വൃക്ക മാറ്റിവെപ്പിലൂടെ ജീവൻ തിരികെ നേടിയ 10 വയസ്സുകാരിയായ ശ്രേയ ആശുപത്രി വിട്ടു. അപകടത്തിൽ മരിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ രണ്ടു വൃക്കകളാണ് ശ്രേയയ്ക്ക് മാറ്റിവെച്ചത്. വൃക്ക പ്രവർത്തനം നിലച്ചതിനെ തുടർന്ന് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ശ്രേയ ഹീമോഡയാലിസിസ് ചികിത്സയിൽ ആയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ, ഡോ. ടോണി, പീഡിയാട്രിക് നെഫ്രോളജി […]
Read more

നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ആദിത്യൻ (22), ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറ കയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണം. തുടർന്ന് ബൈക്കും കാറും ടിപ്പർ ഇടിച്ചുകയറി. […]
Read more

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ച കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെ ഫെബ്രുവരി 17ന് വാട്‌സാപ്പ് വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. […]
Read more

ടിപ്പര്‍ നിയന്ത്രണം വിട്ട് ബൈക്കിലും കാറിലും ഇടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കും കാറും ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ ആദിത്യൻ (22) മരിച്ചു. വെമ്പായം കൊപ്പം സ്വദേശിയാണ്. കയറ്റം കയറുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണം. പിന്നിൽ ഉണ്ടായിരുന്ന ബൈക്കിലും കാറിലും ടിപ്പർ ഇടിച്ചുകയറി. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ കാറിനിടയിൽ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഉണ്ടായിരുന്ന യുവതിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നാഗരുകുഴി–പിരപ്പൻകോട് റോഡിലാണ് സംഭവം നടന്നത്. പൊലീസ് […]
Read more

കെഎസ്‌യു അധ്യക്ഷ സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: കെഎസ്‌യു അധ്യക്ഷ സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഉറപ്പിച്ചതോടെയാണ് ഈ തീരുമാനം. പൂഞ്ഞാർ, ഇടുക്കി സീറ്റുകളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നുവെങ്കിലും പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ ഒഴിവാക്കപ്പെടുകയായിരുന്നു. സീറ്റ് സാധ്യത ഇല്ലാതായതോടെ കെഎസ്‌യു കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. പുതുതലമുറയോടുള്ള അവഗണന സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചെന്നാണ് കെഎസ്‌യു വിമര്‍ശനം.
Read more

ആർജെഡിയിൽ വൈസ് പ്രസിഡന്റ് വി. സുരേന്ദ്രൻപിള്ള രാജി വെച്ചു

തിരുവനന്തപുരം: ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി. സുരേന്ദ്രൻപിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചു. എൽഡിഎഫിൽ ആർജെഡിക്ക് കൂടുതൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ സീറ്റ് നേടാൻ കഴിയാത്തതിൽ അസന്തോഷമുണ്ടെന്നും രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് നൽകിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നുവെന്നും സുരേന്ദ്രൻപിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മതിയായ പ്രാതിനിധ്യം ലഭിക്കാത്ത പക്ഷം സീറ്റുകൾ ഏറ്റെടുക്കാതെ പുറത്തുനിന്ന് പിന്തുണ നൽകാമെന്നായിരുന്നു മുൻ തീരുമാനം. എന്നാൽ, പിന്നീട് പാർട്ടി മൂന്ന് സീറ്റുകളിൽ […]
Read more

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

തിരുവനന്തപുരം: രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക […]
Read more

Recent News

Advertisement
WhiteswanTV Footer