Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

നിയമസഭാ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാനദണ്ഡവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ, ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാർഗനിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാരെയും എസ്പിമാരെയും പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെയും ജില്ല വിട്ട് നിയമിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഒരു ജില്ലയിൽ മൂന്നു വർഷം ജോലി ചെയ്തവരുണ്ടെങ്കിൽ മാറണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിയമിച്ച ജില്ലകളിൽ വീണ്ടും നിയമിക്കരുത് തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. പുതിയ നിർദ്ദേശം പുറത്ത് വന്നതോടെ പൊലീസ് കുരുക്കിലായിരിക്കുകയാണ്. ഇതോടെ നിയമിച്ച ഡിവൈഎസ്പിമാരെ പലരെയും മാറ്റി നിയമിക്കേണ്ടി വരും. തയ്യാറാക്കിയ […]
Read more

പൂങ്കുളത്ത് മനുഷ്യന്റെ അസ്ഥികൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
Read more

പൂങ്കുളത്ത് മനുഷ്യന്റെ രണ്ട് തലയോട്ടികളും എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: പൂങ്കുളത്ത് പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

സ്ത്രീകളായ ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം

തിരുവനന്തപുരം: സ്ത്രീകളായ തീർത്ഥാടകരെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടെന്ന പരാതിയിൽ ​ഗതാ​ഗത വകുപ്പ് കടുത്ത നടപടിയാണ് എടുത്തത്. ശബരിമല തീർത്ഥാടകരായ ഇവരെ രാത്രി ബസില്‍ നിന്നും ഇറക്കിവിട്ടെന്നും ഡ്രൈവർ സജികുമാർ മോശമായാണ് പെരുമാറിയതെന്ന് സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞു. കണ്ടക്ടർ യാത്രക്കാരുടെ ആവശ്യത്തിനൊപ്പമാണ് നിന്നതെന്നും സംഘത്തിലുണ്ടായിരുന്ന രതീഷ് പറഞ്ഞു. കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ എൻ സജികുമാറിനെ പിരിച്ചുവിടുകയും കണ്ടക്ടർ പ്രേംസുതനെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ […]
Read more

ശബരിമല കൊടിമര പുനർനിർമാണം; 19 പേരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സംഭാവന നൽകിയവരുടെ മൊഴിയെടുത്ത് വിജിലൻസ്. സ്വർണം നൽകിയ 19 പേരുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക തിരക്ക് കാരണം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. 22-ാം തീയതിക്ക് ശേഷം അറിയിക്കാമെന്ന് സുരേഷ് ഗോപി വിജിലൻസിനെ അറിയിച്ചു. സിനിമാ സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ വിജിലൻസിന് മൊഴി നൽകിയിരുന്നു. നാണയമായി സ്വർണം നൽകിയെന്നാണ് മൊഴി. അഭിഭാഷക കമ്മിഷനായിരുന്ന എഎസ്‌പി കുറുപ്പിനെ സ്വർണം […]
Read more

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു. ആകാശ വാണി, പിഐബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശീയ സംസ്ഥാന തലങ്ങളിൽ ചർച്ചയായ ന്യൂസ് സ്റ്റോറികൾ റിപ്പോർട്ട് ചെയ്‌തു. ഏഷ്യാനെറ്റിൽ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു അദ്ദേഹം. കെ കരുണാകരന്റെ ജീവ ചരിത്രം എഴുതിയിരുന്നു. പ്രധാനമന്ത്രി ആയിരുന്ന മൊറാർജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോർട്ടിങ്ങ് ആണ് ഏറെ ശ്രദ്ധേയമായത്.
Read more

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ പ്രതിസന്ധി രൂക്ഷമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരത്തിനൊപ്പം ഇന്ന് മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ കെജിഎംസിടിഎ ധർണ നടക്കും. സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും നാളെ പണിമുടക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം […]
Read more

കെ.സി വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയം ; പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി പരിഹസിച്ച് വി. ശിവൻകുട്ടി. അടുക്കളയിൽ കയറിപ്പോകുന്നത് കണ്ടാൽ തോന്നും ആദ്യമായിട്ടാണ് കപ്പ കാണുന്നതെന്ന്. കപ്പയ്ക്കും അടുക്കളയ്ക്കും മത്തിക്കും വോട്ടില്ലെന്ന കാര്യം കെ.സി. വേണുഗോപാലിന് അറിയില്ലേ എന്നും ശിവൻകുട്ടി ചോദിച്ചു. പാവപ്പെട്ട ഗിഗ് വർക്കറെ വിളിച്ച് ചായയ്ക്ക് പൈസ കൊടുത്ത് അവരുടെ സ്കൂട്ടറിന്റെ പിന്നിലിരുന്നു പോകുന്നു . ഗിഗ് വർക്കേഴ്സിനെതിരായി കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഒന്നും ചെയ്തില്ലല്ലോ. കേരളത്തിൽ 20 കോടി […]
Read more

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സ തേടി. തിരുവനന്തപുരം സ്വദേശികളാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. മരിച്ച കൊല്ലം സ്വദേശികൾ ഭക്ഷണം കഴിച്ച അതേ ദിവസം ഇവരും പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവർക്ക് സാരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ തീരുമാനം. അതേസമയം, കൊല്ലം സ്വദേശികളുടെ മരണത്തിൽ ഇതുവരെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകൻ ഷാജിയുടെയും […]
Read more

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു.സേവ് ബോക്സ് ആപ്പിന്റെ മറ്റ് ഉടമകൾക്കെതിരെയും ഇഡി കേസെടുത്തിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer