Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ഇവനെന്നല്ല വിളിച്ചത്, ഇവരൊക്കെ എന്നാണ് പറഞ്ഞത്: ശിവൻകുട്ടിയെ ആക്ഷേപിച്ചില്ലെന്ന് ആവർത്തിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശിവൻകുട്ടിയെ ഇവനെന്ന് വിളിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇവനെന്ന് വിളിക്കുന്നത് വീഡിയോ അടക്കം പുറത്തുവന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. ഇവനെന്നല്ല, ഇവരൊക്കെ എന്നാണ് താൻ പറ‍ഞ്ഞത്. അത് നിങ്ങളായി മാറ്റിയ്ക്കേണ്ടെന്നും സതീശൻ പറഞ്ഞു. ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും അദ്ദേഹത്തോട് ഏറ്റുമുട്ടാനില്ലെന്നും സതീശൻ വ്യക്തമാക്കി. അദ്ദേഹത്തോട് തർക്കത്തിനും സംവാദത്തിനുമില്ലെന്നും സതീശൻ പറഞ്ഞു.
Read more

എക്സൈസിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കും: എം.ബി രാജേഷ്

തിരുവനന്തപുരം: എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ്. എക്സൈസ് സേനയെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഈ രണ്ട് സർക്കാരിന്റെ കാലത്ത് നടന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു. ആകെ 5,600 പേരുള്ള എക്സൈസ് സേനയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പിഎസ്സി വഴി നടന്നത് 2,949 നിയമനങ്ങളാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് 507 തസ്തികകൾ സൃഷ്ടിച്ചു. പിന്നീട് 246 സിവിൽ വനിതാ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ചു. ഇപ്പോൾ പുതിയതായി 134 […]
Read more

ഇ ശ്രീധരനെ പിന്‍തുണച്ച് വി ഡി സതീശന്‍: നല്ല പദ്ധതിയാണെങ്കില്‍ പിന്തുണക്കും

തിരുവനന്തപുരം: സര്‍ക്കാരിനിപ്പോള്‍ ഇ ശ്രീധരനോട് താല്‍പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിവേഗ റെയില്‍ പദ്ധതിനല്ലതാണെങ്കില്‍ പിന്തുണക്കും. അതല്ല മറിച്ച പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കില്‍ എതിര്‍ക്കും. സാധാരണക്കാരെ ബാധിക്കുമെങ്കില്‍ പദ്ധതി അനുവദിക്കില്ല. ഇ ശ്രീധരന്‍ മുന്നോട്ട വെച്ച് അതിവേഗപാത നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാന്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രശ്നമുള്ളോ എന്നും വി ഡി സതീശന്‍ ചോദിച്ചു. സ്പ്രിംഗ്ലര്‍ കേസില്‍ കക്ഷിയല്ല. പദ്ധതിയുമായി മുന്നോട്ട് പോയില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്നാണോ പദ്ധതി ഉപേക്ഷിച്ചത്. കെ ഫോണ്‍ കോടികള്‍ നഷ്ടമുണ്ടാക്കിയ പദ്ധതി. […]
Read more

പാർക്കിംഗിനെ ചൊല്ലി തർക്കം; പമ്പ് ജീവനക്കാരന് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ മർദ്ദനം

തിരുവനന്തപുരം: പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. നെടുമങ്ങാട്- കച്ചേരി നടയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ ഇന്ന് രാത്രി 7.35 നായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് പെട്രോൾ പമ്പിലെ തൊഴിലാളിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. നെടുമങ്ങാട് സ്റ്റാൻ്റിൽ ഓട്ടോ ഓടിക്കുന്ന ശ്രീകാന്ത് ഇന്ന് പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് പമ്പിലെ ജീവനക്കാരനായ സുജിത്ത് തടഞ്ഞു. പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സുജിത്ത് കർശന […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 6,320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയും ഗ്രാമിന് 790 രൂപ ഇടിഞ്ഞ് 14,720 രൂപയുമായി. ഇന്നലെ പവൻ വിലയിൽ 5,240 രൂപ കുറഞ്ഞ് 1,24,080 രൂപയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവിലയിൽ ഇത്രയും വലിയ ഇടിവ് സംഭവിക്കുന്നത്. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു. അതേസമയം, ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസ്: പ്രതിയ്‌ക്കെതിരെ തടസ്സ ഹർജി നല്‍കി അതിജീവിത

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിൽ പരാതി നല്‍കിയ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ ദീപ ജോസഫിനെതിരെ അതിജീവിത സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. ദീപ ജോസഫിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അഡ്വ. കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ മുഖേന അതിജീവിത തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് ദീപ ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട ദീപയുടെ ഹര്‍ജിക്കെതിരെയാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ […]
Read more

12 വയസുകാരിയെ മിഠായി നൽകി പീഡിപ്പിച്ച ക്ലീനർക്ക് 43 വർഷം കഠിനതടവ്

തിരുവനന്തപുരം: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. വെങ്ങാനൂർ സ്വദേശി രാജനെ (56) ആണ് 43 വർഷം കഠിനതടവിനും 40,000 രൂപ പിഴ ഒടുക്കാനും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ഉത്തരവിട്ടത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ 13 […]
Read more

മുഖം കണ്ടാൽ അറിയാം; മനസ്സില്ലാ മനസ്സോടെയാണ് ശശി തരൂർ കോൺഗ്രസ് വേദിയിലെത്തിയത്” – മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: മുഖം കണ്ടാൽ തന്നെ ശശി തരൂർ മനസ്സില്ലാ മനസ്സോടെയാണ് കോൺഗ്രസ് വേദിയിൽ എത്തിയതെന്ന് മനസ്സിലാക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി. ശശി തരൂരിനെ ഭീഷണിപ്പെടുത്തിയാകാം കോൺഗ്രസ് വേദിയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. ശശി തരൂർ സിപിഎമ്മിലേക്ക് വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, പാർട്ടി ആരെയും വേണ്ടെന്ന് പറയില്ലെന്നും, പാർട്ടിയുടെ തത്വവും നയവും അംഗീകരിക്കുന്ന ആരെയും സിപിഎമ്മിൽ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, ഒറ്റയ്ക്ക് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പറവൂർ മണ്ഡലത്തിൽ ജയിക്കാൻ യുഡിഎഫിന് […]
Read more

പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിക്കും;എല്ലാത്തിനും കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് നവ കേരളത്തിലേക്കുള്ള പുതിയ ചവിട്ടുപടി ആണെന്ന് സിപിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ വലിയ രീതിയിൽ ശ്വാസംമുട്ടിക്കുന്നു. എന്നാൽ പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിച്ച് കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.സമൂഹത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാറിന്റെ ലക്ഷ്യം. എല്ലാ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്ത ബജറ്റാണ് ഈ പ്രാവശ്യം […]
Read more

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ ബിജെപിയും കോൺഗ്രസ്സും ഐക്യപ്പെട്ടു:പ്രസ്താവനയുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ കോൺഗ്രസ്സും ബിജെപിയും ഐക്യപ്പെട്ട് പോകുന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. മറ്റത്തൂർ വൈസ് പ്രസിഡണ്ടിന് വേണ്ടിയാണ് അവർ വീണ്ടും യോജിക്കുന്നതെന്നാണ് ഗോവിന്ദന്റെ പരാമർശം. ബിജെപിയെയും ആർഎസ്എസിനെയും ചേർത്തുനിർത്തിയാണ് പലയിടത്തും കോൺഗ്രസ് ഇപ്പോഴും ജയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൗരത്വ റജിസ്റ്റർ തയ്യാറാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.ചില മണ്ഡലങ്ങളിൽ 10000 കണക്കിന് വോട്ടുകൾ ചേർക്കപ്പെട്ടതായാണ് കണക്കുകൾ വരുന്നത്. സുതാര്യമായി അല്ല കാര്യങ്ങൾ നടക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണത്. […]
Read more

Recent News

Advertisement
WhiteswanTV Footer