കഴക്കൂട്ടത്ത് സർക്കാർ ഭൂമിയിൽ വൻ തീപ്പിടിത്തം
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ വൻ തീപിടുത്തം. ഗെയിംസ് വില്ലേജിന്റെ ഭാഗമായി മുമ്പ് ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെ അടിക്കാടിനും അവശിഷ്ടങ്ങൾക്കുമാണ് തീപിടിച്ചത്. ഗെയിംസ് വില്ലേജുമായി ബന്ധപ്പെട്ട താത്കാലിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും കിടന്നിരുന്ന പ്രദേശത്താണ് ആദ്യം തീ ആളിപ്പടർന്നത്. തീ മനഃപൂർവം വെച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കഴക്കൂട്ടം, ചാക്ക ഫയർഫോഴ്‌സ് സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രധാനമായും […]
Read more

