ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി സ്പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നീക്കം തുടങ്ങി. രണ്ട് അംഗങ്ങളടങ്ങിയ പാനൽ ഹൈക്കോടതിക്ക് സമർപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യൽ ജിപി എ. രാജേഷ് എന്നിവരാണ് പരിഗണനയിലുള്ളത്. കുറ്റപത്രം കൂടുതൽ കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ വീഴ്ച തെളിയിക്കാനും ശക്തമായ നിയമസഹായം ആവശ്യമാണ് എന്ന നിലപാടാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. കട്ടിള പാളി കേസിലും ദ്വാരപാലക പാളി കേസിലും […]
Read more

