ഫെഡറലിസം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരെയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഓരോ കാലഘട്ടത്തിലും പോരാട്ടം നയിച്ചവരെയും സ്മരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. അതിര്‍ത്തി കാക്കുന്ന സൈനികരെയും വീരമൃത്യു വരിച്ചവരെയും വിവിധ സേനാ വിഭാഗങ്ങളെയും ആദരിക്കുന്നതിനുള്ള അവസരമായി റിപ്പബ്ലിക് ദിനം വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരേ ലക്ഷ്യത്തിനായി തീവ്രമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അതിദാരിദ്ര്യമുക്ത കേരളമെന്ന് മന്ത്രി വ്യക്തമാക്കി. സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തനങ്ങളും സര്‍വേകളും നടത്തിയാണ് […]
Read more

