Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

തൃശ്ശൂര്‍ സീറ്റ് ക്രിസ്ത്യാനികള്‍ക്ക് കാശിന് വിറ്റു; കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍

തൃശൂര്‍: ഒടുങ്ങാത്ത വിഭാഗീയതയില്‍ ഞെരുങ്ങി കോണ്‍ഗ്രസ്. തൃശ്ശൂരാണ് പുതിയ തലവേദന. തൃശൂര്‍ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടമെന്ന് വ്യാപക പോസ്റ്റര്‍. നിയമസഭാ സീറ്റ് കച്ചവടത്തിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. കോണ്‍ഗ്രസില്‍ വര്‍ഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. തൃശൂര്‍ ഡിസിസിക്ക് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സീറ്റ് ക്രൈസ്തവര്‍ക്ക് കാശിനുവേണ്ടി വിറ്റു. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എംഎല്‍എ എംപി വിന്‍സന്റ് എന്നിവരാണ് സീറ്റ് വില്‍പ്പനയ്ക്ക് പിന്നിലെന്നും പോസ്റ്ററില്‍ […]
Read more

16നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; സിസി മുകുന്ദന് വക്കീൽ നോട്ടീസ്

തൃശ്ശൂർ: മുൻ എംഎൽഎയും സിപിഐ നേതാവുമായ ഗീത ഗോപി സി സി മുകുന്ദന് വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി. സി സി മുകുന്ദൻ തന്റെ വ്യക്തിഹത്യ നടത്തുകയാണെന്ന് ഗീത ഗോപി ആരോപിച്ചു. തന്റെ വിശ്വാസ്യതയും പൊതുസമ്മാനവും തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയതെന്നും അവർ പറഞ്ഞു. ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നിർദ്ദിഷ്ട സമയത്തിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read more

സി.പി.ഐ സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങി ലീലാകൃഷ്ണൻ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സി.പി.ഐ സ്ഥാനാർഥിയായി മത്സരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അപ്രതീക്ഷിതമായാണ് സ്ഥാനാർഥിത്വം ലഭിച്ചതെന്ന് പറയുന്നു. പാർട്ടി സംസ്ഥാന എക്സിക്യുട്ടീവിന് പിന്നാലെ ബിനോയ് വിശ്വം വിളിച്ചാണ് വിവരം അറിയിച്ചതെന്നും സാംസ്‌കാരികമുഖമുള്ള സ്ഥാനാർഥിയെന്ന നിലയിൽ തന്നെ തെരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി. മൂന്നു ദിവസത്തിനുള്ളിൽ മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സന്ദർശിച്ച് ചെറുസമ്മേളനങ്ങളിലൂടെ പ്രചാരണം ആരംഭിച്ചതായും കവിതയും പാട്ടുകളും വഴിയാണ് ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദൻ, എം.പി. പരമേശ്വരൻ, സി.ആർ. പരമേശ്വരൻ, സാറാ ജോസഫ് എന്നിവരുമായി […]
Read more

ട്രെയിൻ യാത്രയ്‌ക്കിടെ പുഴയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: ട്രെയിനിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വേണാട് എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹം പുഴയിലേക്ക് വീണത്. സംഭവം കണ്ട നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ സ്‌കൂബ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ദിവസം മൃതദേഹം കണ്ടെത്താനായില്ല. വെള്ളിയാഴ്ച വീണ്ടും മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷമാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. അങ്കമാലിയിലെ […]
Read more

വയോധികയെ കടിച്ചു കൊന്ന നായയ്ക്ക് പേവിഷബാധ

തൃശ്ശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു നായകളെ കുത്തിവെപ്പിന് വിധേയരാക്കിയിട്ടുണ്ട്. പ്രദേശത്ത് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വെള്ളറക്കാട് കൊല്ലന്‍പടി സ്വദേശി കാര്‍ത്ത്യായനി ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
Read more

വയോധികനെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച സംഭവം; അയൽവാസി അറസ്റ്റിൽ

തൃശൂർ: വയോധികന്റെ ശരീരത്തിൽ ചൂടുവെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ അയൽവാസിയായ രാജൻ അറസ്റ്റിൽ. കഴിഞ്ഞ വർഷം തിരുവോണ ദിവസം 62-കാരനായ ശശിയെ പൊള്ളലേറ്റ നിലയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്തതിനാൽ സംശയാസ്പദരായവരെ കേന്ദ്രീകരിച്ച് പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. മുപ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തുകയും സംഭവസാഹചര്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനിടെ രാജൻ നൽകിയ […]
Read more

ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

തൃശൂർ: ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻവീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിന്റെയും ചിമ്മിനി ഡാമിന്റെയും അതിർത്തിപ്രദേശമായ ഒളകര കവയിലായിരുന്നു സംഭവം. ഉൾക്കാട്ടിൽ ഫയർലൈൻ അളവെടുക്കാൻ പോയ ആറംഗ സംഘത്തിനാണ് പിടിയാനയുടെ ആക്രമണം നേരിടേണ്ടിവന്നത്. ആനയെ കണ്ടതോടെ സംഘം വിവിധ ദിശകളിലേക്ക് ഓടിപ്പിരിഞ്ഞു. ഏകദേശം അരമണിക്കൂറിന് ശേഷം തിരികെ എത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ […]
Read more

റോഡിൽ മദ്യപിച്ച് കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവം; പ്രതി അറസ്റ്റിൽ

തൃശ്ശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡരികിൽ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പിൽ രാജനെയാണ് പിടികൂടിയത്. തന്റെ വീടിന് മുന്നിൽ മദ്യലഹരിയിൽ ബോധരഹിതനായി കിടന്നതിനാലാണ് ചൂടുവെള്ളം ഒഴിച്ചതെന്ന് രാജൻ പൊലീസിനോട് മൊഴി നൽകി. കഴിഞ്ഞ തിരുവോണ ദിവസമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പാണൻ വീട്ടിൽ ശശി ഒന്നരമാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇരുകാലുകളിലും ഗുരുതരമായ പൊള്ളലാണ് ഉണ്ടായത്. രാജനെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന […]
Read more

ഉദ്ഘാടന ചടങ്ങിൽ ആരെയൊക്കെ വിളിക്കണമെന്ന് കേരള സർക്കാർ പറയണമായിരുന്നു: സുരേഷ് ഗോപി

തൃശ്ശൂർ: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിപാടി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിന്റെ വിവരങ്ങൾ മുൻകൂട്ടി കേരള സർക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂ ബുക്ക് പ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും വേദിയിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിൽ കൂടുതൽ ആളുകളെ […]
Read more

മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയേക്കും

തൃശ്ശൂർ: നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രഖ്യാപിച്ച മുൻ എംഎൽഎ സി. സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം. നാട്ടികയിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. സുനിൽ ലാലൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കാമെന്നതാണ് പ്രധാന സാധ്യത. സി. കെ. വിനോദിന്റെ പേരും പരിഗണനയിലുണ്ട്. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചത്. ഈ വിഷയം ദേശീയ നേതൃത്വത്തെ കെപിസിസി അറിയിക്കും. ദേശീയ നേതൃത്വത്തിൽ നിന്നായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. മുകുന്ദൻ […]
Read more

Recent News

Advertisement
WhiteswanTV Footer