Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ആൺസുഹൃത്തിന്റെ ക്രൂരത; മദ്യം ഒഴിച്ച് തീ കൊളുത്തി

തൃശൂർ: ആളൂരിൽ ശരീരത്തിൽ മദ്യം ഒഴിച്ച് യുവതിയെ തീ കൊളുത്തി. കണ്ണൂർ സ്വദേശി ലീനയാണ് ആൺസുഹൃത്തായ ശരത് വിഷ്ണുവിൻ്റെ ക്രൂരതയ്ക്ക് ഇരയായത്. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് പുലർച്ചയാണ് കൊലപാതക ശ്രമം നടത്തിയത്. പരിക്കേറ്റ ലീനയെ പ്രതിയും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി ശരത് വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പരിമിതികളെ നേട്ടത്തിലേക്ക് നയിച്ച ദമ്പതികൾ

തൃശൂർ: വീൽച്ചെയറിനെ ജീവിതപരിധിയാക്കി കാണാതെ കായികരംഗത്ത് നേട്ടം കുറിക്കുന്ന ദമ്പതികളാണ് സാദിക്കും ഫസറാ ബാനുവും. ബാല്യത്തിൽ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ഇരുവരും പിന്നീട് പഠനത്തിലും മുന്നേറി സാദിക്ക് ബി.കോം, ബാനു ബി.എ നേടി. ഒരു വിവാഹച്ചടങ്ങിൽ പരിചയപ്പെട്ട ഇവർ സൗഹൃദത്തിലൂടെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തി. അഞ്ചുവർഷം മുൻപാണ് വീൽച്ചെയർ ബാസ്ക്കറ്റ്ബോളിൽ പരിശീലനം ആരംഭിച്ചത്. സംസ്ഥാന-ദേശീയ തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്ത ഇവർ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. 2023-ലെ ദേശീയ വനിതാ ചാമ്പ്യൻഷിപ്പിൽ ബാനു ഉൾപ്പെട്ട […]
Read more

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നു. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം. ചാവക്കാട് പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു.
Read more

പൈപ്പ് തുളച്ചതോടെ വാതകച്ചോർച്ച; 63,380 സിലിൻഡറിന് തുല്യ നഷ്ടമെന്ന് റിപ്പോർട്ട്

തൃശൂർ: പാലിയേക്കര പാചകവാതക ക്ഷാമം തുടരുന്നതിനിടെ മണലി–മടവാക്കര റോഡിനുസമീപം കൊച്ചി–സേലം ഗ്യാസ് പൈപ്പ് ലൈനിൽ വൻ ചോർച്ച. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.)യുടെ പെട്രോൾ പൈപ്പ് ലൈനിൽ പണിക്കെത്തിയ തൊഴിലാളികൾ തെറ്റായി എട്ടുമീറ്റർ അകലെയുള്ള ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച് തുളച്ചതോടെയാണ് അപകടം ഉണ്ടായത്. ചോർച്ച ഉണ്ടായ ഭാഗത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് വാൽവുകൾ ഉള്ളത്. രണ്ട് വാൽവുകളും അടച്ചുവെങ്കിലും അതിനിടയിലെ വാതകം പുറത്തേക്ക് ചോർന്നുകൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തെ മുഴുവൻ വാതകവും […]
Read more

ഗുരുവായൂർ മേൽശാന്തിയായി ഇനി ടി.എം. നാരായണൻ നമ്പൂതിരി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം. നാരായണൻ നമ്പൂതിരിയെ (55) തിരഞ്ഞെടുത്തു. 49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് ടി.എം. നാരായണൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയോഗം ലഭിച്ചത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ, നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. മാർച്ച് 31ന് രാത്രി അദ്ദേഹം സ്ഥാനമേൽക്കും. അതിനു മുൻപ് […]
Read more

പുതുക്കാട് പാചകവാതക പൈപ്പ് ലൈനിൽ ചോർച്ച

തൃശ്ശൂർ: പുതുക്കാട് മണലിപ്പാലത്തിന് സമീപം കടന്നുപോകുന്ന കൊച്ചി-സേലം എൽ.പി.ജി പൈപ്പ്‌ലൈനിൽ വാതകച്ചോർച്ച കണ്ടെത്തി. അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടെയാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞതോടെ പുതുക്കാട് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി വാതകം പടർന്ന് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി പ്രവർത്തനം തുടരുകയാണ്.
Read more

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു : ശ്രേയാംസ് കുമാർ മത്സരരംഗത്തില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽ കുമാറുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് തവണയായി താൻ മത്സരിച്ച കല്പറ്റ മണ്ഡലത്തിൽ ഇത്തവണ മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി. മുന്നണിയിൽ നിന്ന് മത്സരിക്കാൻ നിർബന്ധമുണ്ടായിരുന്നുവെന്നും അതിന് എൽഡിഎഫിനോട് കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ സ്ഥാനാർഥിയായ പി.കെ. അനിൽ […]
Read more

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വേനൽമഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് പുറപ്പെടുവിച്ച നൗകാസ്റ്റ് (NOWCAST) ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ​മാർച്ച് 17-ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ഈ മലയോര മേഖലകളിൽ മഴ ലഭിച്ചേക്കും. കടുത്ത ചൂടിൽ […]
Read more

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് : ക്യാപ്റ്റനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പട്ടികയിൽ രാഷ്ട്രീയ പ്രമുഖർ മുതൽ സാംസ്കാരിക നായകർ വരെ ഇടംപിടിച്ചിരിക്കുന്നു എന്നത് വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ പുതുതായി മുന്നണിയിലേക്ക് എത്തിയ പത്മജ വേണുഗോപാൽ വരെയുള്ളവരുടെ സാന്നിധ്യം രാഷ്ട്രീയ കേരളം വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.​മഞ്ചേശ്വരത്ത് നിന്ന് കെ. സുരേന്ദ്രൻ […]
Read more

തൃശ്ശൂര്‍ സീറ്റ് ക്രിസ്ത്യാനികള്‍ക്ക് കാശിന് വിറ്റു; കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍

തൃശൂര്‍: ഒടുങ്ങാത്ത വിഭാഗീയതയില്‍ ഞെരുങ്ങി കോണ്‍ഗ്രസ്. തൃശ്ശൂരാണ് പുതിയ തലവേദന. തൃശൂര്‍ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടമെന്ന് വ്യാപക പോസ്റ്റര്‍. നിയമസഭാ സീറ്റ് കച്ചവടത്തിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. കോണ്‍ഗ്രസില്‍ വര്‍ഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. തൃശൂര്‍ ഡിസിസിക്ക് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സീറ്റ് ക്രൈസ്തവര്‍ക്ക് കാശിനുവേണ്ടി വിറ്റു. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എംഎല്‍എ എംപി വിന്‍സന്റ് എന്നിവരാണ് സീറ്റ് വില്‍പ്പനയ്ക്ക് പിന്നിലെന്നും പോസ്റ്ററില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer