Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

സ്വതന്ത്രനായി മത്സരിക്കും, ഭീഷണിയുണ്ടായാൽ നേരിടുമെന്ന് സി സി മുകുന്ദൻ: സിസി മുകുന്ദൻ

തൃശ്ശൂർ: നാട്ടിക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹിക്കുന്നതായി എംഎൽഎ സി.സി. മുകുന്ദൻ വ്യക്തമാക്കി. ഭീഷണിയുണ്ടായാലും ഭയപ്പെടാതെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി നടപടി സ്വീകരിച്ചാൽ ചില കാര്യങ്ങൾ തുറന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, സി സി മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സിപിഐ തള്ളിയ മുകുന്ദനെ പാർട്ടി സ്വീകരിക്കേണ്ടതില്ലെന്നും അദ്ദേഹം “സ്ക്രാപ്” ആണെന്നും ചില നേതാക്കൾ വിമർശിച്ചു. ഈ വിമർശനങ്ങൾക്ക് മറുപടിയായി, […]
Read more

തൃശ്ശൂർ ജില്ലയിലെ സി.പി.എമ്മിന്റെ അന്തിമ സ്ഥാനാർഥിപ്പട്ടികയായി

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സി.പി.എം മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. വെള്ളിയാഴ്ച രാവിലെ ചേർന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാർത്ഥിപ്പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ജില്ലാ കമ്മിറ്റി പട്ടിക ഏകകണ്ഠേന അംഗീകരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം എം.എം. വർഗീസ് അധ്യക്ഷനായി. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ പട്ടിക റിപ്പോർട്ട് ചെയ്ത് ഔദ്യോഗിക […]
Read more

സ്പാ ഉടമയെ കെട്ടിയിട്ട് കവർച്ച; ട്രാൻസ്ജൻഡറുകളടക്കം 8 പേർ പിടിയിൽ

തൃശ്ശൂർ: കണിമംഗലം സ്വദേശിനിയായ സ്പാ ഉടമയെ വീട്ടിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ ട്രാൻസ്ജൻഡറുകളടക്കം എട്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ സൂസന്നാ എയ്ഞ്ചൽ (22), സ്റ്റീഫൻരാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25), ഡെയ്‌സി (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സ്പാ ഉടമയുടെ അഞ്ചു മൊബൈൽ ഫോണുകളും ഒരു പവന്റെ ആഭരണങ്ങളും വീട്ടിലെ അലമാരയിലുണ്ടായിരുന്ന 42,000 രൂപയും കവർന്നു. ഇതിനു പുറമേ ഗൂഗിൾപേ വഴി ഭീഷണിപ്പെടുത്തിയും മർദിച്ചും 20,000 […]
Read more

ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫ. വി കെ വിജയൻ രാജിവെച്ചു

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫസർ വി കെ വിജയൻ രാജിവെച്ചു. മന്ത്രി വിഎൻ വാസവന് വി കെ വിജയൻ രാജി സമർപ്പിച്ചു. എ വി ഗോപിനാഥനെ ചെയർമാനായി നിയമിക്കാനാണ് രാജി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത് മുൻകൂട്ടി കൊണ്ടാണ് വിജയനിൽ നിന്ന് നേരത്തെ രാജി വാങ്ങിയത്. ഈ മാസം 14നാണ് ചെയർമാന്റെ കാലാവധി അവസാനിക്കുന്നത്. സിപിഎം നടത്തിയ അനുനയ നീക്കത്തിന്റെ ഭാ​ഗമായാണ് എ വി ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയി നിയമിക്കുന്നത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ മുൻ […]
Read more

വിവാഹവാഗ്ദാനം നൽകി രണ്ടുയുവതികളെ പീഡിപ്പിച്ചു; ജിം ട്രൈനെർ അറസ്റ്റിൽ

തൃശ്ശൂർ: രണ്ടുയുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്‌ചെയ്തത്.കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഒരേസമയമാണ് അജ്മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി […]
Read more

പ്രശ്നപരിഹാരത്തിനെത്തി പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റ 26കാരി അറസ്റ്റിൽ

തൃശ്ശൂർ: പൂജാരിയുടെ വീട്ടിൽ പ്രശ്നപരിഹാരത്തിനായി എത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം പതിനാറിനായിരുന്നു സംഭവം. പൂജകൾക്കായി പൂജാരിയുടെ വീട്ടിൽ യുവതി ഇടയ്ക്ക് വരാറുണ്ട്. ഈ പരിചയം മുതലാക്കിയായിരുന്നു മോഷണം. പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച […]
Read more

ഗുരുവായൂരിൽ ഇനി ഉത്സവത്തിന്റെ നാളുകൾ; എഴുന്നള്ളിപ്പ് നാളെ മുതൽ

ഗുരുവായൂർ: ഉത്സവത്തിന്റെ ആറാം വിളക്കുദിനമായ വ്യാഴാഴ്ച മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും. നടുവിൽ 191 സ്വർണപ്പൂക്കളുടെ നടുവിൽ കൃഷ്ണൻ മുരളികയൂതിനിൽക്കുന്ന ഗോളക, അതിനുചുറ്റും പ്രഭാമണ്ഡലം, മുകളിൽ വ്യാളീമുഖം, ഇരുവശങ്ങളിലായി ദശാവതാരരൂപങ്ങൾ എന്നിവയ്ക്കു പുറമേ, ഇളക്കത്താലി, പൂക്കൾ, ചെറു കുമിളകൾ തുടങ്ങിയവകൊണ്ട് അലങ്കൃതമായതാണ് സ്വർണക്കോലം. ക്ഷേത്രത്തിൽ വിശേഷാവസരങ്ങളിൽ മാത്രമാണ് ഇത് പുറത്തെടുക്കാറ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് നടക്കുന്ന കാഴ്ചശ്ശീവേലിക്ക്‌ സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിക്കും. ഉത്സവം കഴിയുന്നതുവരെ പകൽ കാഴ്ചശ്ശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ ഗ്രാമപ്രദക്ഷിണത്തിനും സ്വർണക്കോലമായിരിക്കും. ആറാംവിളക്കു […]
Read more

സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം; നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം

കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി […]
Read more

ചികിത്സാ പിഴവിൽ കണ്ണുകൾ നഷ്ടമായ സനൂപിന് ആശ്വാസമേകാൻ കൃത്രിമക്കണ്ണുകൾ

തൃശ്ശൂർ: ചികിത്സക്കിടെ കണ്ണുകൾ നഷ്ടപ്പെട്ട മുളങ്ങാട്ടുപറമ്പിൽ സനൂപിന് താത്കാലികമായി കൃത്രിമക്കണ്ണുകൾ വെച്ചു. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് മൂലമാണ് സനൂപിന്റെ കണ്ണുകൾ നഷ്ടപ്പെട്ടതെന്ന് ആരോപണമുയർന്നിരുന്നു. കോവൈ അരവിന്ദ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് കണ്ണുകൾ വെച്ചത്. കാഴ്ച ലഭിക്കില്ലെങ്കിലും സ്മാർട് കണ്ണട ഉപയോഗിക്കുന്നതിനും കേൾവിശക്തി ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സനൂപിന് പരിശീലനം നൽകും. മുട്ടുവേദനയെ തുടർന്ന് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കു പോയ സനൂപിന്റെ കണ്ണുകൾ നഷ്ടപ്പെട്ടെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിരുന്നു. തുടർന്നാണ് കോയമ്പത്തൂരിലേക്ക് ചികിത്സയ്ക്ക് […]
Read more

ഹാഷിഷ് ഓയിലും 21.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശ്ശൂർ: ആയുർവേദ തൈലങ്ങളുടെ കച്ചവടത്തിന്റെ മറവിൽ വീട്ടിൽ വൻ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ (34) എന്നയാളുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 21.5കിലോ കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. ഇയാൾ മുല്ലശ്ശേരിയിൽ ആയുർവേദ മരുന്നു ഫാർമസി നടത്തുന്നുണ്ട്. ഞായാറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വാടാനപ്പള്ളി പോലീസ് തുടർ […]
Read more

Recent News

Advertisement
WhiteswanTV Footer