Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം; നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം

കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി […]
Read more

ചികിത്സാ പിഴവിൽ കണ്ണുകൾ നഷ്ടമായ സനൂപിന് ആശ്വാസമേകാൻ കൃത്രിമക്കണ്ണുകൾ

തൃശ്ശൂർ: ചികിത്സക്കിടെ കണ്ണുകൾ നഷ്ടപ്പെട്ട മുളങ്ങാട്ടുപറമ്പിൽ സനൂപിന് താത്കാലികമായി കൃത്രിമക്കണ്ണുകൾ വെച്ചു. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് മൂലമാണ് സനൂപിന്റെ കണ്ണുകൾ നഷ്ടപ്പെട്ടതെന്ന് ആരോപണമുയർന്നിരുന്നു. കോവൈ അരവിന്ദ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് കണ്ണുകൾ വെച്ചത്. കാഴ്ച ലഭിക്കില്ലെങ്കിലും സ്മാർട് കണ്ണട ഉപയോഗിക്കുന്നതിനും കേൾവിശക്തി ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സനൂപിന് പരിശീലനം നൽകും. മുട്ടുവേദനയെ തുടർന്ന് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കു പോയ സനൂപിന്റെ കണ്ണുകൾ നഷ്ടപ്പെട്ടെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിരുന്നു. തുടർന്നാണ് കോയമ്പത്തൂരിലേക്ക് ചികിത്സയ്ക്ക് […]
Read more

ഹാഷിഷ് ഓയിലും 21.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശ്ശൂർ: ആയുർവേദ തൈലങ്ങളുടെ കച്ചവടത്തിന്റെ മറവിൽ വീട്ടിൽ വൻ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ (34) എന്നയാളുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 21.5കിലോ കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. ഇയാൾ മുല്ലശ്ശേരിയിൽ ആയുർവേദ മരുന്നു ഫാർമസി നടത്തുന്നുണ്ട്. ഞായാറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വാടാനപ്പള്ളി പോലീസ് തുടർ […]
Read more

തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം; ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയിൽ മുറിവേറ്റു

തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന ആരോപണവുമായി യുവതി രം​ഗത്ത്. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണം ഉയർത്തിയത്. ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ സുജയുടെ മൂത്രനാളിയിൽ മുറിവേറ്റെന്നും അബദ്ധം പറ്റിയതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചെന്നും സുജ പറഞ്ഞു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി. സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്നും സുജ പറയുന്നു. 20 ദിവസത്തിലേറെ നീണ്ട സ്വകാര്യ ആശുപത്രിവാസം കഴിഞ്ഞാണ് സുജ കഴിഞ്ഞദിവസം […]
Read more

അന്നമനട മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആന ​ഇടഞ്ഞു; ഒരാൾക്ക് പരിക്ക്

തൃശ്ശൂർ: തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് പരിക്കേറ്റത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അത്തിക്കാവ് കാർത്തികേയൻ എന്ന ആന, തിടമ്പുമായി ആനയുടെ സമീപത്ത് നിന്നിരുന്ന വിവേകിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും: പത്മജ വേണുഗോപാൽ

തൃശ്ശൂർ: മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തൃശ്ശൂരിലെ ജനങ്ങളെ എനിക്ക് നാളുകളായി അറിയാം. മത്സരിക്കുന്നതോ അല്ലയോ എന്ന കാര്യം പാർട്ടിയുടെ തീരുമാനം ബാധകമാണ്. പാർട്ടി പറയുകയാണെങ്കിൽ മാത്രമേ മത്സരിക്കൂ എന്നും പത്മജ പറഞ്ഞു. മുന്‍പത്തെ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെത്തിയെങ്കിലും വലിയ സങ്കടത്തോടെ വിടേണ്ടിവന്നുവെന്നും, ഇത്തവണ അതൊന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. “എന്റെ പണി ഞാൻ ഏറ്റെടുക്കാം. എനിക്കു പണിയാതിരുന്നാൽ മതിയെന്നും” എന്നും വ്യക്തമാക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തൃശ്ശൂരിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. […]
Read more

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 16 വരെ ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നിക്ഷേപം നടത്താമെന്ന് വിശ്വസിപ്പിച്ച് വലപ്പാട് സ്വദേശിയില്‍ നിന്ന് 54.44 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റി, ലാഭവിഹിതമോ നിക്ഷേപ […]
Read more

കൊച്ചുമക്കളെ മർദിച്ചു; പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മർദനം

തൃശൂര്‍: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് കീറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. ആക്രമണത്തില്‍ വയോധികയ്ക്കും കൊച്ചുമക്കള്‍ക്കും പരിക്കേറ്റു. ഫ്ലക്‌സ് കീറിയത് കൊച്ചുമക്കളാണെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണം നടത്തിയ സംഘത്തിനെതിരെ കുന്നംകുളം പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഘത്തിന്‍റെ ആക്രമണത്തില്‍ പയ്യൂര്‍ സ്വദേശിനി ലീലയ്ക്കാണ് (76) പരിക്കേറ്റത്. ലീലയുടെ പരാതിയില്‍ അമല്‍ജിത്ത്, നീരജ്, ശ്യാം, രഞ്ജീഷ്, അക്ഷയ്, അശ്വിന്‍ ബാബു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരേയാണ് […]
Read more

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരൻ ഹരി, ഭാര്യ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. വധുവിന്റെ ബന്ധുക്കളും അടുത്ത സുഹ‍ൃത്തുക്കളും നാല് മണിയോടെ മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലേക്കെത്തിയിരുന്നു. വൈകിട്ട് പൂമലയിലെ […]
Read more

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം പുറത്തറിയുന്നത്. സ്ട്രോങ് റൂമിനുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് ജീവനക്കാർ ജാഗ്രത പാലിച്ചു. സംശയം തോന്നിയ ജീവനക്കാർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പ് മുറിക്കുള്ളിലൂടെ ഇഴഞ്ഞു നടക്കുന്നത് കണ്ടത്.
Read more

Recent News

Advertisement
WhiteswanTV Footer