Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഗ്രാമീണ റോഡുകൾ നാടിന് കരുത്തായി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്തിലെ നമ്പ്യാർ റോഡിന്റെയും വലപ്പാട് ഗ്രാമപഞ്ചായത്തിലെ ചൂലൂർ മുറിയംതോട് റോഡിന്റെയും ഉദ്ഘാടനം ഇന്നലെ നടന്നു. ഉദ്ഘാടനം നിർവഹിച്ചത് സുരേഷ് ഗോപി എംപി ആയിരുന്നു.ദേശീയ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ഈ റോഡുകൾ പ്രദേശത്തെ യാത്രാസൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും, ഗ്രാമീണ മേഖലയിലെ വ്യാപാരവും സാമ്പത്തിക പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യും. ജനങ്ങളുടെ ദൈനംദിന യാത്രാദുരിതങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന ഗുണമേന്മയുള്ള റോഡുകൾ ഓരോ ഗ്രാമത്തിന്റെയും അവകാശമാണെന്ന് ഉദ്ഘാടന ചടങ്ങിൽ എംപി വ്യക്തമാക്കി. പദ്ധതികൾ […]
Read more

പോട്ട മുതൽ ചാലക്കുടി വരെ ഫ്ലൈ ഓവർ വേണം 

തൃശ്ശൂർ: ദേശീയ പാതയിൽ പോട്ട മേൽപ്പാലം മുതൽ ചാലക്കുടി മേൽപ്പാലം വരെ ഫ്ലൈ ഓവർ സ്ഥാപിച്ച രൂക്ഷമായ ഗതാഗത പ്രശ്നത്തിനും, വാഹനാപകടത്തിനും പരിഹാരം ഉണ്ടാക്കണമെന്നും ചാലക്കുടി പോട്ട നാഷണൽ ഹൈവേയിൽ എൻഎച്ച്ഐയുടെ നിലവിലെ അശാസ്ത്രീയ വികസന നടപടികൾ പിൻവലിക്കണം എന്നും ക്രാക്ക്റ്റ് ഭരണസമിതി യോഗം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു  പോട്ട ആശ്രമം ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം തികച്ചും അശാസ്ത്രീയമാണ് .പോട്ട മേൽപ്പാലം ഇറങ്ങി100 മീറ്ററുകൾക്കപ്പുറം ആശ്രമം […]
Read more

മേലൂർ പഞ്ചായത്തിൽ പാടശേഖരത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കുടിക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി

തൃശ്ശൂർ: ചാലക്കുടി മേലൂർ പഞ്ചായത്തിൽ പാടത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കിടക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി ഇതിനെ തുടർന്ന് പാടശേഖരം വറ്റി വരണ്ടുണങ്ങി. മേലൂർ പഞ്ചായത്ത്‌ കൊമ്പിച്ചാലിൽ കീഴാറ സൈജുവിന്റെ രണ്ട് ഏക്കർ നെൽപ്പാടമാണ് വെള്ളം കിട്ടാതെ  വരണ്ടുണങ്ങിയത്.കൃഷി മേഖലയുമായി ബന്ധപ്പെട്ട ജോലിയുടെ ആവശ്യത്തിനു പോയി വന്നപ്പോഴായിരുന്നു നെൽപ്പാടം വരണ്ട് ഉണങ്ങി കിടക്കുന്നത് കർഷകൻ കാണുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പാടത്ത് പലയിടത്തായി പോത്തുകൾക്ക് കിടക്കാൻ കുഴികളും കൂടാതെ വെള്ളത്തെ ബണ്ടു കെട്ടി തിരിച്ചതായും കണ്ടെത്തി. ഉടൻ തന്നെ കെട്ട് പൊട്ടിച്ച് […]
Read more

ഫാ. ജോസ് സ്റ്റീഫൻ മേനാച്ചേരി സി. എംഐ അന്തരിച്ചു

തൃശ്ശൂർ : ദേവമാതാ പ്രവേശയിലെ അമ്പഴക്കാട് കോട്ടക്കൽ ആശ്രമാംഗം,  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ജോസ് സ്റ്റീഫൻ മേനാച്ചേരി (86) അന്തരിച്ചു. അമല ആശുപത്രിയോടനുബന്ധിച്ചുള്ള സാന്ത്വനം ഭവനത്തിൽ വച്ച് ഫെബ്രുവരി 14 ശനിയാഴ്ച്ച രാവിലെ ആയിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി അദ്ദേഹം അമ്പഴക്കാട് ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മൃതസംസ്കാരം  16 ന് തിങ്കൾ, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അമ്പഴക്കാട് ആശ്രമത്തിൽ നടക്കും. മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ഇന്ന്    രാവിലെ 6 30ന് സാന്ത്വനത്തിൽ നടത്തുകയും തുടർന്ന് അമ്പഴക്കാട് […]
Read more

ബലിതര്‍പ്പണത്തിനായി കൂടപ്പുഴ ആറാട്ട് കടവൊരുങ്ങി

തൃശ്ശൂർ: ബലിതര്‍പ്പണത്തിനായി കൂടപ്പുഴ ആറാട്ട് കടവൊരുങ്ങി.കൂടപ്പുഴ എന്‍എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിന് വേണ്ട എല്ലാവിധ ൗകര്യങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഒരുക്കിയതായി ഭാരവാഹികള്‍ അറിയി്ച്ചു.തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ട് മണി മുതല്‍  രാവിലെ പത്ത് മണി വരെ  ബലിതര്‍പ്പണത്തിന് വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മുന്‍വര്‍ഷങ്ങളില്‍  നുറു കണക്കിന് ഭക്ത ജനങ്ങള്‍ ഇവിടെ ബലി തര്‍പ്പണത്തിനായി എത്താറുണ്ട്, സുരക്ഷയുടെ ഭാഗമമായി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കടവിലും കൂടുപ്പുഴ ശിവ വിഷ്ണു ക്ഷേത്രത്തിലും സിസിടിവികള്‍ സ്ഥാപ്പിച്ചിട്ടുണ്ട്.ആറാട്ട് കടവും പരിസരവും […]
Read more

പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നടത്തി

തൃശ്ശൂർ: പ്രസ് ഫോറം ഒരുക്കുന്ന പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടിലിന് നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.സെക്രട്ടറി സുനില്‍ സരോവരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സ്ഥാപക പ്രസിഡന്റ് ലാലുമോന്‍ ചാലക്കുടി.മുന്‍ പ്രസിഡന്റ് ഷാലി മുരിങ്ങുല്‍,വൈസ് പ്രസിഡന്റ് ലിക്‌സന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 17 ചൊവ്വാഴ്ച എസ്എന്‍ ഹാളില്‍ നടക്കുന്ന പ്രണാമം 2026 ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. […]
Read more

വടക്കാഞ്ചേരി ബൈപ്പാസ് ഭൂമി ഏറ്റെടുക്കലിന് കിഫ്ബിയുടെ 14.78 കോടി രൂപ ധനാനുമതി

തൃശ്ശൂർ: വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 14.78 കോടി രൂപയുടെ ധനാനുമതി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അനുവദിച്ചു. ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് ഭൂമി ഏറ്റെടുക്കലിന് ഫിനാൻഷ്യൽ സാങ്ഷൻ നൽകിയത്. യോഗത്തിന് ശേഷം ചേർന്ന വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം വ്യക്തമാക്കി. 2026– 27 സാമ്പത്തിക വർഷത്തെ ബജറ്റ് ചർച്ചയിൽ വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ധനാനുമതി നൽകണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചിരുന്ന […]
Read more

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; രണ്ടാം ദിവസം അടുപ്പുട്ടിയിൽ സമാപിച്ചു

തൃശ്ശൂർ: കുന്നംകുളം മണ്ഡലം എൽഡിഎഫ് വികസന മുന്നേറ്റ ജാഥ രണ്ടാം ദിവസമായ ഇന്ന് കുന്നംകുളം നഗരസഭാ അതിർത്തിയായ അടുപ്പുട്ടിയിൽ സമാപിച്ചു. ജാഥ കടന്നുപോയ എല്ലാ കേന്ദ്രങ്ങളിലും ജനങ്ങളിൽ നിന്നുള്ള ഊഷ്മളമായ സ്വീകരണം ജാഥാഗംങ്ങൾക്ക് ലഭിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ പത്തു വർഷക്കാലമായി കേരളത്തിലും കുന്നംകുളം മണ്ഡലത്തിലും നടപ്പിലാക്കിയ വികസനവും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങൾ ആബാലവൃദ്ധം ഏറ്റെടുത്തതായി ജാഥയുടെ സ്വീകരണങ്ങളിൽ നിന്നും വ്യക്തമായി. ജാഥ നാളെ പുതുശ്ശേരിയിൽ നിന്ന് ആരംഭിച്ച് ചൊവ്വന്നൂർ, കടങ്ങോട്, വേലൂർ പഞ്ചായത്തുകൾ പിന്നിട്ട് എരുമപ്പെട്ടിയിൽ […]
Read more

‘ഹാപ്പി കേരളം’ പദ്ധതി; ചാവക്കാട് 24-ാം വാർഡിൽ ‘തീരാങ്കണം’ സംഘടിപ്പിച്ചു

തൃശ്ശൂർ: കേരളത്തിലെ ജനങ്ങളുടെ സന്തോഷനിലവാരം ഉയർത്തുന്നതിന് ലക്ഷ്യമിട്ട് കുടുംബശ്രീ എസ്എൻ.എച്ച്ഡബ്ല്യുയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സി.ഡി.എസ്.കൾ നടപ്പിലാക്കുന്ന ‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായി ചാവക്കാട് 24-ാം വാർഡിലെ സി.ഡി.എസ്. അംഗങ്ങളുടെ നേതൃത്വത്തിൽ ‘തീരാങ്കണം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മിനി വാഗമണ്ണിൽ വെച്ചാണ് പരിപാടി നടന്നത്.വാർഡ് കൗൺസിലർ കെ.വി. സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ജീന രാജീവ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ്. മെമ്പർ ഷിനി അരുള്‍ദാസ് സ്വാഗതം പറഞ്ഞു.പരിപാടിയുടെ ഭാഗമായി ആർ.പി.മാരായ ഷൈജ ഹുസൈൻ, പ്രിയ […]
Read more

വികസനത്തെ കുറിച്ച് പൊതു സംവാദത്തിന് ചാലക്കുടി എംഎൽഎ തയ്യാറാവണം: എൽഡിഎഫ്

തൃശ്ശൂർ: വികസന  സ്വപ്‌നങ്ങളുടെ ശവ പറമ്പായി ചാലക്കുടി മണ്ഡലത്തെ മാറ്റിയ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ചാലക്കുടിക്കാരോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോടികളുടെ വികസനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ടുന്ന എംഎല്‍എ നടപ്പിലാക്കിയ പദ്ധതിയെ കുറിച്ച് ജനങ്ങളോട് പറയുവാന്‍ തയ്യാറാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചിറക് പദ്ധതിയുടെ പേരില്‍ വലിയ പണ പിരിവ് നടത്തിയതായും നേതാക്കള്‍ ആരോപിച്ചു. വികസന പദ്ധതികളെ കുറിച്ച് പൊതു സംവാദത്തിന് തയ്യാറുണ്ടോയെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വളരുന്ന കേരളം തളരുന്ന ചാലക്കുടിയെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer