Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഇരിഞ്ഞാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ

തൃശ്ശൂർ: ഇരിഞ്ഞാലക്കുട രൂപത, പൊറത്തിശ്ശേരി ഇടവകമായ റവ. ഫാ. ആൻ്റു ആലപ്പാടനെ ഇരിഞ്ഞാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ (സിഞ്ചലൂസ്) ആയി അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിയമിച്ചു. റവ. ഫാ. ആൻ്റു ആലപ്പാടൻ ചാലക്കുടി സെൻറ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം. ആൻ്റു അച്ചൻ പൊറത്തിശ്ശേരി ആലപ്പാടൻ തറവാട്ടിൽ ആന്റണി-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസ് ,യോഹന്നാൻ, തോമസ്, വർഗീസ് ,മേരി, സെലീന, ഏലിയ എന്നിവർ […]
Read more

ചാലക്കുടി മഹാത്മ കളരി സംഘത്തിന്റെ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും

തൃശ്ശൂർ: മഹാത്മ കളരി സംഘത്തിന്റെ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും 7.8.9 തീയതികളിലായി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ അന്വു തിരുനാളിന്റെ ഭാഗമായി ചാലക്കുടി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപത്തായി 7 തീയതി നടത്തുന്ന ആഘോഷ പരിപാടികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് അധ്യക്ഷത വഹിക്കും. ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യാതിതിയായിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ […]
Read more

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം; വൃദ്ധസഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു

തൃശ്ശൂർ : മുള്ളൂർക്കര ആറ്റൂർ മണ്ടലംകുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധസഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു. മഠത്തിപറമ്പിൽ വീട്ടിൽ ജാനകി (80) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ജാനകി ഉൾപ്പെടെ മൂന്ന് സഹോദരിമാരെയും വിഷം കഴിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെയാണ് ജാനകി മരണത്തിന് കീഴടങ്ങിയത്. ഇതിന് മുൻപ് സഹോദരിമാരായ സരോജിനിയും ദേവകിയും മരിച്ചിരുന്നു. മൂവരും ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് […]
Read more

ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണം മുക്കുപണ്ടമായ കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂര്‍: കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായ കേസില്‍ സമാന്തര അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു. തൃശൂര്‍ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. മോഷ്ടാവിനെ കണ്ടെത്തുക ദുഷ്കരമാണ്. കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിലും റംലത്തിന്റെ കുടുംബത്തിന് സ്വർണം തിരിച്ച് നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2003 മുതൽ 2022 വരെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും. 2003 ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. […]
Read more

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല. ഇത് സിവില്‍ കോടതിയില്‍ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. തെക്കേവാര്യം കുടുംബാംഗം സതീശന്‍ നമ്പൂതിരിപ്പാടാണ് ഹര്‍ജിക്കാരന്‍.
Read more

ആരോഗ്യ സർവകലാശാല എംഡിഎസ് ഒന്നാം റാങ്ക്; ഡോ. കീർത്തിയെ അനുമോദിച്ചു

തൃശ്ശൂർ : ആരോഗ്യ സർവകലാശാലയിൽ നിന്ന് എംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ. കീർത്തിയെ അനുമോദിച്ചു. കുന്നംകുളം മീമ്പിക്കുളം പന്തല്ലൂർ കേശവന്റെയും ബിന്ദുവിന്റെയും മകളാണ് ഡോ. കീർത്തി. നിലവിൽ കൊച്ചി മദർ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയാണ്. കൺസർവേറ്റീവ് ഡെന്റിസ്ട്രി ആൻഡ് എന്റോഡോണ്ടിക്സ് വിഭാഗത്തിലാണ് ഡോ. കീർത്തി ഒന്നാം റാങ്ക് നേടിയത്. എച്ച്എംടിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഭർത്താവ് അതുലിന്റെയും കുടുംബത്തിന്റെയും പിന്തുണ വിജയം കൈവരിക്കാൻ സഹായകമായതായി ഡോക്ടർ പറഞ്ഞു. അനുമോദന ചടങ്ങിൽ പാർട്ടി ലോക്കൽ സെക്രട്ടറി ബവീഷ്, […]
Read more

ആലുങ്കൽ പാലം നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ചു

തൃശ്ശൂർ: 2023–24 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി വേലൂർ ഗ്രാമപഞ്ചായത്തിനെയും എരുമപ്പെട്ടിയെയും ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ചു. 5.6 കോടി രൂപയുടെ അടങ്കലിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിനാണ്. കോഴിക്കോട് ആസ്ഥാനമായുള്ള സെൽമെക് എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻസ് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. വേലൂർ– പോസ്റ്റ് ഓഫീസ്– തയ്യൂർ റോഡിൽ സ്ഥിതിചെയ്യുന്ന ആലുങ്കൽ പാലത്തിന്റെ നിർമാണം 2025 ഒക്ടോബർ 27നാണ് ആരംഭിച്ചത്. 1989ൽ നിർമിച്ച വീതി കുറഞ്ഞ പഴയ പാലം പൊളിച്ചു നീക്കിയാണ് […]
Read more

കുന്നംകുളത്തിൻ്റെ അഭിമാനമായി താലൂക്ക് ആസ്ഥാന മന്ദിരം; ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും

തൃശ്ശൂർ: കുന്നംകുളത്തെ റവന്യൂ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് നിർമിക്കുന്ന താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. 24 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആധുനിക താലൂക്ക് ആസ്ഥാന മന്ദിരം ഫെബ്രുവരി മാസത്തിൽ നാടിന് സമർപ്പിക്കും. നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവസാനഘട്ട പ്രവർത്തനങ്ങൾ നേരിൽ സന്ദർശിച്ച് വിലയിരുത്തി.കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കൻപാറയിൽ നാല് ഏക്കർ സ്ഥലത്താണ് അഞ്ചുനിലകളിലായി 37,000 ചതുരശ്ര അടിയിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. 1.6 കോടി രൂപ ചെലവിൽ ചുറ്റുമതിൽ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. […]
Read more

വായനയെ പ്രോത്സാഹിപ്പിക്കാൻ ഹാപ്പി ബർത്ത്ഡേ സെലിബ്രേഷനുമായി നവമാറ്റൊലി

തൃശ്ശൂർ: ജന്മദിനാഘോഷവും വായനയിലേക്കൊരു പ്രചോദനമാക്കാനൊരുങ്ങുകയാണ് നവമാറ്റൊലി കുട്ടിലൈബ്രറി കൂട്ടുകാർ. അതിൻ്റെ ഭാഗമായി ഈ വർഷം മുതൽ നടപ്പിലാക്കുന്ന ആഘോഷപരിപാടിയാണ് ഹാപ്പി ബർത്ത്ഡേ സെലിബ്രേഷൻ. ഒരോ മാസത്തിലും കുട്ടി ലൈബ്രറി അംഗങ്ങളായ കുട്ടികളിൽ ജന്മദിനമുള്ള കുട്ടികളെ ആ മാസത്തിലെ അവസാന ഞായറാഴ്ച ലൈബ്രറിയിൽ ക്ഷണിച്ചു വരുത്തി മറ്റു കൂട്ടുകാരുടെ സാന്നിധ്യത്തിൽ വലിയ കേക്ക് മുറിച്ചും പാട്ടുകൾ പാടിയും സമ്മാനങ്ങൾ നൽകിയും  ആഘോഷിക്കുന്നു. വായിക്കാനുള്ള പുസ്തകങ്ങളാണ് സമ്മാനമായി നൽകുന്നത്. ആദ്യ പരിപാടിയായ  ജനുവരി മാസത്തിൽ ജന്മദിനമുള്ള പത്തു കൂട്ടുകാരാണ് പങ്കെടുത്തത്. […]
Read more

ദൈനദിന ചിലവുകളുടെ  പണത്തിനായി ബിരിയാണി ചലഞ്ചുമായി പഞ്ചായത്ത് സ്‌കുള്‍

തൃശ്ശൂർ: കൊരട്ടി പഞ്ചായത്ത് എല്‍.പി. സ്‌കുളിലാണ് ഫണ്ട് കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തിയത്.  ബിരിയാണി ചലഞ്ചില്‍ ആദ്യ കിറ്റ് ജില്ലാ പഞ്ചായത്തംഗം ഷോണ്‍ പെല്ലിശ്ശേരി, ഫാ.ഡേവിസ് ചിറമ്മേല്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു ദൈനദിന ചിലവുകളടക്കമുളള വരുമാനത്തിനായി സ്‌കുളില്‍ വികസന സമിതിയുടെ ബിരിയാണി ചലഞ്ച്.ഗ്രാമ പഞ്ചായത്ത് എല്‍.പി. സ്‌കുളിലെ ഔദ്യോഗിക ചിലവുകള്‍ക്കപ്പുറമുള്ള ചിലവുകള്‍ക്കായി സ്‌കുള്‍ വികസന സമിതിയാണ് ജനപങ്കാളിത്തത്തോടെ ബിരിയാണി ചലഞ്ച് നടത്തിയത്. നിര്‍ദ്ദന വിദ്യാര്‍ത്ഥികളടക്കം പഠിക്കുന്ന ഈ വിദ്യാലയത്തിലെ സ്‌കുള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer