മാണി ഗ്രൂപ്പിന്റെ യുഡിഎഫ് പ്രവേശം: ചര്‍ച്ച നടന്നെന്ന വാര്‍ത്ത തെറ്റെന്ന് വി ഡി സതീശന്‍
അനീഷ എം എ-സബ് എഡിറ്റർ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും യുഡിഎഫും തമ്മില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ നടന്നെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജോസ് കെ മാണി പറഞ്ഞതാണ് ശരി. ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താനറിയാതെ ചര്‍ച്ച നടക്കില്ല. ഇപ്പോള്‍ എല്‍ഡിഎഫില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എം. അവിടെ നില്‍ക്കുന്ന ജോസ് കെ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ യുഡിഎഫില്ല. […]
Read more

