സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

ഇവിടെ കോണ്‍ഗ്രസ് ജയിച്ചു, അവിടെ കോണ്‍ഗ്രസ് തോറ്റു

കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവലോകനങ്ങളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സംഘടനാ സംവിധാനം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് മുഖമായി മാറുന്നുവെങ്കിലും മൊത്തം പ്രതിപക്ഷ മുഖമായി മാറാന്‍ അവര്‍ക്ക് ബഹുദൂരം സഞ്ചരിക്കേണ്ടയിരിക്കുന്നു എന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ 1991ല്‍ അന്നത്തെ പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്ന കെ. മോഹന്‍ ധാരിയ മുന്നോട്ട് വെച്ച കോണ്‍ഗ്രസ് സംസ്‌കാരമുള്ളവരുടെ ഏകീകരണം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ആദ്യം കോണ്‍ഗ്രസിന്റെ ചരിത്രപരമായ പ്രാധാന്യം നേതൃത്വം […]
Read more

ലഹരി മാഫിയയെ സർക്കാർ ശക്തമായി നേരിടും : മന്ത്രി എം.ബി. രാജേഷ്

കോട്ടയം: ലഹരി മാഫിയയെ നേരിടാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സർക്കാരിന്റെ ഉണർവ് പദ്ധതിയുടെ ഭാഗമായി കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാസലഹരിയുടെ ഉപയോഗം ചെറുപ്പക്കാരെയാണ് കൂടുതൽ ബാധിക്കുക എന്നും വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽനിന്നു വിലക്കുന്നതിനും സംസ്ഥാന വിമുക്തി […]
Read more

ഭരണഘടനയാണ് തന്നെ സൃഷ്ടിച്ചത്: സീതാക്ക

ഇന്ത്യന്‍ ഭരണഘടനയാണ് തന്നെ സൃഷ്ടിച്ചതെന്ന് തെലങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ദനസരി അനസൂയ സീതാക്ക. ഭരണഘടന നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് എഐസിസി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ നവംബര്‍ 26 മുതല്‍ ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന 60 ദിവസത്തെ ഭരണഘടന സംരക്ഷണ അഭിയാന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സീതാക്ക. ആദിവാസി വിഭാഗത്തില്‍ ജനിച്ച വ്യക്തിയായ തനിക്ക് ജനപ്രതിനിധിയും മന്ത്രിയും ആകാന്‍ അവസരമൊരുക്കിയത് നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയും […]
Read more

ഗൂഗിൾ മാപ് വഴി തെറ്റിച്ചു; പൂർത്തിയാകാത്ത പാലത്തിൽ നിന്ന് വീണു 3 പേർ മരിച്ചു

ബറേലി: ഗൂഗിൾ മാപ് നാവിഗേഷൻ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്തിരുന്ന കാർ മറിഞ്ഞ് 3 പേർ മരിച്ചു. ഫരീദ്പൂരിലെ അപൂർണ്ണമായ പാലത്തിൽ നിന്ന് ടാക്സി മറിഞ്ഞാണ് മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ മരിച്ചത്. രാത്രി വളരെ വൈകിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ ഖൽപൂർ കാർ പൂർത്തിയാകാത്ത പാലത്തിനടിയിൽ കണ്ട ഗ്രാമവാസികൾ പോലീസിൽ അറിയിച്ചു. നാവിഗേഷൻ ആപ്പ് ഉപയോഗിച്ച് ഡാറ്റാഗഞ്ചിൽ നിന്ന് ഖൽപൂർ വഴി ഫരീദ്പൂരിലേക്കുള്ള യാത്രയിൽ രാംഗംഗ നദിക്ക് കുറുകെയുള്ള പാലം അപൂർണ്ണമായിരുന്നു. ഇതായിരുന്നു അപകടത്തിലേക്ക് വഴിവെച്ചത്. മാസങ്ങൾക്കു […]
Read more

അദാനി ഗ്രൂപ്പിന്റെ 100 കോടി നിക്ഷേപം നിരസിച്ച് തെലങ്കാന സർക്കാർ

ഹൈദരാബാദ്: യംഗ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ 100 കോടി നിക്ഷേപം നിരസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രകാരം സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായി 100 കോടി രൂപ നല്‍കാമെന്ന് അദാനി അറിയിച്ചിരുന്നു. ഇതിന് സംസ്ഥാനം നികുതി ഒഴിവാക്കാനും തീരുമാനമുണ്ടായി. തെലങ്കാന സർക്കാരും അദാനിയും തമ്മിലുള്ള ബന്ധം മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ തീരുമാനം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിക്ഷേപം നിരാകരിക്കുന്നുവെന്നും […]
Read more

ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് ജയം

മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർഥി യമാൻഡൂ ഒർസിക്ക് ജയം. മധ്യ-വലത് ഭരണസഖ്യത്തി​ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോയെയാണ് ഒർസി തോൽപ്പിച്ചത്. തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ വ്യക്തികൂടിയാണ് ഒർസി. ‘സ്വാതന്ത്ര്യത്തി​ന്റെയും സമത്വത്തി​ന്റെയും സാഹോദര്യത്തി​ന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചു’– ഒർസി പറഞ്ഞു. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഡെൽഗാഡോ 46ശതമാനവും ഒർസി 49ശതമാനവും വോട്ടുകൾ നേടിയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ […]
Read more

ഖത്തറിനെ ആവേശം കൊള്ളിച്ച് റൊണാൾഡോ; എഎഫ്സി ചാംപ്യൻസ് ലീഗിൽ താരം ഇന്ന് ബൂട്ടണിയും

ദോഹ: അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ ബൂട്ടണിയാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യയുടെ അൽ നാസർ ക്ലബ് താരമാണ് റൊണാൾഡോ. ഖത്തറിന്റെ അൽ ഗരാഫയ്ക്കെതിരെയുള്ള പോരാട്ടത്തിനായാണ് ഇന്ന് അദ്ദേഹം കളിക്കളത്തിൽ ഇറങ്ങുന്നത്. മത്സരം ഇന്ന് വൈകിട്ട് പ്രാദേശിക സമയം 7.00 ന് നടക്കും. ഇന്നലെയാണ് റൊണാൾഡോയും സംഘവും മത്സരത്തിനായി ദോഹയിലെത്തിയത്. ആരാധകർ ആവേശത്തിലാണ്. ഇതിഹാസ താരം റൊണാൾഡോയെ വീണ്ടും അടുത്തു കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിൽ ആണ് ഖത്തർ. ചാംപ്യൻസ് […]
Read more

പെര്‍ത്തില്‍ ഇന്ത്യന്‍ പടയോട്ടം, ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്

പെര്‍ത്ത് : ഓസീസിനെ അവരുടെ മണ്ണില്‍ മലര്‍ത്തിയടിച്ച് കരുത്ത് കാട്ടി ഇന്ത്യ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കംഗാരുക്കളെ തകര്‍ത്തുവിട്ടത് 295 റണ്‍സിന്. 534 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ വെറും 238 റണ്‍സിന് പുറത്തായി. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സിലെ അഞ്ചും ഉള്‍പ്പെടെ മത്സരത്തില്‍ മൊത്തം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ ബുംറയാണ് കളിയിലെ താരം. പെർത്തിൽ […]
Read more

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സിന് ജയം. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് തോൽവി സമ്മതിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യയുടെ ജയത്തിന് വഴിയൊരുക്കി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ നടക്കും. ഡേ-നൈറ്റ് ടെസ്റ്റാണ് അഡ്‌ലെയ്ഡിലേത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 150 റൺസിനെതിരെ 104 റൺസിൽ ഓസ്ട്രേലിയയുടെ […]
Read more

ബലാത്സംഗക്കേസ്; നടൻ ബാബുരാജിന് മുൻകൂർ ജാമ്യം

കൊച്ചി : ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.