സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു: രണ്ട് പേര്‍ക്ക് പൊളളലേറ്റു

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് ശരീരമാസകലം പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45ഓടെയായിരുന്നു സംഭവം. ബേപ്പൂര്‍ ഹാര്‍ബറിലെ അഹല ഫിഷറീസ് എന്ന ബോട്ടിന്റെ എന്‍ജിനില്‍ നിന്നാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. മത്സ്യ ബന്ധനത്തിനായി പുറപ്പെടാനിരുന്ന ബോട്ടിനാണ് തീപിടിച്ചത്.ബോട്ടിലുണ്ടായിരുന്ന ഗ്യാസിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
Read more

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിച്ചേക്കും

പത്തനംതിട്ട: കോന്നി തഹസില്‍ദാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം തത്തുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്ന എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യര്‍ത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും. പത്തനംതിട്ട കളക്ട്രേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തിക റവന്യൂ വകുപ്പ് മഞ്ജുഷയ്ക്ക് അനുവദിച്ചേക്കുമെന്നാണ് വിവരം. നിലവിലെ മാനസികാവസ്ഥയില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള തഹസില്‍ദാര്‍ ജോലി നിര്‍വ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതേസമയം പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. ദിവ്യയ്ക്ക് ജാമ്യം […]
Read more

നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു

ചെന്നൈ: നടന്‍ ദില്ലി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. 400ലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രിയതാരമായിരുന്നു ദില്ലി ഗണേഷ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശന്‍ എന്ന യഥാര്‍ത്ഥ പേര് മാറ്റി ദില്ലി ഗണേശ് […]
Read more

പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങി പി പി ദിവ്യ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയെ അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യ ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനുളള നീക്കം. പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും ദിവ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും ആണെന്ന് ദിവ്യ പ്രതികരിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം […]
Read more

കുട്ടികളുടെ എണ്ണം കുറയുന്നു; പരിഹാരം സെക്സ് മന്ത്രാലയം

മോസ്‌കോ: രാജ്യത്ത് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജനസംഖ്യ കുറയുന്നതിൽ ആശങ്കയുമായി റഷ്യ. പരിഹാരമായി പ്രത്യുല്‍പാദനം പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു. ജനസംഖ്യയില്‍ കുറവുവന്നതോടെ കടുത്ത ആശങ്ക നേരിട്ടതിനെ തുടർന്നാണ് ഈ തീരുമാനം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ കുടുംബസംരക്ഷണം, പിതൃത്വം, മാതൃത്വം, ശിശുവിഭാ​ഗം എന്നീ വകുപ്പുകളുടെ കമ്മിറ്റി മേധാവി നിന ഒസ്ടാനിനയാണ് ആശയത്തിന് പിന്നിൽ. മിനിസ്ട്രി ഓഫ് സെക്‌സ് എന്ന ആശയമാണ് റഷ്യ പുതുതായി മുന്നോട്ട് വെക്കുന്നത്. ഇവരുടെ ശുപാര്‍ശകള്‍ റഷ്യൻ ഭരണകൂടം പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്. റഷ്യയിലെ ജനനനിരക്ക് […]
Read more

29 -ാമത് ഐ എഫ് എഫ് കെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

29 -ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2024 ഡിസംബർ 13 മുതൽ 20 വരെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക. അതിന് മുന്നോടിയായാണ് മീഡിയ സെല്ലിലേക്ക് ജേർണലിസം മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. 28 വയസാണ് പ്രായപരിധി. അപേക്ഷ cifra@chalachitraacademy.org എന്ന വിലാസത്തിൽ നവംബർ 15 നുള്ളിൽ സമർപ്പിക്കണം. ഡിസംബർ 2 ന് ആരംഭിക്കുന്ന മീഡിയ സെല്ലിലേക്ക് നവംബർ 17 ന് നടക്കുന്ന […]
Read more

ഷോട്ട്പുട്ട് ആണ് ഹെനിന്റെ മെയിൻ

ഷോട്ട്പുട്ട് ആണ് എന്റെ മെയിനെന്നായിരുന്നു സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ ഹെനിന്‍ എലിസബത്തിന്റെ വാക്കുകള്‍. ഷോട്ട്പുട്ട് മത്സരം ഞായറാഴ്ച നടക്കാനിരിക്കുന്നതേയുള്ളൂ. അതിലും സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ഹെനിന് ചിന്തിക്കാനാവില്ല. വെറുതെയല്ല ഈ ആത്മവിശ്വാസം, കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ഈ മിടുക്കിക്കായിരുന്നു ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ സ്വര്‍ണം. 2019ല്‍ കണ്ണൂരില്‍ നടന്ന സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ റെക്കോഡ് നേടുകയും ചെയ്തിരുന്നു. 34.37 മീറ്ററാണ് ഡിസ്‌കസ് ത്രോയില്‍ ഈ […]
Read more

ഒളിമ്പിക്‌സാണ് ലക്ഷ്യം, 100 മീറ്ററാണ് സ്വപ്‌നം

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സിലെ ആറുവര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയ ആവേശത്തിൽ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് വിദ്യാര്‍ഥി വിജയ് കൃഷ്ണ. 13.97 സെക്കന്‍ഡിലാണ് വിജയ് റെക്കോര്‍ഡിട്ടത്. ജൂനിയര്‍ വിഭാഗത്തില്‍ മുന്‍വര്‍ഷങ്ങളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിട്ടുള്ള വിജയ് കൃഷണയുടെ സീനിയര്‍ വിഭാഗത്തിലെ ആദ്യ സ്വര്‍ണമാണിത്. കഴിഞ്ഞവര്‍ഷം സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു.  പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിജയ് റെക്കോഡോടെ സ്വര്‍ണം നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷം കായികമേളക്ക് എത്തിയത്. റെക്കോഡോടെ വിജയ് സ്വര്‍ണം നേടിയതില്‍ […]
Read more

കേരള സ്കൂൾ കായികമേള ’24 ചരിത്ര വിജയമാകുന്നു : വി.ശിവൻകുട്ടി

സംഘാടനം കൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും ലോകത്തെ ഏറ്റവും വലിയ കൗമാര കായിക മേള ആയിരിക്കുകയാണ് കേരള സ്കൂൾ കായികമേള ’24. ആകെ 39 കായിക ഇനങ്ങൾ ആണ് മേളയ്ക്കുള്ളത്. ഇതിൽ പൂർത്തിയാക്കിയ മത്സരങ്ങൾ 28 ആണ്. എറണാകുളത്ത് നടക്കുന്നത് 35 ഇനങ്ങൾ ആണ്. ആകെ ജനറൽ വിഭാഗത്തിൽ കായികമേളയുടെ ഭാഗമാകുന്നത് ഇരുപത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത് (23,330) കുട്ടികൾ ആണ്. ഇൻക്ലൂസീവ് സ്പോർട്സിൽ ആയിരത്തി അഞ്ഞൂറ്റി എൺപത്തി ഏഴ് (1587 ) കുട്ടികൾ മേളയിൽ […]
Read more

ഗുരുപ്രീത് ചാടിയത് സ്വര്‍ണത്തിലേക്ക് 

അച്ഛന്റെ പട്ടാളച്ചിട്ട കണ്ടുപഠിച്ച ഗുരുപ്രീതിന് ഉയരം ഒരു പ്രശ്‌നമായിരുന്നില്ല. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.70 മീറ്റര്‍ ചാടിയാണ് കോഴിക്കോട് മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗുരുപ്രീത് സ്വര്‍ണമണിഞ്ഞത്.  റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ സി.കെ. പൊന്നുവിന്റെയും ശ്രീരമ്യയുടെയും മകനാണ്. അച്ഛന്‍ തന്നെയാണ്  കായിക ലോകത്തേക്ക് ഗുരുപ്രീതിനെ കൈപിടിച്ചു നടത്തിയത്. ഒരു വര്‍ഷത്തോളമായി മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായ ഡോ. എം. ഷിംജിത്തിന്റെ കീഴിലാണ് പരീശീലനം. ആദ്യമായാണ് സംസ്ഥാന മീറ്റില്‍ പങ്കെടുത്തത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.