സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വകയിരുത്തിയത്‌. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചു.
Read more

സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. മുനിസിപ്പാലിറ്റികൾക്ക്‌ 26 കോടിയും കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപയാണ്‌ തദ്ദേശ സ്വയംഭരണ […]
Read more

മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ല : ഹൈക്കോടതി

മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. മാധ്യമ സ്വാതന്ത്ര്യം എന്നത് ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നത് നിയന്ത്രിക്കണമെന്നുമുള്ള ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻനമ്പ്യാർ, കൗസർ എടപ്പഗത്ത്‌, സി എസ് സുധ, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചിന്റെതാണ് വിധി. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണമെന്നും അതേസമയം, മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനം […]
Read more

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി ട്വൻ്റി പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഡര്‍ബനിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക ദുഷ്‌കരമാകും, പ്രത്യേകിച്ച് കുട്ടിക്രിക്കറ്റില്‍. ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിന് ശേഷം ഇരു […]
Read more

എ എം എം എയുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്ന് മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടുകൂടി നിലനില്പില്ലാതെ പോയ താരസംഘടയാണ് എ എം എം എ. ജനറൽ സെക്രട്ടറി ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങൾക്കെതിരെ വന്ന ലൈംഗിക ആരോപണത്തിൽ സംഘടന ആടിയുലഞ്ഞിരുന്നു. തുടർന്നാണ് മോഹൻലാൽ പ്രസിഡണ്ട് ആയിരുന്ന നേതൃത്വം പിരിച്ചു വിട്ടത്. ഹേമ കമ്മിറ്റി കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖ സംഘടനായ എ എം എം എക്ക് മിണ്ടാട്ടമില്ലായിരുന്നു. നേതൃസ്ഥാനത്ത് ഉള്ളവർ വരെ പ്രതികരിക്കാത്തതിൽ സംഘടനക്ക് നേരെ വലിയ വിമർശനം ഉയർന്ന് വന്നിരുന്നു. സംഘടന ജനറൽ സെക്രട്ടറി […]
Read more

പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം: പി കെ ശ്രീമതി

കണ്ണൂര്‍: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി. ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ എന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു. ദിവ്യയുടെ ഭാഗത്തുനിന്നും മനപ്പൂര്‍വമുണ്ടായ സംഭവമല്ല. സംഭവിച്ച പാകപ്പിഴകളെ പാര്‍ട്ടി പരിശോധിച്ച് അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി. അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം […]
Read more

സുനിത വില്യംസിന്റെ ആരോഗ്യനില തൃപ്തികരം

ബഹിരാകാശ നിലയത്തിൽ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നാസ. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ സുനിതയുടെ ഭാരം കുറഞ്ഞതായി കാണാം അതിനെ തുടർന്ന് ആശങ്കകള്‍ വര്‍ധിക്കുകയാണ്. എന്നാൽ സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും മെഡിക്കല്‍ പരിശോധനകള്‍ പതിവായി നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുനിതയ്ക്കും സഹ ബഹിരാകാശ […]
Read more

പി പി ദിവ്യ പാര്‍ട്ടി കേഡര്‍, തെറ്റ് തിരുത്തനാണ് നടപടി: എം വി ഗോവിന്ദന്‍

പി പി ദിവ്യയെ സിപിഐഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യ സിപിഐഎം കേഡറാണെന്നും കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചതെന്നുമാണ് സെക്രട്ടറിയുടെ പ്രതികരണം. ദിവ്യക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. വിഷയം ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് നിലപാട് സിപിഐഎം സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് […]
Read more

എഡിഎമ്മിന്റെ മരണം, പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ അറസ്റ്റിലായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷ കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. ഇന്നുതന്നെ പി പി ദിവ്യ ജയില്‍മോചിതയാവും. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബവും പ്രോസിക്യൂഷനും പി പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പി പി ദിവ്യ പാര്‍ട്ടിയില്‍ ശക്തയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള […]
Read more

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് വിരമിക്കും

ഡോ. ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കും. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന്റെ അവസാന പ്രവര്‍ത്തിദിനം. എന്നാല്‍ ശനിയും ഞായറും പൊതു അവധിയായ സാഹചര്യത്തിലാണ് ചന്ദ്രചൂഡ് ഇന്ന് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡിവൈ ചന്ദ്രചൂഡ്. ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.