Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

വസ്ത്രം മടക്കിവെച്ചില്ല,പത്ത് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്

കൊല്ലം:വസ്ത്രം മടക്കി വെയ്ക്കാത്തതിന്റെ പേരില്‍ പത്ത് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കേരളപുരം സ്വദേശി ഷിബു ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കട്ടിലില്‍ കിടന്ന വസ്ത്രം മടക്കിവെക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്.മര്‍ദ്ദനത്തില്‍ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഷിബു സ്വന്തം മുത്തച്ഛനെ കൊന്ന കേസില്‍ പ്രതിയാണ്. കേസിലെ ഏക ദൃക്‌സാക്ഷിയാണ് ഈ കുട്ടി. ഷിബു പ്രതിയായ കൊലപാതക കേസില്‍ മൊഴിമാറ്റിപ്പറയാന്‍ വേണ്ടിയാണോ കുട്ടിയെ മര്‍ദിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Read more

മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ബംഗാളിലെ ജൽപായ്ഗുരിക്ക് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പത്ത് വർഷമായി റെയിൽവേ മന്ത്രാലയത്തിൽ തുടരുന്നത് വൻ കെടുകാര്യസ്ഥതയാണ്. മോദി സർക്കാർ റെയിൽവേയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റി. ഇന്നത്തെ അപകടത്തിന്‍റെ ഉത്തരവാദി കേന്ദ്രസർക്കാറാണെന്നും ഖാർഗെ ആരോപിച്ചു. ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും ഇത്തരം അപകടം ഇല്ലാതാക്കാൻ റെയിൽവേ നടപടി സ്വീകരിച്ചില്ലെന്ന വിമർശനമുയരുന്നതിനിടെയാണ് ഖാർഗെയുടെ കടന്നാക്രമണം. “കഴിഞ്ഞ പത്ത് […]
Read more

സംസ്ഥാനത്ത് ഈ മാസം 35 ശതമാനം പേര്‍ റേഷന്‍ വാങ്ങി

ജൂണിലെ റേഷന്‍ ഭക്ഷ്യധാന്യം 35 ശതമാനം കാര്‍ഡ് ഉടമകളും വാങ്ങിയതായി ഭക്ഷ്യവകുപ്പ്.മുന്‍മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന തോതാണ്.റേഷന്‍ കടകളില്‍ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യമുണ്ട്.സ്റ്റോക്കുള്ള അരി, ഗോതമ്പ് എന്നിവ സ്റ്റോക്കില്ലാത്ത മറ്റു വിഭാഗങ്ങള്‍ക്ക് വിതരണം നടത്താനും അനുവാദം നല്‍കി.റേഷന്‍ ഭക്ഷ്യധാന്യ ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കുടിശ്ശിക കൊടുത്തു തീര്‍ത്തതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. മെയില്‍ നല്‍കേണ്ട തുക ഭാഗികമായും നല്‍കി.ഗോഡൗണുകളുടെ അഞ്ചുമാസത്തെ വാടകകുടിശ്ശിക 20 കോടി രൂപ കൊടുത്തു.കരാര്‍ പ്രകാരം റേഷന്‍ ഭക്ഷ്യധാന്യം എത്തിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ […]
Read more

ഡാര്‍ജിങ്ങിലെ ട്രെയിന്‍ അപകടം;അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി:പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ ട്രെയിനപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അപകടം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയാണ്. അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്”. പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
Read more

കേന്ദ്ര ബജറ്റ് ജൂലൈ അവസാനം; ചര്‍ച്ചകള്‍ 18ന് ആരംഭിക്കും

ന്യൂഡൽഹി : 2024 – 2025 സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് ജൂലൈ അവസാനം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യാപാര സംഘടന പ്രതിധിനിധികളുമായി ജൂണ്‍ 20ഓടെ ധനമന്ത്രി ചര്‍ച്ച നടത്തിയേക്കും. പണപ്പെരുപ്പം ഉയരാതെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കാണ് മുന്‍ഗണന നൽകുക. ഭാവിയില്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഉയര്‍ത്തുക എന്നതാണ് മൂന്നാം മോദി സർക്കാറിന്‍റെ ലക്ഷ്യം.2047 ഓടെ ‘വികസിത ഇന്ത്യ’ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള സാമ്പത്തിക അജണ്ടയും […]
Read more

മലയാളി ഹാജി മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു

റിയാദ്:മലയാളി ഹാജി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കവേ കുഴഞ്ഞു വീണ് മരിച്ചു.മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതില്‍ പരേതനായ മാനു ഹാജി മകന്‍ അബ്ദുല്ല (69) ആണ് മരിച്ചത്.ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു അബ്ദുല്ല.സുപ്രധാന ഹജ്ജ് കര്‍മം നടന്ന മക്കയിലെ അറഫയില്‍കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം അറഫാ ജബലുറഹ്‌മ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നടപടികള്‍ പൂര്‍ത്തീകരിച്ചു മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ഹലീമ കളത്തിങ്ങല്‍ മക്കള്‍:ഫൈസല്‍, ഫായിസ്. മരുമക്കള്‍: ഫാത്തിമ ഇര്‍ഫാന്‍, ബായി ശഫര്‍ഹാന.
Read more

യുക്രെയ്ൻ സമാധാന ഉച്ചകോടി: പ്രമേയത്തിൽ ഒപ്പിടാതെ ഇന്ത്യ

ഒബ്ബർഗൻ (സ്വിറ്റ്സർലൻഡ്): 100 ഓളം രാജ്യങ്ങളുടെ നേതൃത്വത്തിൽ നടത്തിയ യുക്രെയ്ൻ സമാധാന ഉച്ചകോടി പ്രമേയത്തിൽ ഒപ്പിടാതെ ഇന്ത്യ. സ്വിറ്റ്സർലൻഡി​ലെ ബർഗൻസ്റ്റോക്ക് റിസോർട്ടിലാണ് രണ്ട് ദിവസ​ത്തെ സമ്മേളനം നടന്നത്. യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിക്കുകയാണ് മേഖലയിൽ നീതിപൂർവകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അടിസ്ഥാനമെന്ന പ്രമേയം 80 രാജ്യങ്ങൾ അംഗീകരിച്ചു. റഷ്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. പ​ങ്കെടുത്തതിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണ്. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തോനേഷ്യ, മെക്‌സികോ, യു.എ.ഇ എന്നീ രാജ്യങ്ങളും പ്രമേയത്തിൽ ഒപ്പിട്ടില്ല. ആണവ സുരക്ഷ, […]
Read more

മഞ്ജു വാര്യരുമായി ലവ് ട്രാക്ക്; ‘വിടുതലൈ 2’

വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് വിടുതലൈ. 2023 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിൽ മഞ്ജു വാര്യരും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് നടൻ വിജ‍യ് സേതുപതി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ മഹാരാജയുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മഞ്ജു വാര്യരുമായുള്ള കോമ്പിനേഷൻ രംഗത്തെക്കുറിച്ചാണ് പറഞ്ഞത്. തന്റെ […]
Read more

ഇതാണ് ‘മാർക്കോ’; ചോരയിൽ കുളിച്ച് ഉണ്ണി മുകുന്ദൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചോരയിൽ കുളിച്ച് കത്തി വായിൽ കടിച്ചു പിടിച്ചു നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണുന്നത്. നടന്റെ ലുക്ക് വൈറലായിട്ടുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മിഖായേലിൽ നിവിൻ പോളിയുടെ വില്ലനായിട്ടാണ് ഉണ്ണി എത്തിയത്. പ്രധാന വേഷത്തിലെത്തുമെങ്കിലും മാർക്കോ ടെറർ ആയിരിക്കും […]
Read more

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ.ഇന്‍ഫോപാര്‍ക്ക് വരെയുള്ള അടുത്തഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഭൂപടത്തില്‍ ഇടംപിടിച്ചത്.ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞവര്‍ഷം തൃപ്പൂണിത്തുറ വരെ നീട്ടി.28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട് നിലവില്‍.ഏഴാംപിറന്നാള്‍ ആഘോഷമാക്കാന്‍ വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണക്കരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിനോട് അടുത്തു.അടുത്ത ഘട്ടത്തിനായുള്ള സ്റ്റേഷനുകള്‍ക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.1957.05 കോടി രൂപയാണ് […]
Read more
Advertisement
WhiteswanTV Footer