Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

പാക്കിസ്ഥാനില്‍ ഭൂചലനം: 5.3 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഭൂചലനം. മധ്യപാക്കിസ്ഥാനില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജര്‍മന്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മുള്‍ട്ടാന്‍ നഗരത്തില്‍നിന്ന് 149 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. രാവിലെ 3.45ഓടെയായിരുന്നു ഭൂചലനം. പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

ഗാസയിൽ വെടിനിർത്തൽ ഒരു ആഴ്ചയ്ക്കുള്ളിൽ: ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഇസ്രയേലും ഹമാസും തമ്മിൽ ഒരു ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടി നിർത്തൽ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി താനിപ്പോൾ സംസാരിച്ചതേയുള്ളൂവെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. എന്നാൽ ആരുമായാണ് ഇത് സംബന്ധിച്ച ച‍ർച്ചകൾ നടത്തിയതെന്ന് ട്രംപ് വിശദമാക്കിയില്ല. നിലവിൽ ഗാസയേക്കുറിച്ച് ഇത്തരത്തിലൊരു ചർച്ചകൾ ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ സമാധാന ജീവിതം നഷ്ടമായ ഗാസയിിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ […]
Read more

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമന്‍ മിസൈല്‍ ആക്രമണം

ജറുസലം: ഇസ്രയേലിലേക്ക് യെമന്‍ മിസൈല്‍ വിക്ഷേപിച്ചതായി സൈന്യം. യെമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതിരോധസേന എക്‌സിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. യെമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ദക്ഷിണ ഇസ്രയേലില്‍ അപകട സൈറണുകള്‍ മുഴങ്ങിയതായി സൈന്യം പറഞ്ഞു. അതേസമയം ഇസ്രയേലിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള ഭീഷണി തടയാന്‍ സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അപകടസാധ്യതയെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇടപെടലിനെ തുടര്‍ന്ന് ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം […]
Read more

സുപ്രീം കോടതി വിധി ഡോണൾഡ് ട്രംപിന് അനുകൂലം

വാഷിംഗ്ടൺ: യുഎസ് പ്രഡിഡന്റിന്റെ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ റദ്ദാക്കാനുള്ള ഫെഡറൽ കോടതി ജഡ്ജിമാരുടെ അധികാരം എടുത്തുകളഞ്ഞ് യുഎസ് സുപ്രീം കോടതി. ഫെഡറൽ ജഡ്ജിമാർ അവരുടെ അധികാരപരിധി മറികടക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് വലിയ സന്തോഷവും നേട്ടവും ഉണ്ടാക്കുന്നതാണ് വിധി. ആറ് ജഡ്ജിമാർ അനുകൂലിക്കുകയും മൂന്ന് ജഡ്ജിമാർ വിയോജിക്കുകയും ചെയ്ത വിധിയിലൂടെയാണ് ഫെഡറൽ ജഡ്ജിമാരുടെ അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞത്. വലിയ നേട്ടമെന്നാണ് സുപ്രീം കോടതി വിധിയെ ട്രംപ് വിശേഷിപ്പിച്ചത്. സുപ്രീം കോടതിക്ക് നന്ദിയെന്നും തന്റെ […]
Read more

ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉടൻ ഉണ്ടാകുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയും ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി വളരെ വലിയ കരാര്‍ ഉടനുണ്ടാകുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായി എന്ന വാർത്തകൾക്ക് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. മറ്റു എല്ലാ രാജ്യങ്ങളുമായും അമേരിക്ക വ്യാപാര കരാര്‍ ഉണ്ടാക്കില്ലെന്നും ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാർ ആഗ്രഹിക്കുന്നുവെന്നും എല്ലാവരും കരാറുണ്ടാക്കാനും അതിന്‍റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ചിലപ്പോള്‍ ഇന്ത്യയുമായി വലിയ […]
Read more

ആക്സിയം 4: ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തു

ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല മാറി. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു. […]
Read more

നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ: ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസി‍ഡൻ്റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണം. അല്ലെങ്കിൽ രാജ്യത്തിന് വേണ്ടി ഇത്രയേറെ കാര്യങ്ങൾ ചെയ്ത മഹാനായ നായകൻ എന്ന നിലയിൽ നെതന്യാഹുവിന് മാപ്പ് നൽകണം എന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടത്. കേസ് വേട്ടയാടലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിൻ്റെ ആവശ്യം. അമേരിക്കയുടെ പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒരാളാണെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നെതന്യാഹു കോടതിയിൽ ഹാജരാകുമെന്നാണ് […]
Read more

അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള നീക്കവുമായി ഇറാന്‍

ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാര്‍ലമെന്റിന്റെ അനുമതി. ഇതോടെ പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വര്‍ഷങ്ങള്‍ പുറകോട്ടടിച്ചതായി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.ഇതേ അഭിപ്രായം തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞത്. പരസ്പരമുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നുള്ള സൂചനകള്‍. നിലവില്‍ ഇരു രാജ്യങ്ങളിലും പ്രക്ഷോഭങ്ങളില്ലെങ്കിലും അന്താരാഷ്ട്ര വേദികളില്‍ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങള്‍ […]
Read more

മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെയ്പ്പ്; 12 മരണം

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെപ്പ്. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ 12 മരണമുണ്ടായാതായി റിപ്പോർട്ട് പുറത്ത് വന്നു. ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. മെക്സിക്കോയിലെത്തന്നെ ഏറ്റവും സംഘർഷങ്ങൾ നിറഞ്ഞ പ്രദേശമാണ് ഗ്വാനജൂവട്ടോ. പാട്ടും നൃത്തവുമായി കൂടിയിരിക്കുന്നവർക്ക് നേരെ അക്രമി വെടിയുതിർത്തുകയായിരുന്നു. വെടിവെപ്പ് ഉണ്ടാകുന്നതും, ആളുകൾ പലവഴിക്ക് ഓടിരക്ഷപ്പെടുന്നതും അടക്കം വെടിവെയ്പ്പിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെൻബോം അപലപിച്ചു. എന്താണ് വെടിവെപ്പിന് […]
Read more

കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: കാത്തിരിപ്പിനൊടുവില്‍ ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യമാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംഘത്തിൻ്റെ യാത്രയ്ക്ക് ശുഭത്തുടക്കമായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന […]
Read more

Recent News

Advertisement
WhiteswanTV Footer