Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുത്തൂറ്റ് സ്നേഹസമ്മാനം 2026ലേക്ക് അപേക്ഷ ക്ഷണിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കലാകാരന്മാര്‍, അവരുടെ വിധവകള്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന മുത്തൂറ്റ് സ്നേഹസമ്മാനം 2026 പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

സിഎസ്ആര്‍ സംരംഭങ്ങളുടെ ഭാഗമായി 2014 ലാണ് മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിക്ക് തുടക്കമിട്ടത്. സ്നേഹസമ്മാനം 2026ലൂടെ കേരളത്തിലുടനീളമുള്ള 20 കലാകാരന്മാര്‍ക്കാണ് സഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്കും പ്രതിമാസം 5000 രൂപ വീതം സാമ്പത്തിക സഹായം നല്‍കും.

കഥകളി, ചെണ്ട, മൃദംഗം, സരസ്വതി വീണ, തംബുരു, നാഗസ്വരം, ഇടയ്ക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചെങ്ങില, ഇലത്താളം, കൊമ്പ്, ഓടക്കുഴല്‍ തുടങ്ങി കേരളത്തിലെ പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങളുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ലഭിച്ച പുരസ്കാരങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങളും പകര്‍പ്പുകളും, ബന്ധപ്പെട്ട കലാരംഗത്തെ വിദഗ്ദ്ധന്‍റെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, ദി മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസ്, എന്‍എച്ച്. ബൈപ്പാസ്, പാലാരിവട്ടം, കൊച്ചി – 682028 എന്ന വിലാസത്തില്‍ മേയ് 30ന് വൈകിട്ട് 5.30നകം നല്‍കണം.

സമ്പന്നമായ സംസ്കാരവും പൈതൃകവും നിറഞ്ഞ വൈവിധ്യമാര്‍ന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്‍റെ ചരിത്രം, വൈവിധ്യം, സംസ്കാരം, പൈതൃകം എന്നിവയെ ഇന്നത്തെയും ഭാവിയിലെയും തലമുറകള്‍ക്ക് മനസ്സിലാക്കാനും തനതായ പാരമ്പര്യത്തെ തിരിച്ചറിയാനും ഇന്ത്യന്‍ കലാകാരന്മാര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.

പലപ്പോഴും കലാകാരന്മാരുടെ സംഭാവനകള്‍ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോകുന്നത് അവരുടെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. കലയും കലാകാരന്മാരും സമൂഹത്തിനായി നല്‍കുന്ന മൂല്യം തങ്ങള്‍ തിരിച്ചറിയുന്നു. അതിനാലാണ് രാജ്യത്തെ കലാകാര സമൂഹത്തെ പിന്തുണയ്ക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനും തങ്ങള്‍ പരമാവധി ശ്രമിക്കുന്നത്. സിഎസ്ആര്‍ പദ്ധതികളിലൂടെ ഇത്തരത്തിലുള്ള സമൂഹങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് തങ്ങളുടെ ഉത്തരവാദിത്വത്തിന്‍റെ ഭാഗമാണ്. ഇതോടൊപ്പം നമ്മുടെ സംസ്കാരത്തിന്‍റെ ദീപശിഖ കൈമാറുന്ന കൂടുതല്‍ കലാകാരന്മാര്‍ മുന്നോട്ടുവരണമെന്ന് തങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപേക്ഷകള്‍ അയക്കുന്ന കവറിന് പുറത്ത് മുത്തൂറ്റ് സ്നേഹസമ്മാനം 2026-നുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. വിശദവിവരത്തിന് ഫോണ്‍: 0484-4804079.

Recent News

Advertisement
WhiteswanTV Footer