Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമൂല്യ ആഭരണങ്ങളുടെ ‘ആര്‍ട്ടിസ്ട്രി ഷോ’ യുമായി മലബാർ ഗോൾഡ്& ഡയമണ്ട്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പാലക്കാട് ഷോറൂമില്‍ അമൂല്യ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ഷോ ആരംഭിച്ചു. മെയ് 11 വരെ നീണ്ടുനില്‍ക്കുന്ന ഷോയില്‍ ആഭരണ നിര്‍മ്മാണത്തിലെ ഉല്‍കൃഷ്ടമായ കരവിരുതിനും ഡിസൈനുകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ വിപുലമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ആര്‍ട്ടിസ്ട്രി ഷോയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജ്മെന്റ് ടീം അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വര്‍ണ്ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്‌സ്, പോള്‍ക്കി, ജെംസ്റ്റോണുകള്‍ എന്നിവയില്‍ തീര്‍ത്ത പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ശേഖരമാണ് ആര്‍ട്ടിസ്ട്രി ഷോയില്‍ ഒരുക്കിയിട്ടുള്ളത്. വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ തരത്തിലുള്ള സവിശേഷ ശേഖരങ്ങള്‍ ഷോയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഭരണങ്ങളിലെ അപൂര്‍വ്വമായ കരവിരുതും ഡിസൈനിലെ പ്രത്യേകതകളും ആഘോഷിക്കാനുള്ള അവസരമാണ് ആര്‍ട്ടിസ്ട്രി ഷോയിലൂടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്. എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരന്റി, ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങിയ പ്രോമിസുകളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer