Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി 27 മരണം, 87 പേരെ രക്ഷപ്പെടുത്തി

ടുണിസ്: കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 27 മരണം. അപകടത്തിൽ 87 പേരെ രക്ഷപ്പെടുത്തി. ടുണീഷ്യയിലാണ് സംഭവം. ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മെഡിറ്ററേനിയൻ കടൽ കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.ടുണീഷ്യ കോസ്റ്റ് ഗാർഡാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഫാക്സ് നഗരത്തിന് സമീപമാണ് ബോട്ടുകൾ മുങ്ങിയത്. ഇതേ പ്രദേശത്ത് തന്നെ കഴിഞ്ഞ മാസവും ടുണീഷ്യയുടെ തീരസംരക്ഷണ സേന 30 ഓളം കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. യൂറോപ്പിലേക്ക് പോകുമ്പോഴാണ് ബോട്ട് മുങ്ങിയത്. ടുണീഷ്യയെ കുടിയേറ്റ പ്രതിസന്ധി പിടിമുറുക്കുകയാണ്. യൂറോപ്പിൽ മെച്ചപ്പെട്ട […]
Read more

ഇസ്കോൺ ആത്മീയ നേതാവിന്റെ ജാമ്യഹര്‍ജി തള്ളി ചിറ്റഗോംഗ് കോടതി

ധാക്ക: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഇസ്കോൺ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചു എന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റമാണ് കൃഷ്ണദാസിന് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കേസിലാണ് ചിന്മയ് കൃഷണദാസ് അറസ്റ്റിലായത്. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇയാളുടെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി നിരീക്ഷിച്ചു. […]
Read more

ഇനി മണിക്കൂറുകൾ മാത്രം… പുതുവത്സരാഘോഷ ലഹരിയിൽ നാടും നഗരവും

നാടു നഗരവും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ മറുപുറങ്ങളിൽ പുതുവര്‍ഷം എത്തിയെങ്കിലും ആടിയും പാടിയും ഉല്ലസിച്ച് പുതുവര്‍ഷത്തിനായി ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ. പുതുവത്സരാഘോഷത്തിന്റെ ലഹരിയിൽ നിറഞ്ഞാടുന്ന നിമിഷങ്ങളാണ് ഇപ്പോൾ കൊച്ചി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വൻ ജനാവലിയാണ് ഈ ആഘോഷവേളയിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും യുവതീ യുവാക്കൾ കൊച്ചിയിൽ എത്തിക്കഴിഞ്ഞു. ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വെളി മൈതാനിയിൽ കൂറ്റൻ പാപ്പാഞ്ഞിയും ഒരുങ്ങി കഴിഞ്ഞു.
Read more

കിരിബാത്തിയിൽ പുതുവത്സരമെത്തി

ക്രിസ്മസ് ദ്വീപിൽ പുതുവത്സരം പിറന്നു. ലോകമെമ്പാടും ആളുകൾ കാത്തിരിക്കുന്ന പുതുവർഷം ആദ്യം എത്തുന്നത് റിപ്പബ്ലിക്ക് ഓഫ് കിരിബാത്തിയുടെ ഭാഗമായ ക്രിസ്മസ് ദ്വീപിലാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകീട്ട് മൂന്നരയോടെത്തന്നെ കിരിബാത്തിയിൽ പുതുവർഷ ആഘോഷത്തിന് തുടക്കമായി. 180° പ്രൈം മെറിഡിയനിൽ നിന്ന് 2,460 കിലോമീറ്റർ കിഴക്കായാണ് ക്രിസ്മസ് ദ്വീപ് സ്ഥിതി ചെയ്യുന്നതെങ്കിലും, കിരിബാത്തി റിപ്പബ്ലിക്ക് 1995-ൽ മുതൽ അതിന്റെ അന്താരാഷ്‌ട്ര തീയതിരേഖ പുനഃക്രമീകരിച്ച് ഡേറ്റ്‌ലൈനിന്റെ പടിഞ്ഞാറ് ഭാഗത്തായി ദ്വീപിനെ സ്ഥാപിച്ചു. ഇതോടെ പുതുവത്സര ദിനം ആദ്യം ആഘോഷിക്കുന്ന ഭൂമിയിലെ […]
Read more

യെമൻ പൗരൻ കൊല്ലപ്പെട്ട കേസ്; നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകി

യെമൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യെമൻ പ്രസിഡന്റ് . ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ തടസമായതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി അഭിഭാഷകൻ അബ്ദുല്ലാ അമീറിനെ നിയോഗിച്ചു. എന്നാൽ ചർച്ചകളാരംഭിക്കാൻ രണ്ടാം ഗഡുവായി 20,000 യുഎസ് ഡോളർ കൂടി (ഏകദേശം 16.60 ലക്ഷം) […]
Read more

സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ കാണുന്നത് അശ്ലീലം: വീണ്ടും വിചിത്ര ഉത്തരവിറക്കി താലിബാൻ

കുറേനാളുകളായി സ്ത്രീകളെ അടിച്ചമർത്തുന്ന നിയമങ്ങളാണ് താലിബാൻ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ പെൺകുട്ടികൾക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. ഹിജാബ് ധരിക്കാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിയമവും പ്രാബല്യത്തിൽ വരുത്തിയിരുന്നു . ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ ഒരു വിചിത്ര ഉത്തരവിറക്കിയിരിക്കുകയാണ് താലിബാൻ സർക്കാർ .അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകൾഉയർത്തിക്കെട്ടണമെന്നും കൂടാതെ സ്ത്രീകൾ തൊഴിലെടുക്കുന്ന അടുക്കള, മുറ്റം ,കിണർ തുടങ്ങിയ സ്ഥലങ്ങളിലും ജനാലകൾ പാടില്ലെന്നുമാണ് പുതിയ ഉത്തരവ്. ജനലുകളുള്ള കെട്ടിടങ്ങൾ സീൽ ചെയ്യുമെന്നും അതിനാൽ പഴയ […]
Read more

വില 7.5 ലക്ഷം! കീനു റീവ്സിന്റെ മോഷണം പോയ റോളക്സ് വാച്ചുകൾ ചിൽയിൽ നിന്ന് കണ്ടെത്തി

ഹോളിവുഡ് താരം കീനു റീവ്സിന്റെ മോഷണംപോയ വാച്ചുകൾ കണ്ടെത്തി. 2023 ഡിസംബറിൽ താരത്തിന്റെ ലോസ് ആഞ്ജലിസിലെ വസതിയിൽനിന്ന് മോഷണംപോയ വാച്ചുകളാണ് ചിലിയിൽനിന്ന് കണ്ടെത്തിയത്. ഏകദേശം ഏഴരലക്ഷം രൂപ വിലമതിക്കുന്ന റോളക്സ് ശ്രേണിയിൽപെട്ട വാച്ചാണ്. ഈസ്റ്റേൺ സാന്റിയാ​ഗോയിൽ നടന്ന ഒരു റെയ്ഡിലാണിവ കണ്ടെത്തിയത്.പ്രാദേശികമായി നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് നാല് വീടുകൾ റെയ്ഡ് ചെയ്തപ്പോഴാണ് കീനു റീവ്സ് ഉപയോ​ഗിച്ചിരുന്ന വാച്ചുകൾ കണ്ടു കിട്ടുന്നത്. അതെ സമയം വിലപിടിപ്പുള്ള മറ്റുചില വസ്തുക്കളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കീനു റീവ്സിന്റേതായി കണ്ടെത്തിയതിൽ ഒരെണ്ണം […]
Read more

എയർ കാനഡ വിമാനത്തിന് തീപിടിച്ചു

ഹാലിഫാക്സ് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ കാനഡ വിമാനത്തിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകരാറിലായതിനെ തുടർന്ന് റൺവേയിൽ ഉരസുകയും ഉടനെ തന്നെ തീപിടിക്കുകയുമായിരുന്നു. സേനാംഗങ്ങൾ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി തീ അണച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ ആളുകളെയും സുരക്ഷിതസ്ഥലത്തേക്ക് എത്തിച്ചു. ഹാലിഫാക്സ് വിമാനത്താവളം താത്കാലികമായി അടച്ചു. ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ച് 179 പേർ മരിച്ചിരുന്നു. ആ ദുരന്തം സംഭവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഇപ്പോൾ അടുത്ത ദുരന്തം ഉണ്ടായിരിക്കുന്നത്.
Read more

ദക്ഷിണ കൊറിയ വിമാനാപകടം; മരണം 179 ആയി

ദക്ഷിണ കൊറിയൻ നഗരമായ മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ജെജു വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് 179 പേർ മരിച്ചു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണ്. തായ്‌ലൻഡിലെ നിന്ന് ദക്ഷിണ കൊറിയയിലേക്ക് വരുന്ന വിമാനമായിരുന്നു ഇത്. 175 പേർ യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നതാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവ സ്ഥലത്ത് പരിശോധന […]
Read more

ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ

പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ. ഡിസംബർ 19 ടെഹ്‌റാനിലാണ് അറസ്റ്റിലായത്. നിലവിൽ സാലയെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയമാണ് അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. സാലയെ തടങ്കലിൽ ആക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇൽ ഫോഗ്ലിയോ എന്ന പത്രത്തിലും പോഡ്‌കാസ്റ്റ് കമ്പനിയായ Chora മീഡിയയിലുമാണ് സാല പ്രവർത്തിക്കുന്നത്. ഡിസംബർ 12ന് റോമിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന വിസയിൽ സാല ഇറാനിലെത്തി. ഇറാനിൽ നിന്ന് നിരവധി അഭിമുഖങ്ങൾ നടത്തുകയും എപ്പിസോഡുകളായി ഇത് […]
Read more

Recent News

Advertisement
WhiteswanTV Footer