Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

സിറിയയിൽ യു എസ് വ്യോമാക്രമണം: ഐഎസ് നേതാവ് അബു യൂസിഫ് കൊല്ലപ്പെട്ടു

ന്യൂയോർക്ക്∙ ഐഎസ് നേതാവ് അബു യൂസിഫ് കൊലപ്പെടുത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിലെ ദേർ എസ്സർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫ് എന്ന മഹ്മൂദിനെ വധിച്ചത്. ആക്രമണത്തിൽ മറ്റൊരു ഐഎസ് പ്രവർത്തകനും കൂടി കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻ‍ഡ് എക്സിൽ വ്യക്തമാക്കിയിട്ടുണ്ട്.അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയയിൽ ഐഎസ് പോലുള്ള ഭീകരവാദ സംഘടനകൾ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുഎസിന്റെ വ്യോമാക്രമണവും.‘‘സിറിയയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് ഐഎസിനെ പുനഃസംഘടിപ്പിക്കാൻ […]
Read more

സലൂണുകൾ മുതൽ കടകൾ വരെ; വൈറലായൊരു ഭീമൻ കെട്ടിടം

കെട്ടിടത്തിനുള്ളിലെ നഗരമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടത്തിൽ വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. ‘സെൽഫ് കൺടെയ്ൻഡ് കമ്യൂണിറ്റി’ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. ചൈനയിലെ ഹാങ്‌ഷൗവിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ഈ കെട്ടിടമുള്ളത്. ഭീമാകാരമായ കെട്ടിടത്തിൻ്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ‘ചൈനയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടത്തിൽ 20,000-ത്തിലധികം ആളുകൾ താമസിക്കുന്നു’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. […]
Read more

ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

രാജ്യത്ത് നിലവിലുളള ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. ഹിജാബ് ആന്റ് ചാരിറ്റി നിയമം നടപ്പാക്കുന്നത് നിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടേറിയേറ്റ് പാര്‍ലമെന്റിന് കത്ത് നല്‍കുകയായിരുന്നു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം. ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, […]
Read more

മോസ്‌കോയിൽ സ്‌ഫോടനത്തിൽ ലെഫ്റ്റനൻ്റ് ജനറൽ കൊല്ലപ്പെട്ടു

മോസ്‌കോയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ റഷ്യൻ ഫെഡറേഷന്റെ സായുധ സേനയുടെ റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ തലവൻ ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയിൽ പ്രദേശത്തെ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉക്രെയ്‌നിൽ നിരോധിത രാസായുധം പ്രയോഗിച്ചതിന് കിറില്ലോവിനെതിരെ കുറ്റം ചുമത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം ഉണ്ടാവുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് പാർലമെന്റ്

സോൾ: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിലെ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളടക്കം പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു ദക്ഷിണ കൊറിയയിൽ പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ പ്രസിഡന്റ് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണു അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്. ഡിസംബർ മൂന്നിനാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച് ആറു മണിക്കൂറിനകം […]
Read more

അമേരിക്കയിലേക്ക് യാത്ര ചെയ്യരുത്; പൗരന്മാര്‍ക്ക് നിര്‍ദേശവുമായി റഷ്യ

റഷ്യ- അമേരിക്ക നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി റഷ്യ. പൗരന്മാർ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് നിർദേശം നൽകി. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നതും പരമാവധി ഒഴിവാക്കണമെന്ന് റഷ്യ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയ്ക്ക് ശേഷം ആദ്യമായാണ് റഷ്യ- അമേരിക്ക ബന്ധം ഇത്രയും വഷളാകുന്നത്. കാനഡ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും റഷ്യന്‍ പൗരന്മാര്‍ക്ക് അപകടകരമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലം മുന്നറിയിപ്പ് നല്‍കി.
Read more

മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍

എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 15 മിനിറ്റുകൊണ്ട് മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍. ജാപ്പനീസ് കമ്പനിയായ ‘സയന്‍സ് കമ്പനി’യാണ് വാഷിങ് മെഷീന്‍ അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്ന് അറിയപ്പെടുന്ന ഉപകരണം സ്പായ്ക്ക് സമാനമായ അനുഭവമാണ് നല്‍കുന്നത്. മനുഷ്യനെ വൃത്തിയാക്കാനായി വാട്ടര്‍ജെറ്റുകളും മൈക്രോസ്‌കോപിക് എയര്‍ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച് നിര്‍മിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു. ആദ്യം പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. അപ്പോള്‍ ഹൈസ്പീഡ് വട്ടര്‍ […]
Read more

യൂറോപ്യന്‍ യൂണിയനിലെ തൊഴിലവസരം കേരളത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങി

കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും(ജിഐഇസെഡ്) യോജിച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തെ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച ജിഐഇസെഡ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രിയ വോണ്‍ റൗച്ചുമായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ചുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ എംബസികളില്‍ നിന്നുള്ള പ്രതിനിധികളുമായി യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുന്നതിനും […]
Read more

സിറിയൻ ആഭ്യന്തര കലാപം: പ്രസിഡന്റിന് അഭയം നൽകി റഷ്യ

ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനും കുടുംബത്തിനും അഭയം നല്‍കി റഷ്യ. അസദും കുടുംബവും റഷ്യയിലെ മോസ്‌ക്കോയിലെത്തിയതായി റഷ്യന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നല്‍കിയതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഭാര്യ അസ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് അസദ് സിറിയ വിട്ടത്. ദമാസ്‌കസ് കീഴടക്കിയതായി വിമതസൈന്യം പ്രഖ്യാപിക്കുമ്പോഴേയ്ക്കും വിമാനമാര്‍ഗ്ഗം അസദും കുടുംബവും സിറിയ വിടുകയായിരുന്നു. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാനാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യ നേരത്തെ […]
Read more

സിറിയയിൽ ആഭൃന്തരയുദ്ധം: പ്രസിഡൻ്റ് രാജ്യം വിട്ടു

സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്. വിമതര്‍ തലസ്ഥാന നഗരമായ ദമാസ്‌കസ് പിടിച്ചെടുത്തതോടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു. തീവ്രവാദ സംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാം മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു. ഏകാധിപത്യം അവസാനിച്ചെന്ന് അവകാശപ്പെടുന്ന എച്ച്ടിഎസ് വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് സംഘടന […]
Read more

Recent News

Advertisement
WhiteswanTV Footer