Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ജനരോക്ഷം ആളിക്കത്തി: ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പിന്‍വലിച്ചു

അനീഷ എം എ: സബ് എഡിറ്റർ സോള്‍: പട്ടാള നിയമം പിന്‍വലിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍. ഇന്നലെ രാത്രി പ്രഖ്യാപിച്ച പട്ടാളനിയമം ജനങ്ങളുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നേരം പുലരും മുന്‍പേ പിന്‍വലിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പട്ടാള നിയമം പിന്‍വലിക്കാന്‍ സുക് യോള്‍ നിര്‍ബന്ധിതനായത്. യൂന്‍ സോകിന്റെ അഴിമതി ഭരണത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് പോലും രാജി ആവശ്യം ശക്തമായി […]
Read more

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ-3 ദൗത്യം ഐഎസ്ആർഒ ലോഞ്ച് ചെയ്യും

ബിനുകൃഷ്ണ /സബ് എഡിറ്റർ ശ്രീഹരിക്കോട്ട: സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇഎസ്എ) നിര്‍മിച്ച ഇരട്ട പേടകങ്ങള്‍ വഹിക്കുന്ന പ്രോബ-3 ദൗത്യം ലോഞ്ച് ചെയ്യാനൊരുങ്ങി ഐഎസ്ആര്‍ഒ. ദൗത്യം 2024 ഡിസംബര്‍ 4ന് ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കും. ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലാണ് (പിഎസ്എല്‍വി) ഇഎസ്എയുടെ പേടകങ്ങൾ ബഹിരാകാശത്തേക്ക് എത്തുക. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3. ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ […]
Read more

‘ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം’ ; ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ താക്കീത്

വാഷിങ്ടണ്‍: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിക്കരുതെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ആശ്രയിച്ചാൽ 100% നികുതി ഈടാക്കുമെന്ന് ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. ‘ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം’. ബ്രിക്‌സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് […]
Read more

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഇന്തോനേഷ്യ

ഇന്തോനേഷ്യ: നാടിനെ വലച്ച് നോർത്ത് സുമാത്ര പ്രവിശ്യയിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഒരാഴ്ചയ്ക്കിടെ ദുരന്തത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഉയർന്ന തോതിലുള്ള മഴയാണ് ദുരന്തത്തിനടിസ്ഥാനം. അപകടസാധ്യത ഡിസംബർ ആദ്യം വരെ ഉയർന്നതായി തന്നെ തുടരും. മെഡാൻ മുതൽ സിബോലാങ്കിറ്റ്, സയുർ മറ്റിംഗി തുടങ്ങിയ പ്രദേശങ്ങൾ വരെയുള്ള നാല് ജില്ലകളിൾ ​ദുരന്തം വിതച്ചതായി ഇന്തോനേഷ്യ ദുരന്ത ഏജൻസി അറിയിച്ചു.ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രവിശ്യാ ഗവർണർക്ക് ഏജൻസി അഭ്യർത്ഥന നൽകിയിട്ടുണ്ട് എന്ന് നോർത്ത് സുമാത്രയുടെ ദുരന്ത നിവാരണ ഏജൻസി […]
Read more

ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ; മൂല്യം 83 ബില്യൺ ഡോളർ

സെൻട്രൽ ചൈനയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. ഏകദേശം 1,000 മെട്രിക് ടൺ ഉയർന്ന ഗുണമേന്മയുള്ള സ്വർണ അയിര് നിക്ഷപമാണ് കണ്ടെത്തിയത്. ഈ ശേഖരത്തിന് ഏക​ദേശം 83 ബില്യൺ യുഎസ് ഡോളർ മൂല്യം വരുമെന്ന് ചൈനീസ് മാധ്യമ​ങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 900 മെട്രിക് ടൺ കൈവശമുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ള രാജ്യമായി ചൈന മാറി. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയാണ് പിംഗ്ജിയാങ് കൗണ്ടിയിൽ നിക്ഷേപം […]
Read more

ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കുഞ്ഞ് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം

കാനഡ : കാനഡയിലെ ആര്‍ബട്ടയിലുള്ള കാല്‍ഗറി മൃഗശാലയിൽ ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കുഞ്ഞ് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം. രണ്ടു വയസ്സുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയായ ഐയറാണ് ചത്തത്. പരിശീലനം നല്‍കുന്നതിനായി കൂട്ടില്‍നിന്ന് മാറ്റുന്നതിനിടെ ജീവനക്കാരൻ അബദ്ധത്തില്‍ കൂടിന്‍റെ വാതിൽ അടച്ചതാണ് അപകടത്തിനിടയാക്കിയത്. ഉടൻ തന്നെ മൃഗശാലയിലെ വെറ്ററിനറി സംഘമെത്തി അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും തലയ്‌ക്കേറ്റ ഗുരുതര മുറിവിനെ തുടർന്ന് ഗൊറില്ല ചാവുകയായിരുന്നു.
Read more

ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം

ബെയ്‌റൂത്ത്: ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം. ഹിസ്ബുള്ള കേന്ദ്രങ്ങളായ 25 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ അവകാശവാദം. അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ഇസ്രയേൽ ലെബനനിൽ ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണം നടത്തിയ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് നേരത്തെ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് […]
Read more

ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് ജയം

മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർഥി യമാൻഡൂ ഒർസിക്ക് ജയം. മധ്യ-വലത് ഭരണസഖ്യത്തി​ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോയെയാണ് ഒർസി തോൽപ്പിച്ചത്. തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ വ്യക്തികൂടിയാണ് ഒർസി. ‘സ്വാതന്ത്ര്യത്തി​ന്റെയും സമത്വത്തി​ന്റെയും സാഹോദര്യത്തി​ന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചു’– ഒർസി പറഞ്ഞു. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഡെൽഗാഡോ 46ശതമാനവും ഒർസി 49ശതമാനവും വോട്ടുകൾ നേടിയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ […]
Read more

ഇലോൺ മസ്‌കി​ന്റെ യു.എസ് സർക്കാറിലുള്ള പങ്കാളിത്തത്തിൽ ആശങ്ക : ആഞ്ജല മെർക്കൽ

ബെർലിൻ : ഇലോൺ മസ്‌കി​ന്റെ യു.എസ് സർക്കാറിലുള്ള പങ്കാളിത്തത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ. ശക്തരും സാധാരണക്കാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്നതാവണം രാഷ്ട്രീയമെന്നും ആഞ്ജല മെർക്കൽ പറഞ്ഞു. യു.എസ് പ്രസിഡന്റായി വരുന്ന ഡൊണാൾഡ് ട്രംപുമൊത്തുള്ള ഇലോൺ മസ്‌കിന്റെ പാശ്ചാത്യ ജനാധിപത്യ ക്രമത്തെക്കുറിച്ചുള്ള ഭയം ആഞ്ജല തന്റെ ഓർമ്മക്കുറിപ്പിലാണ് പങ്കുവെച്ചിരിക്കുന്നത്. 2007-08 സാമ്പത്തിക പ്രതിസന്ധിയിൽ ജർമൻ ചാൻസലറായിരിക്കെ, രാഷ്ട്രീയ മേഖലയാണ് കാര്യങ്ങൾ നേരെയാക്കാൻ കഴിയുന്ന അന്തിമ അധികാരം എന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. […]
Read more

ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം

ബെയ്‌റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. പുലർച്ചെ നാലോടെയാണ് ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ബെയ്റൂട്ടിലെ ബസ്തയിലാണ് സ്ഫോടനങ്ങളുണ്ടായത്. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാല് റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികൾ അറിയിച്ചു. ബെയ്‌റൂട്ടിനെ ലക്ഷ്യമാക്കി ഈ ആഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ വ്യോമാക്രമണമാണിത്. ലൈംഗികപീഡനക്കേസ്: പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഞായറാഴ്ച റാസ് അൽ-നബാ ജില്ലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. പുറത്തുവന്ന […]
Read more

Recent News

Advertisement
WhiteswanTV Footer