Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

ഖത്തറിൽ ടോയ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി

ദോഹ: ഖത്തർ ടൂറിസം ഒരുക്കുന്ന ടോയ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി.ടോയ് ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. കനത്ത ചൂടിൽ നിന്നുള്ള ആശ്വാസം എന്ന നിലയിൽ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ക​ളി​ക​ളു​മാ​യെത്തുന്ന വിസിറ്റ് ഖത്തറാണ് ടോയ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. പരിപാടികൾ ഇൻഡോർ പരിപാടികൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഫെസ്റ്റിവലിൽ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യുള്ള ലൈ​വ് ഷോ​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, […]
Read more

ആശൂറ; ബഹ്റൈനിൽ തുടർച്ചയായി മൂന്ന് ദിവസം അവധി

മനാമ: ബഹ്റൈനിൽ ആശൂറ പ്രമാണിച്ച് മൂന്ന് ദിവസം തുടർച്ചയായി അവധി. ജൂലൈ 5,6 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഔദ്യോഗിക അവധി ആയതിനാല്‍ ഈ അവധി ജൂലൈ 7 തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ആകെ മൂന്ന് ദിവസത്തെ അവധിയാണ് ബഹ്റൈനില്‍ ലഭിക്കുക ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക അവധി സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ അവധി എല്ലാ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, […]
Read more

അബുദാബിയിൽ യെല്ലോ അലർട്ട്, അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരും

അബുദാബി: അബുദാബിയിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിലെ വിവിധ ഭാ​ഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രം ആണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതിനാലും കനത്ത മൂടൽമഞ്ഞും കാരണം അറേബ്യൻ ​ഗൾഫ് സമുദ്രത്തിലും ദുബൈയുടെ വിവിധ ഭാ​ഗങ്ങളിലും ഇന്ന് രാവിലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ താമസക്കാർ സുരക്ഷിതരായിരിക്കണമെന്നും […]
Read more

ആഗോള സമാധാന സൂചിക; ആ​​ഗോ​ള ത​ല​ത്തി​ൽ ഖത്തർ 27-ാം സ്ഥാ​നത്ത്

ദോഹ: 2025ലെ ആ​​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​തെത്തി​ ഖ​ത്ത​ർ. ആഗോള സമാധാന സൂചികയില്‍ മെന മേഖലയില്‍ ഏഴാം തവണയാണ് ഖത്തര്‍ ഒന്നാമതെത്തുന്നത്. അതേസമയം 163 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​​ഗോ​ള​ത​ല​ത്തി​ൽ 27ാം സ്ഥാ​നമാണ് ഖ​ത്ത​ർ നേ​ടിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് 163 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോള സമാധാന സൂചിക തയ്യാറാക്കിയത്. സ്ഥി​ര​ത​യാ​ർ​ന്ന ഭ​ര​ണ​വും ശ​ക്ത​മാ​യ സു​ര​ക്ഷാ​ച​ട്ട​ക്കൂ​ടു​മാ​ണ് ഖ​ത്ത​റി​നെ മെ​ന മേ​ഖ​ല​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെത്തി​ച്ച​ത്. സാമാധാന സൂചികയിൽ 31-ാം […]
Read more

ദുബൈ ഹാർബറിലെ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

ദുബൈ: ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.54നാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് കനത്ത പുക ഉയര്‍ന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Content: Fire breaks out at construction site in Dubai Harbor
Read more

20 ദിവസത്തിനുള്ളിൽ അനുവദിച്ചത് 1.9 ലക്ഷം ഉംറ വിസകള്‍

റിയാദ്: പുതിയ ഉംറ സീസണ്‍ ആരംഭിച്ച് 20 ദിവസത്തിനുള്ളിൽ അനുവദിച്ച വിസയുടെ എണ്ണം പുറത്തുവിട്ട് സൗദി ഹജ്, ഉംറ മന്ത്രാലയം. 190,000 ഉംറ വിസകളാണ് ഉംറ മന്ത്രാലയം അനുവദിച്ചത്. അനുവദിച്ച് ജൂൺ 10 മുതലാണ് മന്ത്രാലയത്തിന്‍റെ ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം മുഖേന വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കാൻ തുടങ്ങിയത്. ജൂൺ 14 മുതൽ വിദേശ, ആഭ്യന്തര തീര്‍ഥാടകർക്ക് നുസുക് വഴി പെർമിറ്റ് അനുവദിക്കലും ആരംഭിച്ചു. ഈ വർഷത്തെ ഹജ്ജ് അവസാനിച്ച് വിദേശ തീര്‍ഥാടകർ പോയിത്തീരും മുമ്പാണ് […]
Read more

‘റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല’: യു ടേണടിച്ച് പി ജയരാജന്‍

കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയമിച്ചതിൽ ആരോപണം വളച്ചൊടിച്ച് പി ജയരാജന്‍. പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് വിഷയത്തിൽ യു ടേണടിച്ച് പി ജയരാജന്‍ രംഗത്ത് വന്നത്. ആരോപണം പരോക്ഷമായി തള്ളിയ അദ്ദേഹം സർക്കാർ തീരുമാനത്തിന് ഒപ്പമാണെന്നും കൂട്ടിച്ചേ‍ർത്തു. മന്ത്രിസഭാ തീരുമാനത്തെ താന്‍ എതിര്‍ത്തിട്ടില്ല. അത് പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടണ്ട്. താനും പാർട്ടി നേതൃത്വത്തിന്‍റെ ഭാഗം തന്നെയാണെന്നും പി ജയരാജൻ പറഞ്ഞും. അതേസമയം കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം […]
Read more

സൗദിയിൽ പാചക വാതക വില കൂട്ടി

റിയാദ്: സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ഒരു ലിറ്റര്‍ വാതകത്തിൻ്റെ വില 1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ് കൂട്ടിയത്. ദ്രവീകൃത പെട്രോളിയം വാതകത്തിൻ്റെ വില 4.8 ശതമാനം എന്ന തോതിലാണ് സൗദി അരാംകൊ ഉയര്‍ത്തിയത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിലായി. ഇന്ത്യയില്‍ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില 1671 രൂപയാണ്. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ കുറച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. 
Read more

ഖത്തറിൽ നാളെ മു​ത​ൽ ശക്തമായ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത

ദോ​ഹ: ഖത്തറിൽ നാളെ മുതൽ ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​. ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വ​കു​പ്പാണ് ഇതുസംബന്ധിച്ച് അ​റി​യി​പ്പ് നൽകിയിരിക്കുന്നത്. കാറ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നും ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ഈ കാലയളവിൽ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തിൽ വരും.
Read more

സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രാബല്യത്തിൽ

റിയാദ്: സൗദിയിൽ പുതിയ ഭക്ഷ്യനിയമം നിലവിൽ. റസ്റ്റോറൻ്റുകൾക്കും കോഫിഷോപ്പിനും ബാധകമാവുന്ന പുതിയ ഭക്ഷ്യനിയമമാണ് ഇന്ന് മുതൽ സൗദിയിൽ പ്രാബല്യത്തിൽ വന്നത്. റസ്റ്റോറൻ്റുകളും കഫേകളും ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ പേപ്പറിലും ഓൺലൈൻ മെനുകളിലും ഭക്ഷണവിഭവങ്ങളിലെ ചേരുവകൾ പൂർണമായും വെളിപ്പെടുത്തണമെന്നതാണ് പുതിയ നിയമം. കലോറിയുടെ അളവ്, കൊഴുപ്പ്, പഞ്ചസാര, സോഡിയത്തിൻ്റെ അളവ് തുടങ്ങിയ വിശദമായ പോഷകാഹാര വിവരങ്ങളും അലർജിയുണ്ടാക്കുന്നവയുടെ പട്ടികയും മെനുകളിൽ ഉൾപ്പെടുത്തണം. ചേരുവകളും അവയുടെ അളവും മനസിലാക്കി തങ്ങൾക്കിണങ്ങുന്ന ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഉപ്പിൻ്റെയും […]
Read more
Advertisement
WhiteswanTV Footer