Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട്

കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് വർധിക്കുന്നു. രാജ്യത്ത് ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്, കുറഞ്ഞത് 34 ഡിഗ്രി സെൽഷ്യസ്. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വരണ്ടതും അതീവ ചൂടുള്ളതുമായ വായുപ്രവാഹം രൂപപ്പെടുന്നുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിൽ […]
Read more

സൗദിയില്‍ സൗജന്യ സിം കാര്‍ഡ് തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെടെ തട്ടിപ്പിനിരയായി

റിയാദ്: സൗജന്യമായി സിം കാർഡ് നൽകാമെന്ന വ്യാജേന തൊഴിലാളുടെ ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തിയതായി പരാതി. യാം​ബു​വി​ലുള്ള എ​ട്ട്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാണ് തട്ടിപ്പിനിരയായത്. പ്രമുഖ സിം കമ്പനിയുടെ അധികൃതരാണെന്ന വ്യജേന തട്ടിപ്പ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും പ്രത്യേക ഓഫർ എന്ന നിലയിൽ സൗജന്യമായി സിം നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പ്രമുഖ സിം കമ്പനിയുടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വി​ര​ല​ട​യാ​ള റീ​ഡി​ങ്​ മെ​ഷീ​നു​ക​ളും ലാ​പ്ടോ​പു​ക​ളും ഉൾപ്പടെയാണ് സംഘം സ്ഥലത്ത് എത്തിയത്. അത് കൊണ്ട് തൊഴിലാളികൾക്ക് സംശയം തോന്നിയതുമില്ല. പിന്നീട് […]
Read more

ഖത്തറിൽ താപനില ഉയരും, ജംറത്ത് അൽ ഖൈസ് സീസൺ ആരംഭിച്ചു

ദോഹ: ഖത്തറിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഖത്തറില്‍ വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ജംറത്ത് അൽ ഖൈസ് സീസൺ ബുധനാഴ്ച ആരംഭിച്ചു. ഈ സമയത്ത് വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടേക്കാം. ചില സ്ഥലങ്ങളിൽ 50 ഡിഗ്രി വരെ താപനില ഉയരും. അൽ ജൗസ അൽ തന്യ, അൽ മുർസം, അൽ കിലൈബെയ്ൻ എന്നീ മൂന്ന് ചെറു സീസണുകൾ ഉൾപ്പെടുന്നതാണ് ഈ കാലയളവ്. ഈ സീസൺ 39 ദിവസം നീണ്ടുനിൽക്കും. ഈ ​കാ​ല​യ​ള​വി​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഹു​മി​ഡി​റ്റി​യു​ടെ […]
Read more

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കി പുതിയ പ്രഖ്യാപനം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച് പുതിയ പ്രഖ്യാപനം നടത്തിയത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂർണവേതനത്തിൽ വിവാഹാവധി ലഭിക്കുമെന്ന് പുതിയ ഫെഡറൽ ഉത്തരവ് വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി […]
Read more

അൽ റാബിയയിൽ റെക്കോർഡ് ചൂട്, താപനില 51 ഡിഗ്രി സെൽഷ്യസിലെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ താപനില വ‍ർധിക്കുന്നു. ഇന്നലെ അൽ റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ അതീവ ചൂട് അനുഭവപ്പെടും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന മൺസൂൺ ന്യൂനമർദ്ദം കുവൈത്തിലേക്കുള്ള ചൂട് കാറ്റിന് കാരണമാകുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ മറ്റു സ്ഥലങ്ങളിലും 50 ഡിഗ്രി വരെ താപനില ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. […]
Read more

നിമിഷ പ്രിയയുടെ മോചനത്തിൽ എതിർപ്പുമായി തലാലിന്റെ സഹോദരൻ

സനാ: നിമിഷപ്രിയയുടെ വധശിക്ഷയിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെയാണ് തലാലിൻ്റെ പ്രതികരണം. നിമിഷപ്രിയയുടെവുമായി വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ് […]
Read more

കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെയുള്ള ഇ-വിസ സൗകര്യം പ്രഖ്യാപിച്ച് ഇന്ത്യ

കുവൈത്ത് സിറ്റി: കുവെെത്തിലെ ഇന്ത്യൻ പൗരന്മാർക്ക് അഞ്ചുവർഷം കാലാവധിയുളള ഇ-വിസാ സംവിധാനം ആരംഭിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇ-വിസ സംവിധാനം വന്നതോടെ ഇന്ത്യാ സന്ദർശനത്തിന് ആവശ്യമായ വിസക്ക് കുവൈത്ത് പൗരന്മാർക്ക് പൂർണ്ണമായും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക വിസാ പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. വിസാ ഫീസ് കാലാവധിക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. അഞ്ച് വർഷത്തെ ഇ-വിസയ്ക്ക് 80 യുഎസ് ഡോളറും, കുറഞ്ഞ കാലാവധിയുള്ളവയ്ക്ക് 40 യുഎസ് ഡോളറും പ്രാരംഭ നിരക്കായി […]
Read more

ഖത്തറിൽ പുതിയ വിദ്യാഭ്യാസ കലണ്ടർ; ഇന്ത്യൻ സ്കൂളുകൾക്കും ബാധകം

ദോഹ: ഖത്തറിൽ പുതിയ വിദ്യാഭ്യാസ കലണ്ടറിന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. അർധ വാർഷിക അവധി ഡിസംബർ അവസാന വാരം തുടങ്ങുന്ന രീതിയിലാണ് വിദ്യാഭ്യാസ കലണ്ടർ പുനഃക്രമീകരിച്ചിരിക്കുന്നത്. ഖത്തർ ശൂറ കൗൺസിൽ നിർദേശങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അവധികൾ ക്രമീകരിച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയത്. രാജ്യത്ത് താമസിക്കുന്ന വിവിധ സമൂഹിക വിഭാഗങ്ങളുടെ സാംസ്‌കാരിക ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനം. റമദാനിൽ രണ്ട് ദിവസത്തെ അധിക അവധിയുമുണ്ട്. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ […]
Read more

മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

മസ്കറ്റ്: മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ താൽക്കാലികമായി റദ്ദ് ചെയ്ത് ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ. ഇന്ന് മുതൽ ജൂലൈ 13 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിൽ ജൂലൈ 13 വരെയും ഫ്ലൈറ്റുകൾ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. ജൂലൈ 14 മുതൽ വിമാന സർവീസുകൾ കാണിക്കുന്നുണ്ട്. യാത്രക്കാർ കുറഞ്ഞതായിരിക്കാം സർവീസുകൾ റദ്ദാക്കാൻ കാരണമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സർവീസുകൾ നിർത്തിവെച്ചതോടെ അടിയന്തിര ആവശ്യങ്ങൾക്കായി നാട്ടിൽപോകാനിരുന്നവർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനിയും സർവീസുകൾ നിർത്തിവെക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Read more

ടെക്സസിലെ മിന്നൽ പ്രളയം, അനുശോചനമറിയിച്ച് യുഎഇ

അബുദാബി: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ അനുശോചനം അറിയിച്ച് യുഎഇ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലെ ജനങ്ങൾക്കും സർക്കാരിനും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മധ്യ ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഇതുവരെയുള്ള മരണസംഖ്യ 78 ആണ്. 41 പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരിൽ 28 പേർ കുട്ടികളാണ്. ​ 850 പേരെ രക്ഷപ്പെടുത്തി. ഗ്വാഡലൂപ് നദിക്കരയിലെ വേനൽക്കാല ക്യാമ്പിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും […]
Read more
Advertisement
WhiteswanTV Footer