അബുദാബി: മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തുന്നു എന്ന പരാതിയില്‍ ഉപഭോക്താവിന് നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി.മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരന്‍ 10,000 ദിര്‍ഹം നഷ്ടപരിഹാരം പരാതിക്കാരന് നല്‍കണമെന്ന് അബുദാബികോടതി ഉത്തരവിട്ടു. ഇതിന് പുറമെ കോടതി ഫീസും മറ്റ് ചെലവുകളും മാര്‍ക്കറ്റിങ് ജീവനക്കാരന്‍ അടയ്ക്കണമെന്നും വിധിയില്‍ പറയുന്നു.
രാത്രിയും പകലും മാര്‍ക്കറ്റിങ ജീവനക്കാരനില്‍ നിന്ന് നിരന്തരം കോള്‍ വന്നതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കി. ഇതില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍ പ്രതി സത്യമാണെന്ന കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രിമിനല്‍ കോടതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പരാതിക്കാരന് അനുകൂലമായി വിധി പറഞ്ഞു.
തുടര്‍ന്ന്, മാര്‍ക്കറ്റിങ ജീവനക്കാരനില്‍ നിന്നും വലിയ പ്രയാസങ്ങള്‍ നേരിട്ടുവെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹം വേണമെന്ന ആവശ്യവുമായി ഇയാള്‍ സിവില്‍ കോടതിയെ സമീപിച്ചു.ഇതിനു പുറമെ നഷ്ടപരിഹാര തുക നല്കാന്‍ വൈകിയാല്‍ പലിശ നല്‍കണമെന്നും കോടതിയില്‍ വാദി ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം 10,000 ദിര്‍ഹം നല്‍കാന്‍ മാര്‍ക്കറ്റിങ് ജീവനക്കാരനോട് കോടതി ആവശ്യപ്പെട്ടു.




