Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

ചെങ്കടലില്‍ കപ്പല്‍ തകര്‍ന്ന് കുടുങ്ങിയ 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി

റിയാദ്: കപ്പല്‍ തകര്‍ന്ന് ചെങ്കടലില്‍ കുടുങ്ങിയ 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി. ജിദ്ദക്ക് സമീപം ചെങ്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരനെയും ഒമ്പത് സൗദി പൗരന്മാരെയുമാണ് സൗദി അതിര്‍ത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയത്. അപ്രതീക്ഷിതമായി തകരാറിലായ കപ്പല്‍ നടുക്കടലില്‍പ്പെട്ടതായി അതിര്‍ത്തി സേനക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കടലില്‍ തെരച്ചില്‍ ആരംഭിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും യാത്രക്ക് മുമ്പ് കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് […]
Read more

ഒമാനില്‍ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം

മസ്‌കറ്റ്: ഒമാനിലെ സുഹാര്‍ വ്യാവസായിക തുറമുഖത്തെ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം. സംഭവത്തെതുടര്‍ന്ന് നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങള്‍, ഒ.ക്യു റിഫൈനറികളുടെ അടിയന്തര സംഘങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമാക്കുന്നതില്‍ കമ്പനിയുടെ പ്രത്യേക അഗ്‌നിശമന യൂനിറ്റുകള്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അധികൃതര്‍ […]
Read more

ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി ഹൈ​ദ​ർ ഹാ​ജി​ അന്തരിച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളിയും വ്യവസായിയുമായ പി.പി.ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഖബറട്ടം ഖത്തറില്‍ നടത്തി. 1962ൽ ​ക​പ്പ​ൽ വ​ഴി ഖ​ത്ത​റി​ൽ എ​ത്തി​യ ആ​ദ്യ​കാ​ല ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ് ഹൈസൺ ഹൈദര്‍ ഹാജി ആദ്യകാല വ്യാപാര പ്രമുഖനും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. ഖ​ത്ത​റി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​യ ഫാ​മി​ലി ഫു​ഡ്‌ സെ​ന്‍ററിന്‍റെ സ്ഥാ​പ​ക​നാ​ണ്‌. ഖ​ത്ത​റി​ലെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്കൂ​ളാ​യ എം.​ഇ.​എ​സി​ന്റെ […]
Read more

കുവൈത്തിൻ്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. ഈ വർഷം ആദ്യ പകുതിയോടെയാണ് ജനസംഖ്യയാണ് 5.098 ദശലക്ഷമായി കവിഞ്ഞത്. ആകെ ജനസംഖ്യയുടെ 30 ശതമാനം പൗരന്മാരാണ്, ഇത് 1.55 ദശലക്ഷം വരും. ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സിൽ താഴെയുള്ളവരും, 80 ശതമാനം 15-നും 64-നും ഇടയിലുള്ളവരും ആണ്. 65 വയസ്സിന് മുകളിലുള്ളവർ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ്. ആകെ ജനസംഖ്യയുടെ […]
Read more

കനത്ത ചൂടിന് ആശ്വാസമായി അല്‍ ഐനിൽ മഴ

അബുദാബി: അല്‍ ഐനില്‍ കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി. ഉ​മ്മു ഗ​ഫ, സാ​അ്, ഖാ​ത്തം അ​ൽ ഷി​ക്​​ല, നാഹില്‍, അല്‍ ഫഖാ തുടങ്ങി വിവിധയിടങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. സ്വേഹാന്‍, മേസ്യാദ്, മലാഖിത് എ​ന്നി​വി​ട​ങ്ങ​ളിലുള്‍പ്പെടെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അ​ൽ​ഐ​ൻ, ഫു​ജൈ​റ എ​ന്നി​വ ഉ​ൾ​പ്പെ​ടെ തെ​ക്ക്, കി​ഴ​ക്ക്​ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ മേ​ഘ​ങ്ങ​ൾ രൂ​പപ്പെടാൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഷാര്‍ജയിലെ മദാം, […]
Read more

ഉറങ്ങുന്ന രാജകുമാരൻ ഇനി ഓർമ; അൽ വലീദ് ബിൻ ഖാലിദ് തലാൽ മരണത്തിന് കീഴടങ്ങി

20 വർഷത്തെ പ്രാർത്ഥനകളുടെയും, പ്രത്യാശയുടെയും കാത്തിരിപ്പ് ബാക്കിയാക്കിക്കൊണ്ട് സൗദിയിലെ ഉറങ്ങുന്ന രാജകുമാരൻ അന്തരിച്ചു. 2005ൽ യുകെയിലെ സൈനിക കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു വാഹനാപകടത്തിലാണ് അൽ വലീദ് ബിൻ ഖാലിദ് തലാലിൻ്റെ തലച്ചോറിന് ക്ഷതമേൽക്കുകയും കോമയിലാവുകയും ചെയ്തത്. ആ അവസ്ഥയിൽ നിന്നും ഖാലിദ് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ലൈഫ് സപ്പോർട്ടിലായിരുന്നു അൽ വലീദിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇത് മാറ്റിയാൽ മരണം സംഭവിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും തന്റെ മകനെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ അന്ന് ഖാലിദിന്റെ പിതാവ് […]
Read more

ഖത്തറിൽ അധിനിവേശ മൈനകളെ തുരത്തുന്നു

ദോഹ: ഖത്തറിൽ അധിനിവേശ മെെനകളെ തുരത്തുന്നു. രാജ്യത്തെ പരിസ്ഥിതി സംതുലിതാവസ്ഥ തകർക്കുന്നു എന്ന കാരണത്താലാണ് മൈനകളെ പിടികൂടുന്നത് ഊര്‍ജിതമാക്കിയിരിക്കുന്നത്. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയമാണ് ഇതിനുളള ഉത്തരവ് നൽകിയത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഏകദേശം 36,000 മൈനകളെ പിടികൂടിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. പാര്‍ക്കുകളിലും റോഡരികിലുമെല്ലാം കെണികള്‍ വെച്ചാണ് മൈനകളെ പിടികൂടുന്നത്. 35 ഇടങ്ങളിലായി 611 കൂടുകളാണ് പിടികൂടാൻ സ്ഥാപിച്ചിട്ടുള്ളത്. ഇവയെ പിന്നീട് വലിയ കൂടുകളിലേക്ക് മാറ്റും. മൈനകളുടെ വംശവര്‍ധന തടയാനാണ് […]
Read more

ഖത്തറിൽ ഇനി ഈത്തപ്പഴ മേള, സൂഖ്‌ വാഖിഫിൽ ജൂലൈ 24 മുതൽ

ദോഹ: ഖത്തറിൽ സൂഖ് വാഖിഫ് ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പ് ഉടൻ. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഏഴ് വരെ ഈത്തപ്പഴ മേള നടക്കുക. ഖത്തറിൻ്റെ പ്രാദേശികവും സമ്പന്നവുമായ കാർഷിക പൈതൃകം വിളിച്ചോതുന്ന മേളയാണ് സൂഖ് വാഖിഫ് ഈത്തപ്പഴ മേള. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വില്പനയുമായെത്തുന്ന മേള നടക്കുക. സന്ദർശകർക്ക് പ്രാദേശികമായി ഉല്പാദിപ്പിച്ച വിവിധ ഇനം ഈത്തപ്പഴങ്ങൾ ആസ്വദിക്കാനും കർഷകരെ പിന്തുണക്കാനും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത […]
Read more

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട്

കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് വർധിക്കുന്നു. രാജ്യത്ത് ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്, കുറഞ്ഞത് 34 ഡിഗ്രി സെൽഷ്യസ്. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വരണ്ടതും അതീവ ചൂടുള്ളതുമായ വായുപ്രവാഹം രൂപപ്പെടുന്നുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിൽ […]
Read more

സൗദിയില്‍ സൗജന്യ സിം കാര്‍ഡ് തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെടെ തട്ടിപ്പിനിരയായി

റിയാദ്: സൗജന്യമായി സിം കാർഡ് നൽകാമെന്ന വ്യാജേന തൊഴിലാളുടെ ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തിയതായി പരാതി. യാം​ബു​വി​ലുള്ള എ​ട്ട്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാണ് തട്ടിപ്പിനിരയായത്. പ്രമുഖ സിം കമ്പനിയുടെ അധികൃതരാണെന്ന വ്യജേന തട്ടിപ്പ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും പ്രത്യേക ഓഫർ എന്ന നിലയിൽ സൗജന്യമായി സിം നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പ്രമുഖ സിം കമ്പനിയുടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വി​ര​ല​ട​യാ​ള റീ​ഡി​ങ്​ മെ​ഷീ​നു​ക​ളും ലാ​പ്ടോ​പു​ക​ളും ഉൾപ്പടെയാണ് സംഘം സ്ഥലത്ത് എത്തിയത്. അത് കൊണ്ട് തൊഴിലാളികൾക്ക് സംശയം തോന്നിയതുമില്ല. പിന്നീട് […]
Read more

Recent News

Advertisement
WhiteswanTV Footer