Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മിൽമ എറണാകുളം മേഖലാ യൂണിയൻ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മാതൃകാ സംഘങ്ങൾ, മികച്ച മിൽക്ക് കൂളർ യൂണിറ്റുകൾ, ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്ന സംഘങ്ങൾ, മാതൃകാ കർഷകർ, ഡീലർമാർ, സ്ഥാപനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ ജില്ലകളിലായി 950 അംഗ സംഘങ്ങളാണ് മിൽമ എറണാകുളം മേഖലാ യൂണിയന് കീഴിൽ പ്രവർത്തിക്കുന്നത്. സെപ്റ്റംബർ 26ന് പെരുമ്പാവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന 40-ാമത് വാർഷിക പൊതുയോഗത്തിൽ മേഖലാ യൂണിയൻ ചെയർമാൻ […]
Read more

കിരീടം സ്‌ട്രോങ് റൂമില്‍ തന്നെ; ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി തിരുവാഭരണം കമ്മീഷന്‍

പത്തനംതിട്ട: ശബരിമലയിൽ നേർച്ചയായി ലഭിച്ച സ്വർണക്കിരീടം കാണാതായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം കിരീടം നേരിൽ പരിശോധിച്ച് ബോധ്യപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടം കാണാനില്ലെന്ന വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ഇതിന് പിന്നാലെ സന്നിധാനത്തെ സ്ട്രോങ് റൂമിൽ ഇല്ലെങ്കിൽ കിരീടം ആറന്മുളയിലെ സ്ട്രോങ് റൂമിൽ ഉണ്ടായിരിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചിരുന്നു. […]
Read more

വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം നിർദേശിച്ച് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാൻ കെഎസ്ഇബി നിർദേശം. സർക്കാർ ഓഫീസുകളിലും വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായി ക്രമീകരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും അധിക പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അതോറിറ്റികളുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്ത് മാത്രമായി ക്രമീകരിക്കണമെന്നും കൂടുതൽ ഊർജം ആവശ്യമായ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പകൽ സമയത്തേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു. വേ […]
Read more

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആംസ്റ്റർ ഓവർസീസ് സിഇഒ കസ്റ്റഡിയിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്ന് കേരളത്തിലെത്തിയതായിരുന്നു പാർവതി മായ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി മായയാണ് ഒന്നാം പ്രതി. അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി എഫ്‌ഐആറിൽ പറയുന്നു. കോട്ടയം രജിസ്‌ട്രേഡ് ഓഫീസായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസിന് കൊച്ചി, […]
Read more

വീട്ടുമുറ്റത്ത് നിർത്തിയ ബൈക്ക് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂർക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹൽ (23) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 11-ന് രാത്രിയിലാണ് വെണ്ടല്ലൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷണം പോയത്. കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കാണാതായതിനെ തുടർന്ന് വീട്ടുകാർ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് ശേഷം ബൈക്ക് പോയ വഴികളും പ്രതിയുടെ നീക്കങ്ങളും […]
Read more

ഒൻപതാം ക്ലാസുകാരനെ എച്ചിൽ കൈകൊണ്ട് കരണത്തടിച്ചെന്ന് പരാതി; സ്കൂൾ ജീവനക്കാരനെതിരെ പ്രതിഷേധം

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈകൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. സിപിഎച്ച്എസ്എസ് കുറ്റിക്കാടിലെ ജീവനക്കാരൻ രജീഷിനെതിരെയാണ് വിദ്യാർത്ഥി പരാതി ഉന്നയിച്ചത്. കാറ്റടിച്ച് ജനൽ അടഞ്ഞതിനെ തുടർന്നാണ് രജീഷ് മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രതിഷേധം […]
Read more

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ

എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്ക് ടിയ എന്ന എഐ സംവിധാനത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ കാഴ്ചവെച്ചതിന് ‘ഉപഭോക്തൃ അനുഭവത്തിൽ എഐയുടെ മികച്ച ഉപയോഗം’ എന്ന പുരസ്കാരം ലഭിച്ചു. യു.ബി.എസ് ഫോറംസ് സംഘടിപ്പിച്ച 25-ാമത് ഉച്ചകോടിയിലും പുരസ്കാരദാന ചടങ്ങിലും വെച്ചായിരുന്നു ഈ അംഗീകാരം. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് നടപ്പാക്കുന്ന മാറ്റങ്ങൾക്കുള്ള പ്രധാന അംഗീകാരം കൂടിയാണിത്. യാത്രക്കാരുടെ സഹായത്തിനായുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ മുഖമാണ് ടിയ. അടുത്തിടെ […]
Read more

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന യുവതിക്കും രണ്ട് അതിഥി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ അഴീക്കൽ കോസ്റ്റൽ സ്റ്റേഷനിലെ എഎസ്ഐ രജിത്തിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 21ന് അർധരാത്രിയോടെയാണ് അപകടം നടന്നത്. റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പന്ന്യന്നൂർ സ്വദേശി സ്വാതി, അതിഥി തൊഴിലാളികളായ ഹവാസ് അലി, റോക്കിബുൾ എന്നിവരെ രജിത്ത് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാർ മൂവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാലിനും മറ്റും ഗുരുതരമായി […]
Read more

ദാമ്പത്യപ്രശ്‌നം പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു; വ്യാജസിദ്ധൻ അറസ്റ്റിൽ

കോഴിക്കോട്: ദാമ്പത്യപ്രശ്‌നം പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജസിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി അൻവർ സാദത്താണ് പിടിയിലായത്. സംഭവത്തിൽ ഈ മാസം 21-നാണ് താമരശ്ശേരി പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബത്തിലെ ദാമ്പത്യപ്രശ്‌നം പരിഹരിക്കുന്ന സിദ്ധനുണ്ടെന്ന് അറിഞ്ഞാണ് രണ്ടാഴ്ച മുമ്പ് യുവതിയുടെ ഭർത്താവ് ഇവരെ അൻവർ സാദത്തിന്റെ ഈങ്ങാപ്പുഴയിലെ ചികിത്സാകേന്ദ്രത്തിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഭർത്താവിന്റെ കയ്യിൽ തേങ്ങ നൽകി, ചികിത്സ പൂർത്തിയാകുന്നതുവരെ പുറത്തേക്ക് നോക്കി മന്ത്രങ്ങൾ ചൊല്ലണമെന്ന് അൻവർ സാദത്ത് […]
Read more

മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷം രൂപയുടെ ഇൻവോയിസ് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷനാണെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സൺ ഏവിയേഷന് നൽകിയ ഇൻവോയിസിന്റെ പകർപ്പ് പുറത്തുവന്നു. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി ഇൻവോയിസിൽ രേഖപ്പെടുത്തിയിരിക്കുന്നത് 19.88 ലക്ഷം രൂപയാണ്. വിമാനയാത്രയും സർക്കാർ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ കരാർ പുതുക്കുന്നതും തമ്മിൽ ബന്ധമില്ലെന്നാണ് ചിപ്സൺ അധികൃതരുടെ വിശദീകരണം. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യ വിമാനയാത്രയുടെ ചെലവ് എത്രയാണെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix