Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിൽ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് റിയാദ് നഗരസഭ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കിയാണ് ആഘോഷപരിപാടികൾ ഒരുക്കിയത്. നഗരസഭാ ഓഫീസുകൾക്ക് കീഴിലുള്ള 12 കേന്ദ്രങ്ങൾക്ക് പുറമെ ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. അൽ ഫലാഹ് ഡിസ്ട്രിക്റ്റിലെ അൽ ഹസ്ന ഗാർഡൻ, അൽ റിമാൽ ഡിസ്ട്രിക്റ്റിലെ അൽ സഫ്സാഫ് ഗാർഡൻ, അൽ ഹസം ഡിസ്ട്രിക്റ്റിലെ അൽ മജാസ് ഗാർഡൻ, കിങ് സൽമാൻ […]
Read more

കുഫോസ് വിസി നിയമനക്കേസ്; കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതോടെ ഹർജികൾ തീർപ്പാക്കി

ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധേ എന്നിവരടങ്ങിയ ബെഞ്ച് തീർപ്പാക്കി. കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുൻ സംസ്ഥാന സർക്കാരും പുറത്താക്കപ്പെട്ട വൈസ് ചാൻസലർ കെ. റിജി ജോണുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. […]
Read more

കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും

തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും. ഇതിലെ ചില പേജുകളിലാണ് ബിജെപി നേതാവ് വി. മുരളീധരന്റെ പേരും മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും പേരുകളും രേഖപ്പെടുത്തിയിരിക്കുന്നത്. വി. മുരളീധരന്റെ പേര് രണ്ട് ഭാഗങ്ങളിലായാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു ഭാഗത്ത് മൂന്ന് ലക്ഷം രൂപയും മറ്റൊരു ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് പേരിന് നേരെ രേഖപ്പെടുത്തിയിരിക്കുന്നത്. ആർഎസ്എസിന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. […]
Read more

ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ്; മയക്കുവെടി ദൗത്യത്തിന് ഒരുക്കം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാനകളായ ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ് നടപടികൾ തുടങ്ങി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് ആനകളെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. ആറളം മേഖലയിൽ ഭീതി സൃഷ്ടിച്ച മോഴയാനയെ പിടികൂടിയ ശേഷമാകും ചിന്നക്കനാലിൽ ദൗത്യം നടത്തുക. ഇതിനായി വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന ഏഴംഗ സംഘത്തെ ആദ്യഘട്ടത്തിൽ നിരീക്ഷണത്തിനായി നിയോഗിക്കും. ആദ്യം […]
Read more

മാസപ്പടി ഡയറിയിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

തൃശൂർ: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ മുരളീധരൻ. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കൾക്ക് ലഭിക്കുന്ന പണവും അഴിമതിപ്പണവും രണ്ടായി കാണണമെന്നും ഇക്കാര്യത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കർത്തയുടെ ഡയറിയെക്കുറിച്ച് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇഡി പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാരല്ല കേരളത്തിലേതെന്നും എന്നാൽ ഇഡി ഔദ്യോഗികമായി എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് നിർവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശിധരൻ കർത്തയുടെ […]
Read more

ഡൽഹിയിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ആസൂത്രിതമെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജിയിലെ ആസ്താ കുഞ്ച് പാർക്കിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. പച്ചക്കറി വ്യാപാരിയായ ആസിഫാണ് സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടി 17ാം ജന്മദിനത്തിൽ കൽക്കാജി മന്ദിറിൽ പ്രാർഥന നടത്തിയ ശേഷം സുഹൃത്തിനൊപ്പം പാർക്കിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. പാർക്കിലെ ഏഴാം നമ്പർ ഗേറ്റിലൂടെ പ്രവേശിച്ച പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികൾ ഒരു കിലോമീറ്ററോളം പിന്തുടർന്നെന്നാണ് പൊലീസ് പറയുന്നത്. […]
Read more

‘കിരീടം നഷ്ടമായിട്ടില്ല’; തിരുവാഭരണം കമ്മീഷണർ വിശദീകരണം നൽകും

പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറൻമുളയിൽ ഉണ്ടായിരിക്കണമെന്നും തിരുവാഭരണം കമ്മിഷണർ നൽകിയ വിവരമനുസരിച്ച് കിരീടം ആറൻമുളയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കിരീടം ആറൻമുളയിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കുമെന്നും വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി തിരുവാഭരണം കമ്മിഷണറെ വിളിപ്പിച്ചിട്ടുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ ശബരിമലയിൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; 17.14 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം: ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിജിലൻസ് റിപ്പോർട്ട്. എന്നാൽ നഷ്ടം സംഭവിച്ച കൃത്യമായ രീതി വ്യക്തമല്ലെന്നും വ്യക്തിഗത ക്രിമിനൽ ഉത്തരവാദിത്തം തെളിയിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 43 പേരിൽ ഒരാൾ ഒഴികെ മറ്റാർക്കെതിരെയും തട്ടിപ്പ് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ല. അതേസമയം, നെയ്യിന്റെ ഉൽപ്പാദനം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന തുടങ്ങിയ ഘട്ടങ്ങളിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി വിജിലൻസ് ചൂണ്ടിക്കാട്ടി. പുതുതായി നിയമിച്ച ജീവനക്കാരെ മതിയായ പരിശീലനമില്ലാതെ കൗണ്ടർ […]
Read more

ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണാഭരണങ്ങൾ തട്ടിയ അസി. മാനേജർ പിടിയിൽ

തൃശ്ശൂർ: കറുകപുത്തൂരിലെ റുസിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിൽ നിന്ന് 3.85 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ അസിസ്റ്റന്റ് മാനേജർക്കെതിരെ ചാലിശേരി പൊലീസ് കേസെടുത്തു. തിരുമിറ്റക്കോട് സ്വദേശി വിജേഷിനെതിരെയാണ് കേസ്. ജ്വല്ലറി ഉടമ ചാത്തന്നൂർ വെട്ടത്ത് പറമ്പിൽ വീട്ടിൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2022 ഏപ്രിൽ ഒന്ന് മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് […]
Read more

പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസ്; പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസിലെ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ. ബിഹാർ സ്വദേശി ദിലീപ് രജകിനെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബിഹാറിൽ നിന്ന് പിടികൂടിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ (55) കൊലപ്പെടുത്തിയ ശേഷം മൃതദേഹം മില്ലിലെ ഈർച്ചപ്പൊടിക്കുള്ളിൽ കുഴിച്ചിടുകയായിരുന്നു. മില്ലിന് സമീപത്തെ ബാങ്കിൽ കവർച്ച നടത്താനുള്ള ശ്രമം ബാലകൃഷ്ണൻ കണ്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. മില്ലിൽ ജോലി ചെയ്തിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix