ഉമ്മയുമായി ജയിലില്‍വെച്ചുളള കൂടിക്കാഴ്ചയ്ക്ക് മനസ്സ് അനുവദിച്ചില്ല: അബ്ദുള്‍ റഹീം
റിയാദ്: ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ അനുവദിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാന്‍ സമ്മതിക്കാതിരുന്നതെന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ റഹീം പറഞ്ഞു. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായെന്നും റഹീം പറഞ്ഞു. 18 വര്‍ഷമായി ഞാന്‍ ജയിലില്‍ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളില്‍ വെച്ച് ജയില്‍ യൂണിഫോമില്‍ കണ്ടിട്ടില്ല. ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ തന്റെ നിലവിലെ […]
Read more

