Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]
Read more

ടാറ്റ കൺസൾട്ടൻസി സർവീസസും ബിഎസ്എൻഎല്ലും പുതിയ കരാറിലേക്ക്; പ്രതീക്ഷയർപ്പിച്ച് മൊബൈൽ ഉപഭോക്താക്കൾ

ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നു പറയാം. നിലവിൽ ജിയോയും എയർടെലും നയിക്കുന്ന 4ജി വിപണി ഒത്തൊരു എതിരാളിയായി ടാറ്റയും ബിഎസ്എൻഎലും എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം, ജിയോ അതിന്റെ […]
Read more

ഭിന്നശേഷിക്കാരെ പരിഹസിച്ച്;മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷ വീഡിയോക്ക് വിമര്‍ശനങ്ങള്‍

ലണ്ടന്‍:ലെജന്‍ഡ്സ് ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷം വിവാദത്തില്‍.മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ അണിനിരന്ന ലെജന്‍ഡ്സ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ചാംപ്യന്‍സിനെ തകര്‍ത്ത ഇന്ത്യ കിരീടം ചൂടി.ഇതിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ വിജയമാഘോഷിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു.ജനപ്രിയ ഗാനമായ ‘തോബ തോബ’ പാട്ടിന് മുടന്തിക്കൊണ്ട് നൃത്തം ചെയ്താണ് മൂവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.ഭിന്നശേഷിക്കാരെ കളിയാക്കുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിന് പൊലീസില്‍ പരാതിയുമെത്തി. എന്നാല്‍ […]
Read more

സംസ്ഥാനത്ത് മഴ കനക്കുന്നു;5 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനത്തതോടെ 5 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിലെ കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍ ഡാമുകളിലും തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് ഡാമിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.ഇതില്‍ കല്ലാര്‍ക്കുട്ടി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളുടെ സ്പില്‍വേകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി കെഎസ്ഇബി അറിയിച്ചു. ലോവര്‍ പെരിയാറില്‍ ജലസംഭരണ ശേഷിയുടെ നൂറ് ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ്. നിലവില്‍ 226.01 ക്യൂസെക് വെള്ളമാണ് ഇവിടെ സ്പില്‍ വേയിലൂടെ പുറത്ത് വിടുന്നത്. കല്ലാര്‍ക്കുട്ടി ഡാമിന്റെ ജലനിരപ്പ് 98.48 ശതമാനത്തിലേക്ക് […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം 19-ന് എത്തുമെന്ന് കാലാവസ്ഥാവകുപ്പ്

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം 19-ന് രൂപപ്പെടാന്‍ സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡിഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ഈ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഈ സമയത്തു അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തില്‍ വ്യാപകമായ മഴക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥ […]
Read more

പിണക്കം മറന്ന് കോലിയും ഗംഭീറും

ക്രിക്കറ്റിലെ ചിരവൈരികളായ റണ്ട് ഇന്ത്യന്‍ താരങ്ങളാണ് വിരാട് കോലിയും ഗൗതം ഗംഭീറും.വര്‍ഷങ്ങളായി ഇരുവരും തമ്മിലുളള ബന്ധം അത്ര സുഖകരമല്ല.2013ലെ ഐപിഎല്ലിലായിരുന്നു ഗംഭീര്‍-കോഹ്ലി വിവാദങ്ങള്‍ക്ക് തുടക്കമായത്.ഗ്രൗണ്ടില്‍ ഇരുതാരങ്ങളും തമ്മില്‍ ഗുരുതര വാക്കേറ്റമുണ്ടായി.ടീമിലേക്ക് എത്താന്‍ ശ്രമിച്ച ഗംഭീറിന് കോഹ്ലിയുടെ നായകത്വം തടസം സൃഷ്ടിച്ചതായി വാര്‍ത്തകള്‍ വന്നു.ഇതോടെ ഇന്ത്യന്‍ ദേശീയ ടീമിന്റെ വാതിലുകള്‍ ഗംഭീറിന് മുന്നില്‍ അടക്കപ്പെട്ടു.2023ലെ ഐപിഎല്ലിനിടയും ഇരുതാരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ മോശം പെരുമാറ്റം വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ ഇരുവരും തമ്മിലുളള പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും ഉടക്കിന് അവസാനമായതിന് കാരണം ഗംഭീറെന്ന് […]
Read more

അണക്കെട്ടുകളില്‍ ബോട്ടിറക്കി കെ.എസ്.ഇ.ബി കൊയ്തത് കോടികള്‍; അടിച്ചു കയറി ഹൈഡല്‍ ടൂറിസം

കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളില്‍ ബോട്ടിറക്കിയും വ്യൂ പോയിന്റുകളില്‍ ആളെക്കയറ്റിയും വന്‍ ലാഭംകൊയ്ത് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ (കെ.എച്ച്.ടി.സി.). കെ.എസ്.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന് 2021-2022-ല്‍ 1.64 കോടിരൂപ നഷ്ടത്തിലായിരുന്നിടത്തുനിന്ന് 2022-2023-ല്‍ 8.63 കോടിയുടെ ലാഭമാണുണ്ടായത്. 2023-2024-ല്‍ 7.97 കോടിയുടെ ലാഭവുമുണ്ടായി.കെ.എച്ച്.ടി.സി.ക്കുകീഴില്‍ നിലവില്‍ 13 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. കക്കയം ഡാം, അടയന്‍പാറ മലപ്പുറം, ഇടുക്കി ഡാം, മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക്, മൂന്നാര്‍ ഇക്കോപോയിന്റ്, ചെങ്കുളം ഡാം, ആനയിറങ്കല്‍ ഡാം, കുണ്ടള ഡാം, സണ്‍ മൂണ്‍ വാലി മാട്ടുപ്പെട്ടി, ബാണാസുരസാഗര്‍ […]
Read more

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സം​ഗീതസംവിധായകനെതിരേ രൂക്ഷവിമർശനം

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് […]
Read more

ഏറ്റവും വലിയ ഛിന്നഗ്രഹം ഭൂമിക്ക് അടുത്തേക്ക്;നാസ

പുതിയൊരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്തുന്നു എന്ന് പ്രഖ്യാപിച്ച് നാസ.ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് നാസയുടെ അറിയിപ്പ്.ഏറ്റവും വലിയ ഈ ഛിന്നഗ്രഹത്തിന് 2024 എന്‍എഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.2024 എന്‍ എഫ് ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 67 മീറ്റര്‍ വ്യാസമുള്ള 30 ലക്ഷം മൈലായിരിക്കു ഈ സമയം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോററ്ററി ഡാറ്റ പറയുന്നു.2024 […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് വ്യാപക മഴ തുടരും

തിരുവനന്തപുരം/കൊച്ചി: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിനു ശേഷം ജൂലൈ 19-ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർഫലമായി, അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തുടരാനും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു.കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും […]
Read more

Recent News

Advertisement
WhiteswanTV Footer