Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ആളൊഴിഞ്ഞ ട്രെയിനിൽ 55കാരി ബലാത്സംഗത്തിനിരയായ കേസ്; ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ 55കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 1ന് രാത്രിയിലാണ് റെയിൽവേ ചുമട്ടുതൊഴിലാളി 55 കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടർന്ന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലാറ്റ്ഫോമിലെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചത്. പീഡനത്തിനിരയായ 55കാരി കഴിഞ്ഞ ആഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയ ആളാണ്. ശനിയാഴ്ച തിരികെ […]
Read more

കെ ആർ മീരയ്ക്കെതിരെ പോലീസിൽ പരാതി നൽകി രാഹുൽ ഈശ്വർ

കൊലപാതക പ്രസംഗം നടത്തി എന്ന പേരിൽ എഴുത്തുകാരി കെ ആർ മീരയ്ക്കെതിരെ പോലീസിൽ പരാതിയുമായി രാഹുൽ ഈശ്വർ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.ഷാരോണ്‍ വധക്കേസിനെ മുന്‍നിര്‍ത്തി കെആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും. ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും […]
Read more

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ഈദിന് തിയേറ്ററുകളിലെത്തും

കൊച്ചി: നടൻ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിച്ച ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണത്തിൻ്റെ ചുമതല ഡ്രീം ബിഗ് ഫിലിംസ് ആണ് നിർവഹിക്കുന്നത്. രസകരമായ ഫാമിലി കോമഡിറിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പമെത്തുന്നത് പുതുമുഖ താരം […]
Read more

പകുതി വിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം; സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപക പരാതി

കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപകമായി പരാതികൾ ഉയർന്നു. ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് ഈ തട്ടിപ്പിന് ഇരയായി പരാതി നൽകിയത്. തുടർന്ന് മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ ഉടമ അനന്തു കൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. 2023 ഏപ്രിലിലാണ് സീഡ് സൊസൈറ്റി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. 13 അംഗ പ്രമോട്ടർ സംഘമാണ് സൊസൈറ്റി വഴി വാഗ്ദാനങ്ങളും പണപ്പിരിവുമെല്ലാം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയെന്ന പേരിലും പ്രമുഖ […]
Read more

മിഹിറിന്റെ ആത്മഹത്യ: ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല ന്യായീകരിച്ച് സ്കൂൾ അധികൃതർ

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ൻപതാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. കൂടാതെ റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ല. ആരോപണ വിധേയരിയ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ തെളിവില്ലെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. അതേസമയം കുട്ടി ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ട് എന്നാണ് മിഹിറിന്റെ അമ്മയുടെ സമൂഹ […]
Read more

സിപിഒ ശ്യാമപ്രസാദ് വധം: തെല്ലും കൂസലില്ലാതെ പ്രതി ജിബിൻ; തെളിവെടുപ്പ് നടത്തി

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ശ്യാമ പ്രസാദിന്റെ കൊലപ്പെടുത്തിയ പ്രതി ജിബിൻ ജോർജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളുവെടുപ്പിനായി എത്തിച്ച പ്രതി തെല്ലും കൂസലിലയത്തെയാണ് കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നൽകിയത്. മുഖം മിനുക്കിയും മുടി ഒതുക്കിയും ക്യാമറകൾക്ക് മുഖം കൊടുത്തുമാണ് പ്രതി ജിബിൻ ജോർജ് കൂസലില്ലാതെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പൊലീസിന് വിഷാദിക്കരിച്ച് കൊടുത്തത്. മുന്പും ഇയാൾക്ക് എതിരെ പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ വധശ്രമം, അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ് കോക്കാടൻ […]
Read more

പെരിന്തല്‍മണ്ണയിൽ പുലിയിറങ്ങി; നിരീക്ഷണ ക്യാമറയില്‍ ദൃശ്യങ്ങൾ പതിഞ്ഞു

പെരിന്തല്‍മണ്ണ: മണ്ണാര്‍മലയില്‍ പുലിയിറങ്ങിയതായി സ്ഥിരീകരണം. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ കഴിഞ്ഞ രാത്രി 10.30ഓടെ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച വനംവകുപ്പ് ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കൊടിക്കുത്തി മലയ്ക്ക് സമീപമുള്ള ചെറിയ കാടുകൾക്കിടയിലുളള ജനവാസമേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ മുമ്പും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. പട്ടിക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തും പുലിയെ കണ്ടതായുള്ള നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാർക്കിടയിൽ ആശങ്കയുയർത്തിയ സംഭവത്തെ തുടർന്ന് അവർ തന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. […]
Read more

പാർലിമെന്റിൽ സ്‌ക്രീനിങ്ങിനൊരുങ്ങി ‘രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ’

ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ സംഘടിപ്പിക്കും.സിനിമാ വിതരണ കമ്പനിയായ ഗീക്ക് പിക്ചേഴ്സാണ് ഈ കാര്യം അറിയിച്ചത്.”ഈ പ്രദർശനം ഒരു സിനിമയുടെ വെറുമൊരു പ്രദർശനം മാത്രമല്ല, നമ്മുടെ സമ്പന്നമായ പൈതൃകത്തിൻ്റെയും രാമായണത്തിൻ്റെ അനന്തമായ കഥയുടെയും ആഘോഷമാണ്. അത് നമ്മെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു” ഗീക്ക് പിക്‌ചേഴ്‌സിൻ്റെ സഹസ്ഥാപകൻ അർജുൻ അഗർവാൾ പറഞ്ഞു. കൂടാതെ ലോക്സഭാ സ്പീക്കർ ഓം ബിർളയും മാറ്റ് പാർലിമെന്റ് അംഗങ്ങളും […]
Read more

കിഫ്ബി റോഡുകളിലും ടോൾ; ശുപാർശയ്ക്ക് അം​ഗീകാരം

സംസ്ഥാനത്ത് കിഫ്‌ബി ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ നീക്കം . കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോ​ഗം അം​ഗീകരിച്ചു.മലയോ​ര, തീരദേശ ഹൈവേകൾ ഉൾപ്പെടെ കഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസന മേഖലയിൽ നിന്നു വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിയ്ക്കു മുകളിൽ മുതൽമുടക്കുള്ളതാണ്.നിലവിൽ കേരളത്തിൽ ​ദേശീയ പാതയിൽ […]
Read more

ട്രാഫിക് നിയമലംഘനം; എറണാകുളത്ത് 30,000 കേസുകൾ; ഇ-ചെലാന്‍ അദാലത്ത് ഇന്ന് മുതൽ

കാക്കനാട്: വാഹന നിയമലംഘനങ്ങള്‍ക്ക് കോടതി നടപടി നേരിടുന്നവര്‍, വാഹനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, എ.ഐ. ക്യാമറ നിയമലംഘനത്തിന് നോട്ടീസ് കൈപ്പറ്റിയവര്‍, ട്രാഫിക് പോലീസ് പിടികൂടിയ മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകളില്‍പെട്ടവർക്കെല്ലാം പിഴത്തുക അടയ്ക്കാന്‍ അവസരം. മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തുന്ന ഇ-ചെലാന്‍ അദാലത്തിന് ചൊവ്വാഴ്ച തുടക്കമാകും. ആര്‍.ടി. ഓഫീസുകളിലും സബ് ആര്‍.ടി. ഓഫീസുകളിലുമായി നടത്തുന്ന അദാലത്ത് ഫെബ്രുവരി ആറിന് അവസാനിക്കും. എറണാകുളം ആര്‍.ടി. ഓഫീസില്‍ മാത്രമായി നിയമലംഘനങ്ങള്‍ക്ക് 30,000 ഇ-ചെലാന്‍ കേസുകളാണ് പിഴത്തുക അടയ്ക്കാതെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix