Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും

വ്യാജ മദ്യത്തെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനും ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും.വെയർഹൗസുകളിലും ഔട്ട് ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉള്‍പ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിധനത്തിലൂടെ കഴിയും. മദ്യകമ്പനികള്‍ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയിടുന്നതിനുമാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ […]
Read more

ആംഫിയും ഇന്തോനേഷ്യന്‍ മ്യൂച്വല്‍ ഫണ്ട് അസോസ്സിയേഷനും ധാരണാ പത്രം ഒപ്പു വെച്ചു

കൊച്ചി: സാമ്പത്തിക, ധനകാര്യ മേഖലകളിലെ മികച്ച രീതികള്‍ക്കായി സഹകരിക്കുന്നതിന് അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയും (ആംഫി) സോസിയസി മാനേജര്‍ ഇന്‍വെസ്റ്റസി ഇന്തോനേഷ്യയും (എഎംഐഐ) ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ഇരു രാജ്യങ്ങളിലേയും മ്യൂച്വല്‍ ഫണ്ട് മേഖലയെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന നീക്കങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ഈ ധാരണാ പത്രം വഴി തുറക്കും. ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനൊപ്പം എത്തിയ ഇന്തോനേഷ്യയിലെ 12 മ്യൂച്വല്‍ ഫണ്ട് സിഇഒമാരും ധാരണാ പത്രം ഒപ്പു വെക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. ഈ […]
Read more

കുടുംബ പ്രശ്നങ്ങൾക്ക് കാരണം നീണ്ട മുടിയുള്ള സ്ത്രീ: ചെന്താമര സജിതയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിൽ

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 2019 ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്നെന്ന് നിഗമനം.പ്രതിയായ ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങി പോയത്നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. സാജിതയെ കൂടാതെ അയല്പനക്കങ്ങളിൽ താമസിക്കുന്ന മറ്റ് സ്ത്രീകളെയും ഇയാൾക്ക് സംശയമുണ്ടായിരുന്നു . പ്രീതിയെ പേടിച്ച് പുറത്തുള്ള ശുചിമുറിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് സമീപവാസിയായ ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു . സുധാകരൻറെ […]
Read more

സുധാകരന്റെ ശരീരത്തിൽ എട്ട് വെട്ടുകൾ: ലക്ഷ്മിക്ക് 12 വെട്ടേറ്റു; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

പാലക്കാട് നെന്മാറയിൽ ഇന്നലെ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന്റെ കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിട്ടുള്ളത്. കൂടാതെ സുധാകരന്റെ ശരീരത്തിൽ എട്ട് വെട്ടുകൾ ഉണ്ട്.കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ നെറ്റിക്ക് മുകളിൽ ആഴത്തിലുള്ള വെട്ടേറ്റു. ഇരുവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. അതേസമയം […]
Read more

സൗന്ദര്യവർധക വസ്തുക്കളിൽ അളവിൽ കവിഞ്ഞ് മെർക്കുറി; 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വ്യാപനം തടയാനായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’ പരിശോധനയില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. കൂടാതെ ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയുടെ മൂന്നാം ഘട്ടം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യം രണ്ടുഘട്ട പരിശോധനകളില്‍, സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ദുരുപയോഗം ചെയ്യപ്പെട്ട രാസവസ്തുക്കളുടെ അളവുകൂടുതലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ലിപ്സ്റ്റിക്, ഫേസ് ക്രീം തുടങ്ങിയ സാമ്പിളുകളില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ മെര്‍ക്കുറി കണ്ടെത്തിയിട്ടുണ്ട്. […]
Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്; 4 സംഘങ്ങളായി പരിശോധന

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ കണ്ടെത്താനായില്ല. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൂടാതെ നാട്ടുകാരുടെ സഹായവും തേടും. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും. വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ചെന്താമരയുടെ […]
Read more

കെഎസ് യു – എസ്എഫ്ഐ സംഘർഷം; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

തൃശ്ശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇതേ തുർന്ന് കലോത്സവം തടസ്സപ്പെട്ടു. കെഎസ് യു ആണ് അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം എന്നാൽ എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പിന്നീട് പോലീസ് എത്തി ലാത്തിവീശിയതോടെയാണ് സംഘർഷം ശാന്തമായത്. ഇതേ തുടർന്ന് കലോത്സവം നിർത്തിവച്ചു.
Read more

കുളിപ്പിക്കാൻ നിർത്തിയതോടെ ഇടഞ്ഞ് ചിറക്കാട്ട് നീലകണ്ഠൻ; സംസ്ഥാന പാതയിൽ സൃഷ്ടിച്ചത് ഒന്നര മണിക്കൂർ നീണ്ട ആശങ്ക

ഗുരുവായൂർ: ചിറക്കാട്ട് നീലകണ്ഠൻ എന്ന ആന പാപ്പാനോട് ഇടഞ്ഞ് പുറപ്പെട്ട് പോയി. പുത്തനങ്ങാടിയിലെ വീട്ടിൽ കുളിപ്പിക്കാനായി നിർത്തിയിരുന്ന ആനയാണ് വൈകുന്നേരം 6.30ഓടെ ഇടഞ്ഞ് സംസ്ഥാന പാതയിലൂടെ നടന്നു നീങ്ങിയത്. പാപ്പാന്മാർ തടഞ്ഞിട്ടും ആന നിന്നില്ല. മണലൂർ-ഗുരുവായൂർ റോഡിൽ നിന്ന് കാഞ്ഞാണി സെന്റർ വഴി സംസ്ഥാന പാതയിലൂടെ തൃശൂർ നീങ്ങി തുടർന്ന് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു. ആന വഴിയിൽ വാഹനങ്ങൾക്കോ യാത്രക്കാർക്കോ ഉപദ്രവമുണ്ടാക്കിയില്ല. ആന വരുന്നതറിഞ്ഞ് പരിസരത്തെ കടകൾ അടച്ചുപൂട്ടിയിരുന്നു. പെരുമ്പുഴ പാടം കടന്ന് ആറാംകല്ല് സെന്ററിൽ നിന്ന് […]
Read more

ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’: ട്രെയ്‌ലർ പുറത്തിറങ്ങി

നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രം ‘പൊൻമാൻ’ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 2025 ജനുവരി 30-ന് ചിത്രം തിയേറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ജി ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് രചിച്ചിരിക്കുന്നുത്. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായപ്പോൾ യു, എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ത്രില്ലർ സ്വഭാവത്തിലാണ് കഥയവതരിപ്പിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന […]
Read more

കുരങ്ങുകളുടെ കൂട്ടമരണം: തെലങ്കാനയിലെ വയലിനരികിൽ 25 കുരങ്ങന്മാർ ചത്തനിലയിൽ

മഹബൂബാബാദ്: തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിൽ കുരവി ഗ്രാമത്തിലെ ബൻജാരെ താണ്ടിൽ വയലിന് സമീപം 25 കുരങ്ങന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചത്ത കുരങ്ങന്മാരെ കൂട്ടിയിട്ട നിലയിലാണ് ഇവയെ കണ്ടെത്തിയത്. പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, വനംവകുപ്പിനെയും പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചു. കുരങ്ങുകൾക്ക് വിഷം നൽകിയതാകാം മരണകാരണമെന്ന് വനംവകുപ്പ് സംശയിക്കുന്നു. സംഭവത്തിൽ വനംവകുപ്പും പോലീസും റവന്യൂ വകുപ്പും സംയുക്തമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 2020ലും സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. അന്ന് 40 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix