കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: ചന്ദ്രശേഖരനേയും മുന്‍ എംഡിയേയും പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെയും മുൻ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദേശം. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ അഴിമതി ആരോപണമുയർന്ന സംഭവത്തിൽ 13 വർഷത്തെ ഇടപാടുകൾ സിബിഐ പരിശോധിച്ചു. […]
Read more