Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Travel

അവയവദാനത്തിന് കൈത്താങ്ങായി വന്ദേഭാരത്; ഹൃദയം മണിക്കൂറുകൾക്കുള്ളിൽ ആശുപത്രിയിലെത്തി

ഗാന്ധിനഗർ: അവയവദാന ദൗത്യത്തിൽ സഹായവുമായി വന്ദേഭാരത് എക്സ്പ്രസ്. സൂറത്തിൽ നിന്ന് അഹമ്മദാബാദിലെ രോഗിക്കായി ഹൃദയം എത്തിക്കാൻ വന്ദേഭാരത് ട്രെയിൻ ഉപയോഗിച്ചു. വെള്ളിയാഴ്ച യു.എൻ. മേത്ത കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലെ രോഗിക്കായാണ് ഹൃദയം കൊണ്ടുപോയത്. മുംബൈ സെൻട്രൽ– ഗാന്ധിനഗർ കാപ്പിറ്റൽ വന്ദേഭാരത് എക്സ്പ്രസിൽ ഏകദേശം 250 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ഹൃദയം അഹമ്മദാബാദിൽ എത്തിച്ചത്. അവയവം സമയത്ത് ആശുപത്രിയിൽ എത്തിക്കാനും ശസ്ത്രക്രിയ വൈകാതെ ആരംഭിക്കാനുമായി അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്ക് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും […]
Read more

കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ ഓഗസ്റ്റ് 1 മുതൽ

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ- ‘മൺസൂൺ മാജിക്’ ഓഗസ്റ്റ് 1 ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്സർലൻ്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം വികസനത്തിന് പുതിയ ദിശാ ബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. ഓഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് 4 ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. “മഴ അനുഭവത്തിനായി […]
Read more

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. സമരത്തിന് മുന്നോടിയായി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്താനും ഡ്രൈവർമാരുടെ സംഘടന തീരുമാനിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും സമരം ആരംഭിച്ചിട്ട് ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നുമാണ് ഡ്രൈവർമാരുടെ ആരോപണം. ഇതിനെ തുടർന്നാണ് നിരാഹാര സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് സംഘടന അറിയിച്ചു. ഈ മാസം 21 മുതലാണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. പിന്നീട് നടന്ന […]
Read more

കെഎസ്ആർടിസിക്ക് 1,900 പുതിയ ബസുകൾ വേണം; സർക്കാരിന് കത്തയച്ച് സിഎംഡി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ബസ് ക്ഷാമം പരിഹരിക്കാൻ 1,900 പുതിയ ബസുകൾ അടിയന്തരമായി വാങ്ങണമെന്ന് ആവശ്യപ്പെട്ട് സിഎംഡി സർക്കാരിന് കത്തയച്ചു. ബസ് വാങ്ങുന്നതിനായി 1,400 കോടി രൂപയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജർമ്മൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു വഴിയും മറ്റ് അന്താരാഷ്ട്ര ഏജൻസികളായ എഐഐബി, എഡിബി എന്നിവ വഴിയും വായ്പ ലഭ്യമാക്കാനാണ് നീക്കം. 1,000 കോടി രൂപ ചെലവിൽ 2,300 പുതിയ ഡീസൽ ബസുകളും 400 കോടി രൂപ ചെലവിൽ 200 ഇലക്ട്രിക് […]
Read more

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ല: കെഎസ്ആർടിസി

തിരുവനന്തപുരം: കാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കാരണം പുതിയ കാർഡുകളുടെ വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. സാങ്കേതിക പ്രശ്നം പരിഹരിച്ചതോടെ പുതിയ കാർഡുകളുടെ വിതരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. നിലവിൽ സാധുവായ കാർഡുകൾ ഉപയോഗിച്ച് കാൻസർ രോഗികൾക്ക് സൗജന്യ യാത്ര തുടരാമെന്നും കെഎസ്ആർടിസി അറിയിച്ചു. സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് […]
Read more

പ്രിയദർശിനിക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായി കെഎസ്ആർടിസി അറിയിച്ചു. സംഭവത്തിൽ ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർന്നതായും പറയുന്നു. സംഭവത്തെ തുടർന്ന് വൈക്കം പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെഎസ്ആർടിസി ഡ്രൈവറുടെ […]
Read more

കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ 13 ഇടത്ത് ടോൾ; അറിയാം ഓരോ ജില്ലകളിലേയും ടോൾ ബൂത്തുകൾ

കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കാരോട് വരെ 645 കിലോമീറ്റര്‍ ദൂരത്തിൽ പതിമൂന്ന് ഇടങ്ങളില്‍ ടോൾ പിരിക്കും. ഇതില്‍ 5 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ആലപ്പുഴ ജില്ലയില്‍ നാലിടത്തും, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ […]
Read more

കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്‌ക്കെതിരെ യുവാവിന്റെ പരാതി

കാസർകോട്: കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കാസർകോട് സ്വദേശി മഹ്ഷാദ് രംഗത്ത്. പരിശോധനയുടെ പേരിൽ തന്നെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് യുവാവിന്റെ ആരോപണം. പരിശോധനയ്ക്കിടെ തന്നെ നഗ്‌നനാക്കി പരിശോധിച്ചെന്നും ആളുകൾ നോക്കിനിൽക്കെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും മഹ്ഷാദ് പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണർക്കുമാണ് അദ്ദേഹം പരാതി നൽകിയത്. ദുബായിൽ ഐ.ടി മാനേജറായി ജോലി ചെയ്യുന്ന മഹ്ഷാദ് ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. വിമാന ടിക്കറ്റ് നിരക്ക് കുറവായതിനാലാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തതെന്ന് […]
Read more

യാത്രക്കാർ ശ്രദ്ധിക്കുക… ബംഗളൂരു- തിരുവനന്തപുരം റൂട്ടിലെ ഈ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. സര്‍വീസ് നടത്തുന്നതിലെ പ്രയാസമാണ് റദ്ദാക്കാന്‍ കാരണമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് മൂന്നിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06523), ഓഗസ്റ്റ് നാലിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (065243), ഓഗസ്റ്റ് അഞ്ചിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06547), ഓഗസ്റ്റ് ആറിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06548), ജൂലൈ 31നുള്ള […]
Read more

ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ; ഓണക്കാലത്ത് ആശ്വാസം

തിരുവനന്തപുരം: മലയാളികൾ ഏറെയുള്ള ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ കടുത്ത തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന് 16 കോച്ചുകളുള്ള പുതിയ അത്യാധുനിക ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. അടുത്തയാഴ്ച മുതൽ പുതിയ 16 കോച്ചുകളുള്ള റെയ്ക്ക് സർവീസ് ആരംഭിക്കും. നിലവിൽ വെറും 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിൻ പിൻവലിച്ചാണ് പുതിയ ട്രെയിൻ വരുന്നത്. ഇതോടെ നിലവിലുള്ള സീറ്റിംഗ് കപ്പാസിറ്റി 530-ൽ നിന്നും 1128 ആയി കുത്തനെ ഉയരും. ഇത് ഓണക്കാലത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix