Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Travel

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മാതൃകാ ടെർമിനലാക്കും: നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം

കോട്ടയം: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ മാതൃകാ ബസ് ടെർമിനലാക്കി മാറ്റുമെന്ന് പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. സ്ഥാനമേറ്റെടുത്തതിന് പിന്നാലെ സ്റ്റാൻഡിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ചെയർപേഴ്സൺ ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും അവർ ഉറപ്പുനൽകി. ബസ് സ്റ്റാൻഡിനുള്ളിലെ അനധികൃത പാർക്കിംഗ്, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകൾ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന കാത്തിരിപ്പുമുറിയിലെ ഫാനുകൾ […]
Read more

കണ്ണാടിച്ചാൽ- നാരകത്തറ റോഡ് തകർന്ന നിലയിൽ; ദുരിതമൊഴിയാതെ നാട്ടുക്കാർ

കോട്ടയം: കുമരകം കണ്ണാടിച്ചാൽ-നാരകത്തറ റോഡിന്റെ ശോചനീയാവസ്ഥ മൂലം വെളിയം കൊല്ലകേരി നിവാസികൾ ദുരിതക്കയത്തിൽ. റീടാറിങ്ങിനായി മാസങ്ങൾക്ക് മുൻപ് കുത്തിയിളക്കിയ റോഡ് അതേപടി ഉപേക്ഷിച്ച നിലയിലാണ്. ഏകദേശം 400-ഓളം കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര ഇപ്പോൾ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. കാക്കരെയം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ബസ് ലഭിക്കുന്ന കണ്ണാടിച്ചാൽ ജംഗ്ഷനിൽ എത്താൻ സാധിക്കൂ. എന്നാൽ റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. റോഡിന്റെ പകുതി ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി […]
Read more

പരിശോധന നടത്താതെ കെഎസ്ആർടിസിക്ക് സർട്ടിഫിക്കറ്റ്; നടപടിയെടുക്കാതെ എംവിഡി

തിരുവനന്തപുരം: പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ തെളിവുകൾ സഹിതം സംഭവം പുറത്തുവന്നിട്ടും അധികൃതർ നടപടി എടുക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം വികാസ്‌ ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുക പരിശോധന കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്. മാനന്തവാടി- സുൽത്താൻ ബത്തേരി പാതയിൽ ഓടുന്ന ഓർഡിനറി ബസ് തിരുവനന്തപുരത്ത് പുക പരിശോധനയ്‌ക്ക് ഹാജരായെന്ന് കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി മാനന്തവാടിയിൽ നിന്ന് പകർത്തിയ ബസിന്റെ വീഡിയോ കൃതൃമമായി […]
Read more

സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ

കോട്ടയം:  സഞ്ചാരികളെക്കൊണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ നിറഞ്ഞു. കേരളത്തിലെ പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല അരുവി എന്നിവിടങ്ങളിലൊക്കെ സഞ്ചാരികളുടെ ഒഴുക്കു ഇപ്പോഴും തുടരുന്നു. പല ദിവസവും സഞ്ചാരികൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തത് മലയോരമേഖലകളിലെ പ്രധാന പ്രശ്നമാണ്. മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറവരെയുള്ള റോഡ് പൂർത്തിയായത് സഞ്ചാരികളെ കൂടുതൽ ആകർഷിച്ചു. ഇലവീഴാപൂഞ്ചിറയിൽ വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമാണ്. ഓരോ അവധിദിവസങ്ങളിലും ആയിരക്കണക്കിനാളുകളാണ് ഇവിടം കാണാനെത്തുന്നത്. ഈ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഇതു വഴിയുള്ള […]
Read more

ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാത; ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടക്കെണി; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാതയിലെ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടങ്ങൾ പതിവാകുന്ന കേന്ദ്രമായി മാറുന്നു. തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗതക്കുരുക്കും അപകടകാരണങ്ങളും: തീർഥാടന കേന്ദ്രമായ ചേർപ്പുങ്കൽ ഫൊറോനാപ്പള്ളി, ഹയർ സെക്കൻഡറി സ്കൂൾ, പഴയ റോഡ് എന്നിവിടങ്ങളിലേക്കുള്ള വഴികൾ തിരിയുന്നതും ഈ ജംഗ്ഷനിൽ നിന്നാണ്. കൂടാതെ, ആശുപത്രിയിലേക്കുള്ള ആംബുലൻസുകളും ഈ വഴിയാണ് കടന്നുപോകുന്നത്. കൊഴുവനാൽ വഴി പള്ളിക്കത്തോട്, കെഴുവൻകുളം വഴി കിടങ്ങൂർ തുടങ്ങിയ […]
Read more

താമരശ്ശേരി ചുരം യാത്രക്കാരുടെ ശ്രദ്ധക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് (ജനുവരി 5) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത ഉപവിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. ചുരം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്ന തിനും ചുരം റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും പ്രവർത്തികൾ നടക്കുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ രാവിലെ എട്ടിന് മുമ്പും വൈകിട്ട് ആറിന് ശേഷവുമായി […]
Read more

ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയുടെ പ്രതാപം നഷ്ടമായി; പോളയും അവഗണനയും ഭീഷണി

കോട്ടയം: ഒരു കാലത്ത് ആലപ്പുഴയിലേക്കും കോട്ടയത്തേക്കും ഉൾപ്പെടെ നിരവധി ബോട്ട് സർവീസുകൾ നടത്തിയിരുന്ന ചങ്ങനാശ്ശേരി ബോട്ട് ജെട്ടി ഇന്ന് പോളയും അധികൃതരുടെ അവഗണനയും കാരണം ശോച്യാവസ്ഥയിൽ. ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന ഒരു പ്രധാന കേന്ദ്രത്തിന് കൈവന്ന ഈ ദുർഗതി വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നഷ്ടപ്പെട്ട പ്രൗഢി: പഴയ എം.എൽ.എ. സി.എഫ്. തോമസിന്റെ കാലത്ത് ജെട്ടിയിൽ മതിൽകെട്ടി, വൈദ്യുത വിളക്കുകൾ സ്ഥാപിച്ച് നവീകരിച്ച് മനോഹരമാക്കിയിരുന്നു. എന്നാൽ ഇന്ന് ഈ സൗകര്യങ്ങളെല്ലാം തകർന്ന് നശിച്ച നിലയിലാണ്. പോള നിറഞ്ഞ് ജലഗതാഗതം തടസ്സപ്പെടുന്നത് […]
Read more

മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല; താമരശ്ശേരി ചുരത്തില്‍ ജനങ്ങൾ വലയുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നും കനത്ത ഗതാഗതക്കുരുക്കിന് സാധ്യത. അവധി ദിവസങ്ങളായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഗതാഗത തടസ്സം വൈകുന്നേരത്തോടെയാണ് മാറിയത്. അതേസമയം, ചുരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു, എന്നാല്‍ അത് ഇതുവരെയും നടപ്പിലാക്കാത്തതും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആംബുലൻസുകള്‍ വരെ മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിക്കിടന്നു. അതേസമയം, നാളെ മുതല്‍ […]
Read more

അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; നിലവിലെ 30 കിലോ കൂടാതെ കുറഞ്ഞ നിരക്കില്‍ 10 കിലോ അധിക ബാഗേജ് ബുക്ക് ചെയ്യാം

കൊച്ചി: ഈ അവധിക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോ/ പത്ത് കിലോ അധിക ചെക്ക് ഇന്‍ ബാഗേജ് കുറഞ്ഞ നിരക്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ജനുവരി 16നും മാര്‍ച്ച് 10നും ഇടയില്‍ ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കാണ് ഈ ഓഫര്‍. ജനുവരി 31നകം എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ […]
Read more

കായൽ ടൂറിസത്തിന് പുത്തൻ ഉണർവ്വേകാൻ ‘ഫ്ലോട്ടിംഗ് കോട്ടേജുകൾ’

കോട്ടയം: കേരളത്തിലെ കായൽ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒഴുകുന്ന കോട്ടേജുകൾ (Floating Cottages) വരുന്നു. കാശ്മീർ സ്വദേശിയായ നമൻ ശർമയാണ് തീരപരിപാലന നിയമങ്ങൾ തടസ്സമാകാത്ത രീതിയിലുള്ള ഈ പുത്തൻ ആശയത്തിന് പിന്നിൽ. അഹമ്മദാബാദിലെ സി.ഇ.പി.ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ നമൻ, അരൂരിലെ സമുദ്ര ഷിപ്പ്‌യാർഡിൽ മറൈൻ ഡിസൈൻ ഇന്റേൺഷിപ്പിന് എത്തിയപ്പോഴാണ് ഈ ആശയം രൂപപ്പെടുത്തിയത്. സ്വന്തം ജന്മനാടായ കാശ്മീരിലെ തടാകങ്ങളോടും അവിടുത്തെ ജലയാനങ്ങളോടും കേരളത്തിലെ കായൽപരപ്പുകൾക്കുള്ള സാമ്യമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നമനെ നയിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer