Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Travel

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഏഴാം വളവിലാണ് ഇന്നലെ രാതി ചരക്ക് ലോറി പഞ്ചർ ആയി കുടുങ്ങിയത്. ലോറി മാറ്റിയിട്ടുണ്ടെങ്കിലും നല്ല രീതിയിലുള്ള വാഹനത്തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
Read more

കോട്ടയത്തേക്ക് കൂടുതൽ ട്രെയിനുകൾ വേണം; കേന്ദ്ര റെയിവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: ആറ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള കോട്ടയം റെയിൽവേ സ്റ്റേഷനെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും നിലവിൽ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന പ്രമുഖ ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും ഫ്രാൻസിസ് ജോർജ് എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബംഗളൂരു- എറണാകുളം ഇന്റർസിറ്റി, കാരക്കൽ- എറണാകുളം, ലോകമാന്യതിലക് -എറണാകുളം, മഡ്ഗാവ്- എറണാകുളം, പൂണെ- […]
Read more

ട്രെയിനുകളിൽ പോലീസ് സാന്നിധ്യം നിർബന്ധമാക്കണം; കോഴിക്കോട് സ്റ്റേഷനുകൾക്ക് പുതിയ സോൺ പദവി ആവശ്യപ്പെട്ട് കലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

കോഴിക്കോട്:​ തീവണ്ടി യാത്രക്കാർ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി റെയിൽവേ കമ്മിറ്റി റെയിൽവേ ഡിവിഷണൽ മാനേജർക്കും ജനറൽ മാനേജർക്കും നിവേദനം നൽകി. സുരക്ഷാ നടപടികൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരു റെയിൽവേ പോലീസ് ഓഫീസറെ ഓരോ ട്രെയിനിലും ഡ്യൂട്ടിക്ക് നിയോഗിക്കണം എന്ന പ്രധാന ആവശ്യമാണ് ചേംബർ ഉന്നയിച്ചത്. കൂടാതെ, ഈ പോലീസ് ഓഫീസറുടെ ഫോൺ നമ്പർ വിവരങ്ങൾ സ്റ്റേഷനുകളിൽ കൃത്യമായി അനൗൺസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. വെസ്റ്റ്ഹിൽ സ്റ്റേഷനെ ‘കോഴിക്കോട് […]
Read more

സംസ്ഥാനത്ത് റെയിൽവേയുടെ ആദ്യ ഇ–ബൈക്ക് വാടക സംവിധാനത്തിന് കോഴിക്കോട് തുടക്കം

കോഴിക്കോട് : സംസ്ഥാനത്തു റെയിൽവേയുടെ ആദ്യ വാടക ഇലക്ട്രിക് ബൈക്ക് സംവിധാനത്തിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. നഗരത്തിലെത്തുന്ന യാത്രക്കാർക്കു കൂടുതൽ യാത്രാ സൗകര്യം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇ ബൈക്ക് സംവിധാനം. മണിക്കൂറിന് 50 രൂപ, 12 മണിക്കൂറിന് 500 രൂപ, 24 മണിക്കൂറിന് 750 രൂപ എന്നിങ്ങനെയാണു വാടക നിരക്ക്. കോഴിക്കോട് നഗരത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഇ ബൈക്ക് ഉപകാരപ്രദമാകുമെന്നു റെയിൽവേ അറിയിച്ചു. ഓട്ടോ, കാർ ടാക്സികൾ ഇഷ്ടമില്ലാത്തവർക്ക് ഹ്രസ്വദൂര […]
Read more

താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിനായി ഡിസംബർ 5 (വെള്ളി) മുതൽ ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണത്തിൽ നിന്ന് ഒഴിവുണ്ടെങ്കിലും ബസുകൾ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാല്‍ ജോലി, ആശുപത്രി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ വളരെ നേരത്തെ തന്നെ ചുരംകടന്നുപോകാന്‍ പാകത്തില്‍ യാത്ര ക്രമപ്പെടുത്തണം. മറ്റ് വാഹനങ്ങൾക്ക് വേണ്ടി പോലീസ് മാറ്റി നിശ്ചയിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ പ്രകാരം, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി യാത്ര ചെയ്യണം. […]
Read more

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഇന്ന് (05.12.2025) മുതൽ 4 ദിവസത്തേക്ക് മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം. മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബസുകൾക്ക് നിയന്ത്രണം ബാധകമല്ലന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന […]
Read more

ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ ഒന്നിലധികം ദിവസങ്ങളിൽ നടത്തുന്നതിന് ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തൽ, ഭാഗികമായി റദ്ദാക്കൽ എന്നീ ക്രമീകരണങ്ങൾ നടത്തി. ഡിസംബർ 21, 27 തീയതികളിൽ കോയമ്പത്തൂർ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജംഗ്ഷൻ- ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജംഗ്ഷൻ അവസാനിപ്പിക്കും. ഈ ട്രെയിൻ സർവീസ് പാലക്കാട് ജംഗ്ഷനും ഷൊർണൂർ ജംഗ്ഷനുമിടയിൽ ഭാഗികമായി റദ്ദാക്കും. ഡിസംബർ 10, 17 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന […]
Read more

ലോക്കോ പൈലറ്റുമാരുടെ 48 മണിക്കൂർ നിരാഹാരസമരം ഇന്ന് മുതൽ

കോഴിക്കോട് : രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി, ലോക്കോ പൈലറ്റുമാർ ഇന്ന് മുതൽ 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. രാജ്യത്തെ പ്രധാന റെയിൽവേ കേന്ദ്രങ്ങളിലാണ് സമരം നടക്കുന്നത്.​പ്രധാനമായും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൈലറ്റുമാർ സമര രംഗത്തുള്ളത്. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ശക്തമായ സമരങ്ങളിലേക്ക് കടക്കുന്നതിന്റെ മുന്നോടിയാണ് ഈ നിരാഹാര സമരം. നിലവിലെ 48 മണിക്കൂർ നിരാഹാര സമരം ട്രെയിൻ സർവീസുകളെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾ ഉണ്ടായാൽ രാജ്യത്തെ ട്രെയിൻ […]
Read more

ശാന്തതയുടെ മുകളിലേക്ക് – പഴംകുറ്റി മല നിങ്ങളെ വിളിക്കുന്നു

കോഴിക്കോട്: വടകരയുടെ ഹൃദയഭാഗത്ത് നിസ്സംഗമായി തല ഉയർത്തിനിൽക്കുന്ന ഒരു മല. പ്രകൃതിയുടെ നിശ്ശബ്ദ കവിതപോലെ കാറ്റിനൊപ്പം പാടി നിൽക്കുന്ന ഒരു ശാന്ത സങ്കേതം. അതാണ് പഴംകുറ്റി മല. നഗരത്തിന്റെ തിരക്കിൽ നിന്ന് വേറിട്ടൊരു ലോകം തേടുന്നവർക്ക് ഇവിടെ കാത്തിരിക്കുന്നു നിറഞ്ഞ പച്ചപ്പും, മഞ്ഞുമൂടിയ ഉച്ചകോടികളും, കാറ്റിൽ വീശുന്ന പർവതപുല്ലുകളുടെ സംഗീതവും. പ്രഭാതത്തിലെ ആദ്യത്തെ സൂര്യകിരണം മലയുടെ മുകളിൽ വീഴുമ്പോൾ കാഴ്ച കാണാൻ വരുന്നവർക്ക് തൊട്ടറിഞ്ഞു പോകും—”ഇതുവരെ ഞാൻ കണ്ട സങ്കൽപ്പം തന്നെയല്ല ഇത്, പ്രകൃതി വിരിച്ചു വെച്ച […]
Read more

ദിശാബോർഡ് തലകുത്തി; ദിശ അറിയാതെ ശബരിമല തീർഥാടകർ

കോട്ടയം: ശബരിമലയിലേക്കുള്ള ദിശാ ബോർഡ് കാട്ടുവള്ളി കയറി ചെരിഞ്ഞു വീണതിനെ തുടർന്ന് ശബരിമല തീർഥാടകർക്ക് വഴിതെറ്റുന്നു. മുക്കൂട്ടുതറ ജംക്‌ഷനു മുന്നിൽ  കാണിക്ക വഞ്ചിയോട് അടുത്തുള്ള ശബരിമലയിലേക്കുള്ള വഴി കാണിക്കുന്ന ബോർഡാണ് കാട്ടുവള്ളി കയറിക്കിടക്കുന്നത്. ശബരിമലയിലേക്ക് പോകുന്നതിന് വാഹനത്തിൽ എത്തുന്ന തീർഥാടകർ വഴി മാറി ഇടകടത്തിവഴി പോകേണ്ടതിനു പകരം തൊട്ട് അടുത്ത റോഡായ ചാത്തൻതറ വഴി പോകുന്നതു സ്ഥിരം കാണുന്നുണ്ട്. കാട്ടുവള്ളി കയറിക്കിടക്കുന്ന ഈ ബോർഡുകൾ തെളിച്ച് കാണാവുന്ന സ്ഥിതിയിലാക്കണമെന്ന് ശബരിമല അവലോകനയോഗത്തിലും വ്യാപാരി വ്യവസായി ഏകോപന സമിതി […]
Read more

Recent News

Advertisement
WhiteswanTV Footer