തിരുവനന്തപുരം: ഓണത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുമാണ് ട്രെയിനുകൾ അനുവദിച്ചത്.
ചെന്നൈ സെൻട്രൽ-കൊല്ലം
ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് എന്നീ ദിവസങ്ങളിൽ രാത്രി 11.50-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06117) പിറ്റേന്ന് വൈകിട്ട് 4.20-ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ് തീയതികളിൽ വൈകിട്ട് 6.45-ന് തിരിച്ച് (06118) പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെൻട്രലിലെത്തും. ഒരു ഫസ്റ്റ് ക്ലാസ് കം എസി ടു ടയർ, രണ്ട് എസിടു ടയർ കോച്ച്, 13 സ്ലീപ്പർ കോച്ച് രണ്ട് ജനറൽ കോച്ച് എന്നിവയുണ്ടാകും.
തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ
തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്ക് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ രണ്ട് എന്നീ ദിവസങ്ങളിലാണ് പ്രത്യേക സർവീസ്. തിരുവനന്തപുരത്തുനിന്ന് രാവിലെ ഒൻപതിന് പുറപ്പെടുന്ന ട്രെയിൻ (06093) രാത്രി ഒൻപതിന് മംഗളൂരുവിലെത്തും. മംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ ഉച്ചയ്ക്ക് ശേഷം 3.15-ന് തിരിക്കുന്ന വണ്ടി(06094) പിറ്റേന്ന് രാവിലെ 5.30-ന് തിരുവനന്തപുരം സെൻട്രലിലെത്തും.
ബെംഗളൂരു-എറണാകുളം സ്പെഷ്യൽ എറണാകുളം-ബെംഗളൂരു എസ്എംവിടി എക്സ്പ്രസ് (06147)
ഓഗസ്റ്റ് ഒൻപത്, 16,23,30, സെപ്റ്റംബർ ആറ് തീയതികളിൽ രാത്രി 11.10-ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 12.45-ന് എസ്എംവിടിയിൽ എത്തും. ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബം?ഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ബെംഗളൂരു എസ്എംവിടി-എറണാകുളം എക്സ്പ്രസ് (06148)
ഓഗസ്റ്റ് 10, 17,24, 31 സെപ്റ്റംബർ ഏഴ് ദിവസങ്ങളിൽ വൈകിട്ട് നാലിന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.45-ന് എറണാകുളത്ത് എത്തും. കെ ആർ പുരം, ബംഗാർപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.



