Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Travel

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്; കെഎസ്ആർടിസി ദീർഘദൂര ബസുകൾ ഏറെ വൈകി, വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മൂലം ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട് കെഎസ്ആർസി ബസ് സ്റ്റാൻഡിൽ തിരൂർ-ചമ്രവട്ടം വഴി പൊന്നാനി, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസ്സുകളും എടപ്പാൾ വഴി തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ദീർഘദൂര ബസുകളുമാണ് മണിക്കൂറുകൾ വൈകി ഓടുന്നത്. ഇന്നലെ രാത്രി 8:30 ഓടെ കോഴിക്കോട് എത്തേണ്ട നിരവധി ബസുകൾ 11 മണിയായിട്ടും സ്റ്റാൻഡിൽ എത്തിയിട്ടില്ല. നൂറുകണക്കിന് യാത്രക്കാരാണ് ബസ് കിട്ടാതെ സ്റ്റാൻഡിൽ ഇരിക്കാൻ പോലും ഇടമില്ലാതെ ദുരിതത്തിലായത്. റിസർവേഷൻ […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ഒരു കാരണവശാലും കടത്തിവിടില്ല എന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ക്രിസ്തുമസ് പുതുവത്സര അവധികൾ ആയതിനാൽ യാത്രക്കാരുടെ തിരക്കാണ് ചുരത്തിൽ അനുഭവപെടുന്നത്. പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ വാഹനം നിർത്തുന്നതും അനധികൃത പാർക്കിംഗ് എന്നിവയും കർശനമായി നിരോധിച്ചിട്ടുമുണ്ട്, ഇനി മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്നും താമരശ്ശേരി […]
Read more

താമരശേരി ചുരത്തിൽ ഭാരവണ്ടികൾ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കണ്ടെയ്നറുകളുടെയും അമിതഭാരം കയറ്റിയ വാഹനങ്ങളുടെയും നിയന്ത്രണമില്ലാത്ത സഞ്ചാരം കാരണം താമരശേരി ചുരത്തിലൂടെ യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ അടിയന്തരമായി ഇടപെട്ട്ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചുരത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന് രൂപം നൽകണം. ചുരത്തിൽ ആവശ്യാനുസരണം ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കണം. വാഹനങ്ങൾ കേടായാൽ തകരാർ അടിയന്തരമായി പരിഹരിക്കുന്നതിനുംവാഹനങ്ങൾ റോഡിൽ നിന്നു നീക്കം […]
Read more

ദേശീയപാത 183 വികസനം; കൺസൾട്ടൻസി പഠനം ജനുവരിയിൽ, കോട്ടയം- കൊച്ചി എലിവേറ്റഡ് ഹൈവേ പരിഗണനയിൽ

കോട്ടയം: കോട്ടയം ജില്ലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദേശീയപാത 183-ന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനിച്ചു. ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെയുള്ള ഭാഗം ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ വീതികൂട്ടി വികസിപ്പിക്കുന്നതിനായി ദേശീയപാതാ അതോറിറ്റി നിയമിച്ച പുതിയ കൺസൾട്ടൻസി ജനുവരിയിൽ പഠനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ഘട്ടങ്ങളിലായാണ് പാതയുടെ നവീകരണം വിഭാവനം ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ മുതൽ […]
Read more

ട്രെയിനിലും ഇനി അധികം ലഗേജ് കൊണ്ടുപോകാനാവില്ല; ചാര്‍ജ് ഈടാക്കാൻ ഒരുങ്ങി റെയിൽവേ

കോഴിക്കോട്: ട്രെയിനുകളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ അധികം പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വിമാനത്താവളങ്ങളിലുള്ള ലഗേജ് നിയന്ത്രണങ്ങള്‍ ട്രെയിനിലും നടപ്പാക്കുമോയെന്ന ചോദ്യത്തിന് പാർലമെൻ്റില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ക്ലാസ് തിരിച്ചുള്ള നിരക്കാണ് നിശ്ചയിച്ചത്.വലിയ ട്രങ്കുകള്‍, സ്യൂട്ട്കേസുകള്‍, ബോക്സുകള്‍ എന്നിവ ബുക്ക് ചെയ്ത പാഴ്സല്‍ വാനുകളില്‍ കൊണ്ടു പോകണമെന്നും യാത്രക്കാരുടെ കമ്ബാർട്ട്മെൻ്റില്‍ കൊണ്ടുപോകരുതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സെക്കൻഡ് ക്ലാസില്‍ യാത്ര ചെയ്യുന്നവർക്ക് 35 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഏഴാം വളവിലാണ് ഇന്നലെ രാതി ചരക്ക് ലോറി പഞ്ചർ ആയി കുടുങ്ങിയത്. ലോറി മാറ്റിയിട്ടുണ്ടെങ്കിലും നല്ല രീതിയിലുള്ള വാഹനത്തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
Read more

കോട്ടയത്തേക്ക് കൂടുതൽ ട്രെയിനുകൾ വേണം; കേന്ദ്ര റെയിവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: ആറ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള കോട്ടയം റെയിൽവേ സ്റ്റേഷനെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും നിലവിൽ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന പ്രമുഖ ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും ഫ്രാൻസിസ് ജോർജ് എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബംഗളൂരു- എറണാകുളം ഇന്റർസിറ്റി, കാരക്കൽ- എറണാകുളം, ലോകമാന്യതിലക് -എറണാകുളം, മഡ്ഗാവ്- എറണാകുളം, പൂണെ- […]
Read more

ട്രെയിനുകളിൽ പോലീസ് സാന്നിധ്യം നിർബന്ധമാക്കണം; കോഴിക്കോട് സ്റ്റേഷനുകൾക്ക് പുതിയ സോൺ പദവി ആവശ്യപ്പെട്ട് കലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

കോഴിക്കോട്:​ തീവണ്ടി യാത്രക്കാർ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി റെയിൽവേ കമ്മിറ്റി റെയിൽവേ ഡിവിഷണൽ മാനേജർക്കും ജനറൽ മാനേജർക്കും നിവേദനം നൽകി. സുരക്ഷാ നടപടികൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരു റെയിൽവേ പോലീസ് ഓഫീസറെ ഓരോ ട്രെയിനിലും ഡ്യൂട്ടിക്ക് നിയോഗിക്കണം എന്ന പ്രധാന ആവശ്യമാണ് ചേംബർ ഉന്നയിച്ചത്. കൂടാതെ, ഈ പോലീസ് ഓഫീസറുടെ ഫോൺ നമ്പർ വിവരങ്ങൾ സ്റ്റേഷനുകളിൽ കൃത്യമായി അനൗൺസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. വെസ്റ്റ്ഹിൽ സ്റ്റേഷനെ ‘കോഴിക്കോട് […]
Read more

സംസ്ഥാനത്ത് റെയിൽവേയുടെ ആദ്യ ഇ–ബൈക്ക് വാടക സംവിധാനത്തിന് കോഴിക്കോട് തുടക്കം

കോഴിക്കോട് : സംസ്ഥാനത്തു റെയിൽവേയുടെ ആദ്യ വാടക ഇലക്ട്രിക് ബൈക്ക് സംവിധാനത്തിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. നഗരത്തിലെത്തുന്ന യാത്രക്കാർക്കു കൂടുതൽ യാത്രാ സൗകര്യം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇ ബൈക്ക് സംവിധാനം. മണിക്കൂറിന് 50 രൂപ, 12 മണിക്കൂറിന് 500 രൂപ, 24 മണിക്കൂറിന് 750 രൂപ എന്നിങ്ങനെയാണു വാടക നിരക്ക്. കോഴിക്കോട് നഗരത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഇ ബൈക്ക് ഉപകാരപ്രദമാകുമെന്നു റെയിൽവേ അറിയിച്ചു. ഓട്ടോ, കാർ ടാക്സികൾ ഇഷ്ടമില്ലാത്തവർക്ക് ഹ്രസ്വദൂര […]
Read more

താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിനായി ഡിസംബർ 5 (വെള്ളി) മുതൽ ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണത്തിൽ നിന്ന് ഒഴിവുണ്ടെങ്കിലും ബസുകൾ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാല്‍ ജോലി, ആശുപത്രി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ വളരെ നേരത്തെ തന്നെ ചുരംകടന്നുപോകാന്‍ പാകത്തില്‍ യാത്ര ക്രമപ്പെടുത്തണം. മറ്റ് വാഹനങ്ങൾക്ക് വേണ്ടി പോലീസ് മാറ്റി നിശ്ചയിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ പ്രകാരം, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി യാത്ര ചെയ്യണം. […]
Read more
Advertisement
WhiteswanTV Footer