Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: video

ഭീകര പ്രളയത്തിലും തകരാതെ വീട്, ബാൽക്കണിയിൽ ഞെട്ടലോടെ കുടുംബം- VIDEO

കഠ്മണ്ഡു: നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ അതിജീവിച്ച വീട് വാർത്തകളിൽ നിറയുന്നു. ശക്തമായ വെള്ളപ്പൊക്കം ഒരു പ്രദേശത്തെയാകെ തുടച്ചെടുത്തപ്പോഴാണ് ഇരുനില വീട് ഒറ്റയ്ക്ക് തലയുയർത്തി നിന്നത്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ അതിജീവിക്കുകയായിരുന്നു. വീടിന്റെ മുകളിലെ ബാൽക്കണിയിൽ മൂന്നുപേർ വെള്ളം വരുന്നത് നോക്കി രണ്ടാംനിലയുടെ ബാൽക്കണിയിൽ ഇറങ്ങി നിൽക്കുന്നതും പ്രചരിക്കുന്ന വിഡിയോയിലുണ്ട്. പ്രളയത്തിനു ശേഷം വീടിനും വീട്ടുകാർക്കും എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ചോദ്യവും […]
Read more

മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ തൂണിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു- VIDEO

ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തു. റൈസൻ ജില്ലയിലെ കർമോദിയ ഗ്രാമത്തിൽ ജൂൺ 14-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം ഇക്കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബൈരാഗി സമുദായത്തിൽപ്പെട്ട യുവാക്കൾക്കെതിരെയാണ് ഈ അതിക്രമം നടന്നത്. കൃഷിയിടത്തിൽ അതിക്രമിച്ചു കയറി വാട്ടർ പമ്പ് മോട്ടോർ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി […]
Read more

പ്രാണഭയത്താൽ മൂന്നാം നിലയിൽ നിന്ന് ചാടി ആളുകൾ; ഡൽഹി തീപിടുത്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച 21 പേരിൽ മിക്കവരും വിദേശികൾ. ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്ററൻ്റിലാണ് ആദ്യം തീപിടിച്ചത്. ഹോട്ടലിന് അകത്തേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒരൊറ്റ വഴി മാത്രമുണ്ടായത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഇന്ന് രാവിലെ 8.50ഓടെയാണ് സൗത്ത് ഡൽഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ലെമൺ ഗ്രീൻ ഹോട്ടലിന്റെ ഫ്‌ലോറിഷ് സ്റ്റേ ബ്രഡ് ആൻഡ് […]
Read more

ചില്ലിക്കൊമ്പന്‍ ഒഴുക്കില്‍ പെടുന്ന ദൃശ്യങ്ങള്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല; ആത്മഹത്യയോ? VIDEO

പാലക്കാട്: ആളിയാര്‍ ഡാമില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പന്റേത് ആത്മഹത്യയോ? കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആന വിദഗ്ധര്‍ പറയുന്നത് ചില്ലിക്കൊമ്പന്‍ ജീവനൊടുക്കിയതാവാമെന്നാണ്. പുറത്ത് വന്ന ദൃശ്യങ്ങളില്‍ കൊമ്പന്‍ കനാലില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടത്തുന്നതായും കാണുന്നില്ല. ആനയെ കരക്കുകയറാന്‍ പ്രേരിപ്പിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നിട്ടും ചില്ലിക്കൊമ്പന്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ മരണം വരിച്ചുവെന്നാണ് സംശയങ്ങള്‍. ശാരീരിക അവശതകളോ പ്രയാധിക്യമോ കൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix