കോഴിക്കോട്: റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം. താമരശ്ശേരിഫോറസ്റ്റ് ഓഫീസിൻ്റെ മുന്നിലെ പാർക്കിംങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ ഉൾവശം പൂർണമായും നശിപ്പിച്ച സാഹചര്യത്തിലും കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ട ആബുലൻസിന് അകത്ത് കയറി വാഹനം കൊണ്ടുപോകാൻ ശ്രമം നടത്തിയ സാഹചര്യത്തിലും റോഡരികിലും, പെട്രോൾ പമ്പിലും നിർത്തിയിട്ട പിക്കപ്പ് വാനുകൾ മോഷ്ടിച്ച് കാർ തകർക്കുകയും, തീവെപ്പ് നടത്തുകയും ചെയ്ത സാഹചര്യത്തിൽ സമാനമായ സംഭവങ്ങൾ തടയാനും, ഇന്നലെ പകൽ 12 മണി വരെ മേൽപറഞ്ഞ കേസുകളിലെ പ്രതിയെ ചുങ്കം ഭാഗത്ത് കണ്ടതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലും റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



