ന്യൂ ഡല്‍ഹി: എല്‍പിജി ക്ഷാമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പെട്രോളിയം മന്ത്രാലയം. പരിഭ്രാന്തിപ്പെട്ട് ബുക്ക് ചെയ്യേണ്ട സാഹചര്യമില്ലെന്നും താഴെത്തട്ടില്‍ സിലിണ്ടര്‍ വിതരണം സുലഭമാക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൂഴ്ത്തിവയ്പലുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അതേസമയം, പാചകവാതക പ്രതിസന്ധി അതിരൂക്ഷമായി തന്നെ തുടരുകയാണ്. കേരളത്തിലടക്കം ഹോട്ടല്‍ വ്യവസായം അനിനിശ്ചിതത്വത്തിലാണ്. ഇതിനിടെ പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന സമയ പരിധിയും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.






